in

തനിക്ക് വിലയിടാൻ നിൽക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിനീഷ്യസ് ജൂനിയർ…

തങ്ങളുടെ താരങ്ങളുടെ ബ്രാൻഡ് മൂല്യം നിലനിർത്തുന്നതിൽ റയൽമാഡ്രിഡ് എന്ന സ്പാനിഷ് ക്ലബ് അതീവ ശ്രദ്ധ പുലർത്തിയിരുന്നു. അതുകൊണ്ടുതന്നെ സ്പാനിഷ് ക്ലബ്ബിൽ തുടരുന്ന കാലത്തോളം താരത്തിന് പരിധികളില്ലാത്ത ആനുകൂല്യങ്ങൾ പല മേഖലകളിൽ നിന്നും ലഭിക്കും എന്നത് ഉറപ്പാണ്. അവരുടെ മാർക്കറ്റിംഗ് ടീം അത്രമാത്രം സുശക്തം ആണ്. അത് താരത്തിന്റെ വളർച്ചക്ക് വളരെ വലിയ പങ്ക് വഹിക്കും.

vinicius jr

നിലവിലെ വാണിജ്യ ഫുട്ബോൾ കാലഘട്ടത്തിൽ കളിക്ക് അപ്പുറത്തേക്ക് ഒരു ബ്രാൻഡ് ആയി നിലനിൽക്കുവാൻ കഴിഞ്ഞാൽ മാത്രമേ, ആ ചക്രവർത്തിപദം അർഹിക്കുവാൻ കഴിയുകയുള്ളൂ. ആ ബ്രാൻഡ് മൂല്യം ഇല്ലാത്തവർ എത്ര പ്രതിഭ ഉള്ളവർ ആണെങ്കിലും വെള്ളിവെളിച്ചത്തിൽ അധികകാലം തുടരില്ല.

അതിൻറെ ഏറ്റവും വലിയ ഉദാഹരണങ്ങൾ അദ്ദേഹത്തിൻറെ മുൻഗാമികളായ ബ്രസീലിയൻ താരങ്ങൾ തന്നെയാണ്. മറ്റ് ക്ലബ്ബുകൾക്ക് ഒന്നുമില്ലാത്ത ഒരു സവിശേഷത റയൽമാഡ്രിഡ് മാനേജ്മെൻറ് പുലർത്തുന്നുണ്ട്. കളിക്കളത്തിന് അപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന കച്ചവട മേഖലയിലും ബ്രാൻഡ് മൂല്യത്തിലും ഈ ക്ലബ്ബ് സൃഷ്ടിച്ചിരിക്കുന്ന മേധാവിത്വം മറ്റൊരു ക്ലബ്ബിലും അവകാശപ്പെടുവാൻ കഴിയില്ല.

vinicius jr

ഞായറാഴ്‌ച നടക്കാനിരിക്കുന്ന അത്ലറ്റികോ മാഡ്രിഡിനെതിരെയുള്ള മാഡ്രിഡ് ഡെർബിക്കു മുന്നോടിയായി സംസാരിക്കെയാണ് ഈ സീസണിൽ മിന്നുന്ന ഫോമിലുള്ള താരം തന്റെ ഭാവി റയൽ മാഡ്രിഡിനൊപ്പം തന്നെയാണെന്നു വ്യക്തമാക്കിയത്.

ഈ സീസണിൽ 22 മത്സരങ്ങളിൽ നിന്നും 12 ഗോളുകളും ഏഴ് അസിസ്റ്റും സ്വന്തമാക്കിയ താരത്തോട് എത്രയാണ് സ്വയം കരുതുന്ന ട്രാൻസ്‌ഫർ മൂല്യമെന്നു ചോദിച്ചപ്പോൾ വന്ന മറുപടി ഇതായിരുന്നു. “എനിക്കൊരു പ്രൈസ് ടാഗും നൽകാതിരിക്കുകയാണ് നല്ലത്. റയൽ മാഡ്രിഡിൽ തുടരുകയാണ് അതിനേക്കാൾ മികച്ച കാര്യം.

കളിക്ക് അപ്പുറത്തെ കച്ചവട ലോകം കൊണ്ട് ഫുട്ബോളിൽ എങ്ങനെ നേട്ടങ്ങൾ വെട്ടിപ്പിടിക്കാമെന്ന് തെളിയിച്ചവനാണ് റയൽമാഡ്രിഡ് പ്രസിഡൻറ് ഫ്ളോറന്റീനോ പെരെസ്. ഗ്ലാമർ മൂല്യവും വിപണി മൂല്യവും ബ്രാൻഡ് മൂല്യവും വിറ്റഴിക്കുന്നതിൽ പേരുകേട്ട കച്ചവടക്കാരൻ കൂടിയാണ് അദ്ദേഹം. ശരിക്കും പറഞ്ഞാൽ ലോകഫുട്ബോളിലെ യഥാർത്ഥ കച്ചവട തന്ത്രജ്ഞൻ അദ്ദേഹമാണ്.

തങ്ങളുടെ താരങ്ങളുടെ ബ്രാൻഡ് മൂല്യം നിലനിർത്തുന്നതിൽ റയൽമാഡ്രിഡ് എന്ന സ്പാനിഷ് ക്ലബ് അതീവ ശ്രദ്ധ പുലർത്തിയിരുന്നു. അതുകൊണ്ടുതന്നെ സ്പാനിഷ് ക്ലബ്ബിൽ തുടരുന്ന കാലത്തോളം താരത്തിന് പരിധികളില്ലാത്ത ആനുകൂല്യങ്ങൾ പല മേഖലകളിൽ നിന്നും ലഭിക്കും എന്നത് ഉറപ്പാണ്. അവരുടെ മാർക്കറ്റിംഗ് ടീം അത്രമാത്രം സുശക്തം ആണ്. അത് താരത്തിന്റെ വളർച്ചക്ക് വളരെ വലിയ പങ്ക് വഹിക്കും.

UCL-ൽ PSG നേരിടേണ്ടത് CR7-ന്റെ യുണൈറ്റഡ് അടക്കം മൂന്നു ക്ലബ്ബുകളുടെ പേര് പറഞ്ഞ് ഫുട്ബോൾ ജേർണലിസ്റ്റ്..

റയലിന്റെ ബ്രസീലിയൻ സൂപ്പർ താരം വമ്പൻ തുകയ്ക്ക് പ്രീമിയർലീഗ് ക്ലബ്ബിലേക്ക്…