in , , ,

CryCry LOVELOVE OMGOMG LOLLOL AngryAngry

വി പി സുഹൈർ ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയേക്കില്ല..

12.50 മില്യൺ ഇന്ത്യൻ രൂപയാണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ. മോഹൻ ബഗാനിൽ നിന്നാണ് താരം നോർത്ത് ഈസ്റ്റിലേക്കെത്തിയത്.കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് വേണ്ടി 19 മത്സരങ്ങളിൽ നിന്ന് നാല് ഗോളും രണ്ട് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് നിരാശ നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ മലയാളി സൂപ്പർ താരം വി പി സുഹൈർ ബ്ലാസ്റ്റേഴ്‌സിലേക്കെത്താനുള്ള സാധ്യതകൾ കുറയുന്നു. പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

കഴിഞ്ഞ മാസമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സുഹൈറിൽ താല്പര്യം കാണിച്ചത്. തനിക്ക് ബ്ലാസ്റ്റേഴ്‌സിൽ കളിക്കാൻ ആഗ്രഹമുണ്ടെന്നും അന്ന് സുഹൈർ കൂട്ടിച്ചേർത്തിരുന്നു. പക്ഷെ കാര്യങ്ങൾ ഇപ്പോൾ അത്ര സുഖകരമല്ല.കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനെ സ്വന്തമാക്കാനുള്ള സാധ്യതകൾ വളരെ വിരളമാണ്.

നിലവിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ് സി യിൽ താരത്തിന്റെ കരാർ ഈ മാസം അവസാനിക്കും. പക്ഷെ തങ്ങളുടെ ഏറ്റവും മികച്ച താരത്തെ വിട്ട് നൽകാൻ നോർത്ത് ഈസ്റ്റ്‌ ഒരുക്കമല്ലെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. താരത്തിന് വേണ്ട ട്രാൻസ്ഫർ ഫീസ് നൽകാമെന്നും നേരത്തെ തന്നെ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിരുന്നു.

12.50 മില്യൺ ഇന്ത്യൻ രൂപയാണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ. മോഹൻ ബഗാനിൽ നിന്നാണ് താരം നോർത്ത് ഈസ്റ്റിലേക്കെത്തിയത്.കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് വേണ്ടി 19 മത്സരങ്ങളിൽ നിന്ന് നാല് ഗോളും രണ്ട് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

ആഷിഖ് പുതിയ ക്ലബ്ബിലേക്ക് ബ്ലാസ്റ്റേഴ്സിനും ബംഗളൂരിനും നിരാശ

സീസൺ അവസാനം നടത്താറുള്ള പുരസ്കാര ദാന ചടങ്ങ് റദ്ദാക്കി മാഞ്ചേസ്റ്റർ യുണൈറ്റഡ്