in

LOLLOL AngryAngry LOVELOVE OMGOMG CryCry

മെസ്സിയുടെ ബാലൻഡിയോർനെപ്പറ്റി ക്രിസ്റ്റ്യാനോയുടെ വാദം പൊളിഞ്ഞു; വീഡിയോ പുറത്തായി…

ബാലൻ ഡി ഓർ പുരസ്കാര പ്രഖ്യാപനത്തിന് ഏതാനും മണിക്കൂർ മുമ്പ് മാത്രമാണ് ക്രിസ്ത്യാനോ റൊണാൾഡോ താൻ ഇങ്ങനെ ഒരു വാചകം പറഞ്ഞിട്ടില്ല എന്ന തരത്തിൽ ഒരു പ്രസ്താവനയുമായി വന്നത്. രൂക്ഷമായ ഭാഷയിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ റിപ്പോർട്ട് പുറത്ത് വിട്ടവർക്കെതിരെ വിമർശനമുന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വീഡിയോ ശകലങ്ങൾ ക്രിസ്ത്യാനോ റൊണാൾഡോ യുടെ വാദം പൊളിക്കുകയാണ്

Ronaldo on Ballon d'Or wins of Messi

ലയണൽ മെസിയേക്കാൾ കൂടുതൽ തവണ ഗോൾഡൻ ബോൾ (ബാലൻഡിയോർ) പുരസ്കാരങ്ങൾ വാങ്ങി ഫുട്ബോളിൽ നിന്ന് വിരമിക്കണം എന്നാണ് തൻറെ ആഗ്രഹമെന്ന് ക്രിസ്ത്യാനോ റൊണാൾഡോ പറഞ്ഞതായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ നിറയുന്ന വാർത്തയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി ഫുട്ബോൾ ലോകത്തെ ഏറ്റവും ചൂടുള്ള വാർത്തയും ഇതുതന്നെയായിരുന്നു.

ബാലൻ ഡിയോർ പുരസ്‌കാരം നൽകുന്ന മാഗസിനായ ഫ്രാൻസ് ഫുട്ബോളിന്റെ എഡിറ്റർ ഇൻ ചീഫായ പാസ്‌കൽ ഫെരെ തന്നെയായിരുന്നു ഇത്തരത്തിലൊരു വാർത്ത പുറത്തുവിട്ടത്. ഇതോടൊപ്പം അവർ നിരവധി നിറംപിടിപ്പിച്ച ഊഹാപോഹങ്ങളും പടച്ചു വിട്ടിരുന്നു. ഇത് ഉണ്ടാക്കിയ കോളിളക്കം ഒട്ടും ചെറുതല്ലായിരുന്നു.

Ronaldo on Ballon d’Or wins of Messi

മെസ്സിയെക്കാൾ കൂടുതൽ തവണ ബാലൻ ഡി ഓർ പുരസ്കാരം നേടിയതിന് ശേഷമേ താൻ ബൂട്ടഴിക്കൂ എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നോട് പറഞ്ഞതായി പാസ്കൽ റിപ്പോർട്ട് ചെയ്തതോടുകൂടി ഫുട്ബോൾ ലോകത്ത് അത് വളരെ വലിയ രീതിയിലുള്ള ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്നാൽ അത് മാഗസീന്റെ മാർക്കറ്റിംഗ് തന്ത്രത്തിന്റെ ഭാഗമായാണ് പാസ്കൽ ഫെറെ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത് എന്ന് ക്രിസ്ത്യാനോ റൊണാൾഡോ പറഞ്ഞു.

ബാലൻ ഡി ഓർ പുരസ്കാര പ്രഖ്യാപനത്തിന് ഏതാനും മണിക്കൂർ മുമ്പ് മാത്രമാണ് ക്രിസ്ത്യാനോ റൊണാൾഡോ താൻ ഇങ്ങനെ ഒരു വാചകം പറഞ്ഞിട്ടില്ല എന്ന തരത്തിൽ ഒരു പ്രസ്താവനയുമായി വന്നത്. രൂക്ഷമായ ഭാഷയിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ റിപ്പോർട്ട് പുറത്ത് വിട്ടവർക്കെതിരെ വിമർശനമുന്നയിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വീഡിയോ ശകലങ്ങൾ ക്രിസ്ത്യാനോ റൊണാൾഡോ യുടെ വാദം പൊളിക്കുകയാണ്

വർഷങ്ങൾക്കുമുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി അദ്ദേഹം നടത്തിയ ഒരു അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതിൽ മെസ്സിയെക്കാൾ കൂടുതൽ ഗോൾഡൻ ബോൾ ഉൾപ്പെടെയുള്ള അവാർഡുകൾ തനിക്ക് വേണമെന്ന് താൻ ആഗ്രഹിക്കുന്നതായി ക്രിസ്ത്യാനോ റൊണാൾഡോ പറയുന്നതായി സൂചനയുണ്ട്.

മെസ്സിയല്ല ലെവൻഡോവ്സ്കിയാണ് പുരസ്കാരം അർഹിക്കുന്നതെന്ന് ജർമൻ താരം…

മെസ്സി ബാലൻ ഡി ഓർ നേടിയതിന് ശേഷം ലെവന്റോസ്കി പറഞ്ഞത് ഇങ്ങനെയാണ്…