in

LOVELOVE

ബ്രസീലുകാരുടെ സ്വപ്നം ഇതാണ് റയൽ മാഡ്രിഡിനൊപ്പം ചരിത്രം സൃഷ്ടിക്കുമെന്ന് വിനീഷ്യസ് ജൂനിയർ…

ഇവിടെയുള്ള എല്ലാ ആളുകളും എന്നെ വളരെയധികം സ്നേഹിക്കുന്നു, റയൽ മാഡ്രിഡിന് വേണ്ടി സാധ്യമായ എല്ലാ നേട്ടങ്ങളും നേടികൊടുക്കാൻ വേണ്ടി ഞാൻ എനിക്ക് കഴിയുന്നതെല്ലാം ചെയ്യും

vinicius jr

ലോകഫുട്ബോളിലെ പകരം വെക്കാനില്ലാത്ത രാജാവാണ് റിയൽ മാഡ്രിഡ്‌. 13 ചാമ്പ്യൻസ് ലീഗ്, 34 ലാലിഗ തുടങ്ങി യൂറോപ്പിലെ മറ്റൊരു ടീമിനും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടങ്ങളാണ് ലോസ് ബ്ലാങ്കോസ് എന്ന റയൽ മാഡ്രിഡ്‌ നേടിയത്. നൂറ്റാണ്ടിലെ മികച്ച ക്ലബ്ബിനുള്ള അവാർഡ് ഉൾപ്പെടെ, സാന്റിയാഗോ ബെർണബ്യുവിലെ അവാർഡുകളുടെ കലവറ തന്നെ റയൽ മാഡ്രിഡ്‌ എന്ന ക്ലബ് എന്താണെന്ന് കാണിച്ചു തരുന്നു.

ബ്രസീലിലെ ഏതൊരു കുട്ടിയുടെയും ആഗ്രഹമാണ് റയൽ മാഡ്രിഡിൽ കളിക്കുക എന്നതും റയൽ മാഡ്രിഡ്‌ ക്ലബ്ബിനൊപ്പം താൻ ചരിത്രം സൃഷ്ടിക്കുമെന്നും പറഞ്ഞിരിക്കുകയാണ് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ യുവ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ.

vinicius jr

“റിയൽ മാഡ്രിഡിൽ ചേരുന്നത് എല്ലായ്പ്പോഴും എന്റെ സ്വപ്നമായിരുന്നു. ബ്രസീലിലെ എല്ലാ കുട്ടികളും സാന്റിയാഗോ ബെർണബ്യുവിൽ കളിക്കാൻ സ്വപ്നം കാണുന്നു, കാരണം റിയൽ മാഡ്രിഡ്‌ ക്ലബ്ബിൽ വിജയിച്ച നിരവധി ബ്രസീലുകാർ ഉണ്ട്, അവരെപ്പോലെ ചരിത്രം സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത് നേടാൻ വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്.”

“ആരാധകരും ക്ലബ്ബും എന്നെ വളരെയധികം സ്‌നേഹിക്കുന്നതുകൊണ്ടാണ് ഞാനെന്റെ കഴിവിന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെക്കാൻ ശ്രമിക്കുന്നത്, ഇവിടെയുള്ള എല്ലാ ആളുകളും എന്നെ വളരെയധികം സ്നേഹിക്കുന്നു, റയൽ മാഡ്രിഡിന് വേണ്ടി സാധ്യമായ എല്ലാ നേട്ടങ്ങളും നേടികൊടുക്കാൻ വേണ്ടി ഞാൻ എനിക്ക് കഴിയുന്നതെല്ലാം ചെയ്യും.” – എന്നാണ് വിനീഷ്യസ് ജൂനിയർ പറഞ്ഞത്.

കഴിഞ്ഞ സീസണുകളിലെല്ലാം സിനദിൻ സിദാന് കീഴിൽ അവസരങ്ങൾ കുറയുകയും, മികച്ച പ്രകടനം കാഴ്ച വെക്കാനും വിനീഷ്യസിന് കഴിഞ്ഞില്ല. എന്നാൽ കഴിഞ്ഞ സമ്മറിൽ സിനദിൻ സിദാന് പകരം കാർലോ ആൻസലോട്ടി വർഷങ്ങൾക്ക് ശേഷം വീണ്ടും റിയൽ മാഡ്രിഡ്‌ പരിശീലകനായിയെത്തിയപ്പോൾ വിനീഷ്യസ് ജൂനിയർ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന താരങ്ങളിൽ മുൻപന്തിയിലെത്തി.

ആദ്യമത്സരം 5-0 ത്തിന് തൂക്കി അടിച്ചു കേരളം സന്തോഷ് ട്രോഫിക്ക് കിടിലൻ തുടക്കം കുറിച്ചു…

ഇരുപത് ലക്ഷത്തിൽ നിന്നും കോടികളുടെ ബമ്പർ റിട്ടൻഷനിൽ നേട്ടം കൊയ്ത ‘പുതുമുഖങ്ങൾ’