in

LOVELOVE

വിനീഷ്യസ് ജൂനിയര്‍, വീണ്ടും വരുന്നു ആഹ്ലാദത്തേറിലേറി ആരാധകർ ആവേശത്തിൽ…

മുൻഗാമികൾക്ക് പറ്റിപ്പോയ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്ന ഈ താരത്തിൽ ബ്രസീലിയൻ ജനതയ്ക്ക് ഉള്ള വിശ്വാസം വളരെ വലുതാണ്. അതുകൊണ്ടുതന്നെയാകാം വളരെ ചെറിയ പ്രായത്തിൽ തന്നെ പെലെയുടെ യഥാർത്ഥ പിൻഗാമി എന്ന ബ്രസീലിയൻ മാധ്യമങ്ങൾ ഇദ്ദേഹത്തിനെ വിശേഷിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.

ബ്രസീലിൽ നിന്നും ഉയർന്നുവരുന്ന ഫുട്ബോൾ പ്രതിഭകളിൽ മുന്നിൽ നിൽക്കുന്ന താരം തന്നെയാണ് വിനീഷ്യസ് ജൂനിയർ. കരിയർ കെട്ടിപ്പടുക്കുന്നതിൽ തൻറെ മുൻഗാമികൾക്ക് പറ്റിപ്പോയ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്ന ഈ താരത്തിൽ ബ്രസീലിയൻ ജനതയ്ക്ക് ഉള്ള വിശ്വാസം വളരെ വലുതാണ്.

അതുകൊണ്ടുതന്നെയാകാം വളരെ ചെറിയ പ്രായത്തിൽ തന്നെ പെലെയുടെ യഥാർത്ഥ പിൻഗാമി എന്ന ബ്രസീലിയൻ മാധ്യമങ്ങൾ ഇദ്ദേഹത്തിനെ വിശേഷിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. നിലവിൽ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് എഫ് സി യുടെ പ്രധാന താരം ആണ് ഈ ബ്രസീലിയൻ.

കൊവിഡ് ബാധിച്ച് ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ ടീമില്‍ തിരിച്ചെത്തി ടീമിനൊപ്പം പരിശീലനം ആരംഭിച്ചുവെന്ന വാർത്ത ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. നിലവില്‍ കൂടുതല്‍ താരങ്ങള്‍ കൊവിഡ് ബാധിച്ച് നിരീക്ഷണത്തിലുള്ളതിനാല്‍ മികച്ച ടീമിനെ കളത്തിലറക്കാന്‍ കഴിയാത്ത സ്ഥിതിയാണ് റയല്‍ മാഡ്രിഡിന്.

കോപാ ഡെല്‍ റേയുടെ ഗ്രൂപ്പ് ഘട്ടത്തില്‍ നാളെ രാത്രി രണ്ടിന് എല്‍കൊയാനോയെ റയല്‍ മാഡ്രിഡ് നേരിടുന്നുണ്ട്. ഏതായാലും ഗോളടിച്ചു കൂട്ടാൻ മുൻനിരയിലേക്ക് വിനീഷ്യസ് മടങ്ങിവന്നത് ആരാധകർക്ക് വളരെയധികം ആഹ്ലാദം പകരുന്നുണ്ട്.

അറബിപ്പണം ഒഴുകിത്തുടങ്ങി ന്യൂകാസിലിന് ആദ്യത്തെ വമ്പൻ ട്രാൻസ്ഫർ…

ഫിഫ പുസ്കാസ് അവാർഡ്; 2021-ലെ ഏറ്റവും മികച്ച മൂന്നു ഗോളുകൾ ഫിഫ പ്രഖ്യാപിച്ചു…