in , ,

വിരാട് കോഹ്ലിക്ക് വിശ്രമം ആവശ്യമാണെന്ന് ഇന്ത്യൻ മുൻ പരിശീലകൻ

വിരാട് കോഹ്ലി, ലോക ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ. അന്താരാഷ്ട്ര ക്രിക്കറ്റിൽ 70 സെഞ്ച്വറി നേടിയ താരം. സച്ചിനും പോണ്ടിങ്ങിനും ശേഷം ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം. പക്ഷെ വിരാട് ഇപ്പോൾ തന്റെ ക്രിക്കറ്റ്‌ ജീവിതത്തിലേ ഏറ്റവും മോശം ഫോമിലാണ്.

Virat Kohli

വിരാട് കോഹ്ലി, ലോക ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ. അന്താരാഷ്ട്ര ക്രിക്കറ്റിൽ 70 സെഞ്ച്വറി നേടിയ താരം. സച്ചിനും പോണ്ടിങ്ങിനും ശേഷം ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരം. പക്ഷെ വിരാട് ഇപ്പോൾ തന്റെ ക്രിക്കറ്റ്‌ ജീവിതത്തിലേ ഏറ്റവും മോശം ഫോമിലാണ്.

100 മത്സരങ്ങളായി താരം ഒരു സെഞ്ച്വറി നേടിയിട്ട്.2019 നവംബർ 22 ന്നാണ് വിരാട് അവസാനമായി ഒരു സെഞ്ച്വറി നേടിയത്. അന്ന് ബംഗ്ലാദേശിന് എതിരെ ടെസ്റ്റ്‌ ക്രിക്കറ്റിലായിരുന്നു താരത്തിന്റെ സെഞ്ച്വറി.ഇപ്പോൾ മുൻ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രി വിരാട് കോഹ്ലിക്ക്‌ വിശ്രമം ആവശ്യമാണെന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

വിരാട് കോഹ്‌ലി അമിതമായി സമ്മർദ്ദത്തിലാണ് . ആർക്കെങ്കിലും ഒരു ഇടവേള ആവശ്യമുണ്ടെങ്കിൽ അത് അവനാണ്,” ശാസ്ത്രി സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.“അത് 2 മാസമായാലും ഒന്നര മാസമായാലും, അത് ഇംഗ്ലണ്ട് പരമ്പരക്ക്‌ ശേഷമായാലും ഇംഗ്ലണ്ട് പരമ്പരക്ക്‌ മുമ്പായാലും. അവനിൽ 6-7 വർഷത്തെ ക്രിക്കറ്റ് അവശേഷിക്കുന്നതിനാൽ അയാൾക്ക് ഒരു ഇടവേള ആവശ്യമാണ്.

കോഹ്ലി ആദ്യമായി ഫോം ഔട്ടായാ സമയത്ത് ഞാൻ പരിശീലകനായിരിക്കുമ്പോൾ, ഞാൻ ആദ്യം പറഞ്ഞത് ‘നിങ്ങൾ സഹാനുഭൂതി കാണിക്കണം’ എന്നാണ്.
“നിങ്ങൾ ശക്തമായി പ്രവർത്തിക്കാൻ പോകുകയാണെങ്കിൽ, പ്ലോട്ട് നഷ്‌ടപ്പെടുന്ന ഒരു വ്യക്തിയിൽ നിന്ന് വളരെ നേർത്ത ഒരു വരയുണ്ട്, അയാൾ അവിടെ തൂങ്ങിക്കിടന്ന് തന്റെ ഏറ്റവും മികച്ചത് നൽകുന്നു. അതിനാൽ നിങ്ങൾ അതീവ ജാഗ്രത പാലിക്കണം എന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.

അർസ്സെനലിന്റെ ടോപ് 4 പ്രതീക്ഷകൾക്ക് വീണ്ടും ജീവൻ വെച്ചിരിക്കുന്നു

ടീമിനെ ശക്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ സർപ്രൈസ് നീക്കം; നോട്ടമിട്ടിരിക്കുന്നത് ഇന്ത്യൻ താരത്തെ…