in ,

LOVELOVE

ഞങ്ങളെ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ജയിക്കാൻ പഠിപ്പിച്ചത് വിരാട് ആണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ..

100 ടെസ്റ്റുകൾ കളിക്കുകയെന്നുള്ളത് അത്ഭുതകരമായ കാര്യമാണ്. ടെസ്റ്റിൽ അദ്ദേഹം മികച്ച പ്രകടങ്ങളാണ് കാഴ്ച വെച്ചിട്ടുള്ളത്.ടീമിന്റെ മുന്നോട്ടുള്ള വഴിയിൽ അദ്ദേഹം ഒരുപാട് മാറ്റങ്ങൾ വരുത്തി. അദ്ദേഹം തന്റെ യാത്ര എന്നും ആസ്വദിച്ചു കൊണ്ടിരുന്നു. ഇനിയും അതു തുടരും.

ഞങ്ങളെ ടെസ്റ്റ് ക്രിക്കറ്റ്‌ ജയിക്കാൻ പഠിപ്പിച്ചത് വിരാട് കോഹ്ലിയാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. വിരാട് കോഹ്ലിയുടെ 100 മത്തെ ടെസ്റ്റിനെ പറ്റി ചോദിച്ചപ്പോളായിരുന്നു രോഹിത് മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

100 ടെസ്റ്റുകൾ കളിക്കുകയെന്നുള്ളത് അത്ഭുതകരമായ കാര്യമാണ്. ടെസ്റ്റിൽ അദ്ദേഹം മികച്ച പ്രകടങ്ങളാണ് കാഴ്ച വെച്ചിട്ടുള്ളത്.ടീമിന്റെ മുന്നോട്ടുള്ള വഴിയിൽ അദ്ദേഹം ഒരുപാട് മാറ്റങ്ങൾ വരുത്തി. അദ്ദേഹം തന്റെ യാത്ര എന്നും ആസ്വദിച്ചു കൊണ്ടിരുന്നു. ഇനിയും അതു തുടരും.

ഒരു ടീം എന്നാ നിലയിൽ 2018-19 ഓസ്ട്രേലിയ സീരീസാണ് ഞാൻ അദ്ദേഹത്തിന്റെ നായകമികവിൽ ആസ്വദിച്ചു കളിച്ചത്.ഒരു താരം എന്നാ നിലയിൽ 2013 ൽ ജോഹന്നാസ് ബർഗിലെ അദ്ദേഹത്തിന്റെ ഇന്നിങ്സാണ് ഞാൻ നന്നായി ആസ്വദിച്ചത്.അദ്ദേഹത്തിന്റെ 100 ആം ടെസ്റ്റ് മികച്ചതാകാൻ ഞങ്ങൾ ശ്രമിക്കുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.

2011 ലാണ് കോഹ്ലി അന്താരാഷ്ട്ര ടെസ്റ്റ്‌ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ അദ്ദേഹം 99 ടെസ്റ്റുകളിൽ നിന്ന് 7962 റൺസും സ്വന്തമാക്കിട്ടുണ്ട്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ് കോഹ്ലി. കോഹ്ലിക്ക് കീഴിൽ ഇന്ത്യ വിദേശത്തു ചരിത്രങ്ങൾ സൃഷ്ടിച്ചു കൊണ്ടേയിരുന്നു.68 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച കോഹ്ലി 40 വിജയങ്ങളും സ്വന്തമാക്കിട്ടുണ്ട്.

റയൽ മാഡ്രിഡിനെതിരെ ആഞ്ഞടിച്ചു മുൻ റയൽ താരം..

താൻ ഒരിക്കൽ പോലും നൂറ് ടെസ്റ്റ്‌ കളിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് വിരാട് കോഹ്ലി…