‘വിനീഷ്യസ് റയൽ വിട്ട് സൗദിയിലേക്ക് പോകാനോ….നടന്നത് തന്നെ’ എന്ന് പറഞ്ഞ് പലരും ഈ റിപ്പോർട്ടിനെ പുച്ഛിച്ച് തള്ളിയേക്കാം.. ഇതെഴുതുന്ന ലേഖകന് വരെ സമാനമായ പുച്ഛം ഈ വാർത്ത കേട്ടപ്പോൾ ആദ്യമുണ്ടായിരുന്നു. എന്നാൽ സൗദി ഓഫറിന് മുന്നിൽ വിനീഷ്യസ് നടത്തുന്ന പുതിയ നീക്കങ്ങൾ താരം റയൽ വിടാനുള്ള സൂചനകൾ നൽകുന്നതാണ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് റയലിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനിഷ്യസിന് സൗദി പബ്ലിക്ക് ഇൻവെസ്റ്റ് ഫണ്ടിന്റെ ഒരു വമ്പൻ ഓഫർ വന്നത്. 350 മില്യണിന്റെ വമ്പൻ ഓഫറാണ് താരത്തിന് മുന്നിലെത്തിയത്. എന്നാൽ ഈ ഓഫർ താരം പെട്ടെന്ന് നിരസിച്ചില്ല എന്ന് മാത്രമല്ല, ഈ ഓഫർ താരം തന്റെ പരിഗണനയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നത്.
ഒടുവിലൊരു സൈനിങ്; സമ്മർ ട്രാൻസ്ഫർ വിൻഡോയിലെ ആദ്യ സൈനിങ് നടത്താൻ ലിവർപൂൾ
ഈ സീസൺ അവസാനം വരെ സൗദി ഓഫർ തന്റെ മുന്നിലിരിക്കട്ടെ എന്ന നിലപാടിലാണ് വിനീഷ്യസ്. എന്നാൽ ട്വിസ്റ്റ് ഇത് മാത്രമല്ല. റയലിൽ താരത്തിന്റെ കരാർ അവസാനിക്കുന്നത് 2027 ലാണ്. ഈ കരാർ ഉടൻ പുതുക്കാൻ തയ്യാറല്ലെന്നും കരാർ പുതുക്കാൻ സമയം വേണമെന്നും വിനീഷ്യസിന്റെ പ്രതിനിധികൾ റയലിനെ അറിയിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
റയലിന്റെ വജ്രായുധത്തെ റാഞ്ചാൻ സിറ്റി; നടക്കില്ലെന്ന് റയൽ, വേണമെങ്കിൽ എൻഡ്രിക്കിനെ തരാമെന്ന് പെരസ്
റയലിന്റെ കരാർ പുതുക്കാനും സൗദിയുടെ ഓഫർ തള്ളാനും വിനിഷ്യസിന് ഇത്ര സമയമെടുക്കാൻ പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉള്ളത്. ഒന്നാമത്തെ ഘടകം സൗദിയുടെത് വമ്പൻ ഓഫറാണ്. ഈ ഓഫർ സ്വീകരിക്കുകയാണെങ്കിൽ ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി വിനീഷ്യസ് മാറും.
നെയ്മറില്ല; മെസ്സിഞ്ഞോയെത്തി; ബ്രസീൽ സ്‌ക്വാഡ് പ്രഖ്യാപിച്ച് ഡോറിവാൾ
രണ്ടാമത്തെ ഘടകം സൗദിയിൽ നടക്കുന്ന ലോകകപ്പാണ്. 2034 ൽ സൗദിയിൽ നടക്കുന്ന ലോകകപ്പിൽ രാജ്യത്തിന്റെ ബ്രാൻഡ് അംബാസിഡറാക്കാം എന്ന ഓഫർ കൂടി വിനിഷ്യസിന് മുന്നിലുണ്ട്. ഇതും താരത്തെ ഇരുത്തിചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്.