in

വ്യാജ വാർത്തക്കെതിരെ ആഞ്ഞടിച്ചു വാൻഡിജിക് രംഗത്ത്

vandijik [sportbible]

നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധനിര താരങ്ങളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന താരമാണ് നെതർലാൻഡ് താരം വിർജിൽ വാൻ ഡിജിക്. തനിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമപ്രവർത്തകനും സ്ഥാപനത്തിനും എതിരെ ആഞ്ഞടിച്ച് ഇരിക്കുകയാണ് ഹോളണ്ട് താരം ഇപ്പോൾ

ലൂയി വാൻഗാളിന് എതിരായ പ്രക്ഷോഭത്തിന് ടീം ക്യാമ്പിൽ വാൻഡിജിക് പടയൊരുക്കം നടത്തി എന്നാണ് പ്രമുഖ മാധ്യമം സ്ഥാപനമായ മിറർ ഫുട്ബോൾ റിപ്പോർട്ട് ചെയ്തതിനെതിരെ ആയിരുന്നു താരത്തിന്റെ പ്രതിഷേധം.

അടുത്തിടെ ഹോളണ്ട് അവരുടെ പരിശീലകനായിരുന്ന ആൻഡി ബൂവറിനെ യൂറോക്കപ്പിലെ നിരാശാജനകമായ പ്രകടനത്തിന്റെ പേരിൽ പുറത്താക്കിയിരുന്നു. അതിനുശേഷം പരിശീലന സ്ഥാനത്തേക്ക് ഉയർന്നു കേട്ടത് ലൂയി വാൻഗാളിന്റെ പേരായിരുന്നു.

എന്നാൽ അദ്ദേഹത്തെ പരിശീലക സ്ഥാനത്തേക്ക് നിയമിക്കുന്നതിന് എതിരെ ഹോളണ്ട് ടീമിൽ പടയൊരുക്കം നടന്നു എന്നാണ് ഈ മാധ്യമസ്ഥാപനം റിപ്പോർട്ട് ചെയ്തത്. അതിനു ചുക്കാൻ പിടിച്ചത് നായകനും ഉപനായകനും ആണെന്നായിരുന്നു അവരുടെ റിപ്പോർട്ട്.

vandijik [sportbible]

എന്നാൽ തൻറെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ കൂടി ഈ വാർത്തക്കെതിരെ ഹോളണ്ട് ക്യാപ്റ്റൻ ആഞ്ഞടിച്ചു. ഇത് വ്യാജമായി കെട്ടിച്ചമച്ച ഒരു വാർത്ത ആണെന്നും.
മാധ്യമപ്രവർത്തകർ അസത്യം പ്രചരിപ്പിക്കുന്നതിൽ ലജ്ജിക്കുന്നു എന്നുമായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

മാധ്യമപ്രവർത്തകർ സത്യം പറയാൻ മടിക്കുന്നു എന്ന് പരസ്യമായി അവരെ പരോക്ഷമായി വിമർശിക്കുവാനും ഹോളണ്ടിന്റെ നായകൻ മറന്നില്ല.

കാൽമുട്ടിനേറ്റ പരിക്കുമൂലം അദ്ദേഹം കുറച്ചുനാളായി കളിക്കളത്തിനു പുറത്താണ്. എന്നാൽ ഒക്ടോബറോടുകൂടി അദ്ദേഹം സജീവ ഫുട്ബോളിലേക്ക് മടങ്ങി വരിക തന്നെ ചെയ്യും.

താരങ്ങൾക്കും പരിശീലകർക്കും ടീമുകൾക്കും എതിരെ ഇത്തരത്തിലുള്ള കുപ്രചരണങ്ങൾ പടച്ചുവിടുന്നത് മാധ്യമപ്രവർത്തകരുടെയും ഒരു വിനോദം ആയിരിക്കുകയാണ്.

ജൂലൈ 18 ൻ്റെ നഷ്ടം വി.പി സത്യൻ എന്ന പേര് സത്യേട്ടൻ എന്ന് തിരുത്തിയ നായകൻ

പരിക്കേറ്റ സഞ്ജു ശ്രീലങ്കൻ പരമ്പരയിൽ നിന്നും പുറത്തായി