in

LOVELOVE

CR7-നു പിന്നാലെ വിനീഷ്യസിനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്‌…

നിലവിൽ 2024 ജൂൺ 30 വരെ യൂറോപ്യൻ രാജാക്കന്മാരായ റിയൽ മാഡ്രിഡുമായി കരാറുള്ള വിനീഷ്യസ് ജൂനിയർ, റയലുമായി കരാർ പുതുക്കുമോ, അതോ മാഡ്രിഡ്‌ വിട്ട് മറ്റേതെങ്കിലും വമ്പൻ ക്ലബ്ബുകളിലേക്ക് കൂടുമാറുമോ എന്ന് കാത്തിരുന്നു കാണാം.

Vinicius Jr to united [SPORTbible]

ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് റയൽ മാഡ്രിഡ് ഫോർവേഡ് വിനീഷ്യസ് ജൂനിയറിനെ സൈൻ ചെയ്യാൻ താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്. സ്പാനിഷ് മാധ്യമമായ എൽ നാസിയോണൽ പറയുന്നതനുസരിച്ച്, 21 കാരനായ ബ്രസീലിയൻ താരത്തിനായി യുണൈറ്റഡ് ബിഡ് നൽകാൻ തയ്യാറെടുക്കുന്നുവെന്നാണ്.

2018-ൽ ബ്രസീൽ ക്ലബ്ബായ ഫ്ലെമെംഗോയിൽ നിന്ന് റിയൽ മാഡ്രിഡിന്റെ സാന്റിയാഗോ ബെർണബ്യൂവിൽ എത്തിയതിനുശേഷം, യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച യുവ പ്രതിഭകളിൽ ഒരാളായി വിനീഷ്യസ് ജൂനിയർ വളർന്നു. വണ്ടർ കിഡ് എന്നാണ് ഈ ബ്രസീലിയൻ താരത്തെ പലരും വിശേഷിപ്പിക്കുന്നത്.

ഈ സീസണിൽ ക്ലബ്ബിന്റെ ലാ ലിഗ, ചാമ്പ്യൻസ് ലീഗ് തുടങ്ങി റയലിന്റെ സാധ്യമായ എല്ലാ കിരീടങ്ങൾക്ക് വേണ്ടിയും പോരാടുന്ന ഈ താരം, കാർലോ ആൻസലോട്ടിക്ക് കീഴിൽ 10 ഗോളുകളും ഏഴ് അസിസ്റ്റുകളും നേടി തന്റെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

Vinicius Jr to united [SPORTbible]

ക്രിസ്റ്റ്യാനോ റൊണാൾഡോ, ജേഡൺ സാഞ്ചോ, റാഫേൽ വരാനെ എന്നിവരെ കിരീടങ്ങൾ നേടാൻ വേണ്ടി ക്ലബ്ബിലെത്തിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ്, ട്രാൻസ്ഫർ മാർക്കറ്റിൽ വലിയ തുക ചെലവഴിക്കാനുള്ള സന്നദ്ധത ഇതിനകം തെളിയിച്ചിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രസീൽ താരത്തിന് പ്രതിവർഷം 13.4 മില്യൺ പൗണ്ടിന്റെ പാക്കേജ് വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുണ്ട്. എന്നിരുന്നാലും റയൽ മാഡ്രിഡ് ഈ സൂപ്പർ താരത്തെ വിൽക്കാൻ സാധ്യതയില്ല.

വിനീഷ്യസ് മാഡ്രിഡിൽ സന്തുഷ്ടനാണെന്നും ക്ലബ്ബുമായി ഒരു പുതിയ കരാർ ഒപ്പിടുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടുണ്ട്, എന്നാൽ തന്റെ ഭാവി പ്രതിജ്ഞാബദ്ധമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വാഗ്ദാനം ചെയ്ത അതേ പാക്കേജ് അദ്ദേഹം റയലിനോട് ആവശ്യപ്പെടാൻ ചെറിയ സാധ്യതയുമുണ്ട്.

റിയൽ മാഡ്രിഡ്‌ വിട്ടു പോകാൻ സാധ്യത വളരെ കുറവാണ്. എങ്കിലും, നിലവിൽ 2024 ജൂൺ 30 വരെ യൂറോപ്യൻ രാജാക്കന്മാരായ റിയൽ മാഡ്രിഡുമായി കരാറുള്ള വിനീഷ്യസ് ജൂനിയർ, റയലുമായി കരാർ പുതുക്കുമോ, അതോ മാഡ്രിഡ്‌ വിട്ട് മറ്റേതെങ്കിലും വമ്പൻ ക്ലബ്ബുകളിലേക്ക് കൂടുമാറുമോ എന്ന് കാത്തിരുന്നു കാണാം.

കളിക്കളത്തിൽ തന്ത്രം മെനയാൻ മാത്രമല്ല; ധോണിക്ക് 3 വർഷത്തെ കരാർ നൽകിയതിന് പിന്നിലെ മറ്റൊരു കാരണം ഇതാണ്…

മാഴ്സലീന്യോ വീണ്ടും ഇന്ത്യൻ മണ്ണിൽ പന്തുകൊണ്ട് കവിത രചിക്കാൻ മടങ്ങി വരുന്നു…