in ,

താൻ വളർത്തിയ മണ്ണിൽ നിന്ന് ഉദിച്ചു ഉയർന്നു സൂര്യനെതിരെ ഇന്ന് അയാൾ ഇറങ്ങുകയാണ്..

ഒരു താരവും ഒരു ടീമിന് മുകളിൽ അല്ല. പക്ഷെ ഫുട്ബോളിലായാലും ക്രിക്കറ്റിൽ ആയാലും ചില താരങ്ങളുണ്ട്. ആ ടീമിന്റെ പേര് പറയുമ്പോൾ നമ്മുടെ മനസിലേക്ക് ആദ്യം ഓടി വരുക അവരാകും. ബാർസ എന്ന് കേട്ടാൽ മെസ്സിയെ ഓർക്കുന്നത് പോലെ ഹൈദരാബാദ് എന്നാ കേട്ടാൽ വാർണറിനെയാകും ഓരോ ക്രിക്കറ്റ്‌ പ്രേമിക്കും ഓർമ വരുക . എന്നാൽ ഒരിക്കൽ എങ്കിലും ചിന്തിച്ചിട്ടുണ്ടോ മെസ്സി ബാർസക്കെതിരെ കളിക്കുന്നത്. അത് പോലെ ഒന്നാണ് ഇന്ന് ഐ പി എല്ലിൽ സംഭവിക്കാൻ പോകുന്നത്.ഡേവിഡ് വാർണർ ഇന്ന് സൺ രൈസേഴ്സ് ഹൈദരാബാദിനെതിരെ.

David Warner [SRH/IPL]

ഓർമകളിൽ ആ ഐ പി എൽ സീസൺ കടന്നു വരുകയാണ്. എന്റെ പ്രിയ താരം യുവിയെ ആ സീസണിൽ സ്വന്തമാക്കിയത് അവരായിരുന്നു. അത് കൊണ്ട് തന്നെ ആ ടീമിനെ ഞാൻ അന്ന് മുതൽ സ്നേഹിക്കാൻ തുടങ്ങി. സൺ രൈസേഴ്സ് ഹൈദരാബാദ് എന്നാ ഓറഞ്ച് ആർമി എന്റെ മനസ്സിൽ അന്ന് മുതൽ കേറി പറ്റിയതാണ്. ഒപ്പം ഒരു കുറിയ മനുഷ്യനും.

അതെ, ഡേവിഡ് വാർണർ, വിരാട് കോഹ്ലി എന്നാ മാന്ത്രികന്റെ നെറുകയിൽ എഴുതപെട്ട എന്ന് കരുതിയ 2016 ഐ പി എല്ലിന്റെ കിരീടം നേടി അവതരിച്ചതവനല്ലേ അവനും അവന്റെ പ്രിയപ്പെട്ട ഓറഞ്ച് ആർമിയും. പക്ഷെ!!!…

താൻ വളർത്തിയ മണ്ണിൽ നിന്ന് ഉദിച്ചു ഉയർന്നു സൂര്യനെതിരെ ഇന്ന് അയാൾ ഇറങ്ങുകയാണ്. അതെ ഇത് അവന്റെ കഥയാണ് . ഐ പി എൽ എന്നാ വിശ്വകിരീടം വെട്ടിപിടിച്ചിട്ടും ഒന്നുമില്ലാത്തവനായി പടി ഇറങ്ങിയ ഡേവിഡ് വാർണറിന്റെ കഥ. അപമാനിക്കപ്പെട്ടവനിൽ ഓസ്ട്രേലിയ ജനതക്ക് അഭിമാനകിരീടം നേടി തിരിച്ചു വന്നു ഐ പി എല്ലിൽ വീര ചരിതം കുറിക്കുന്നവന്റെ കഥ. അത് വല്ലത്തൊരു കഥയാണ്.

2013 ഹൈദരാബാദ് ആസ്ഥാനമായി രൂപികരപ്പെട്ട ടീമാണ് സൺ രൈസേഴ്സ് ഹൈദരാബാദ്.പ്രഥമ സീസണിൽ തന്നെ ഇതിഹാസ താരം സംഗക്കാരെയുടെ നേതൃത മികവിൽ പ്ലേ ഓഫിൽ. തുടർന്ന് വന്ന സീസണിലാണ് അയാൾ ഓറഞ്ച് ആർമിയിലേക്കെത്തുന്നത്. ധവാനും സമിയും മാറി മാറി നയിച്ചിട്ടും ഹൈദരാബാദിന് രക്ഷ ഉണ്ടായില്ല.

തൊട്ട് അടുത്ത സീസണിലാണ് വാർണറിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് അവരോധിക്കുന്നത്.ക്യാപ്റ്റനായ ആദ്യ സീസണിൽ തന്നെ ഓറഞ്ച് ക്യാപ് നേടി അയാൾ ഹൈദരാബാദിന്റെ മണ്ണിൽ തന്റെ വരവറിയിച്ചു.

2016 ഓരോ കോഹ്ലി ആരാധകനും മറക്കാൻ ആഗ്രഹിക്കാത്ത വർഷം. കോഹ്ലി മുന്നിൽ നിന്ന് നയിച്ച ബാംഗ്ലൂർ ടീം ഐ പി എൽ സമവാക്യങ്ങൾ മാറ്റി മറിച്ച മുന്നേറുകയാണ്. ഒടുവിൽ ഐ പി എൽ അതിന്റെ അനിവാര്യമായ അന്ത്യത്തിലേക്ക് . രാജാവ് മുന്നിൽ നിന്ന് നയിച്ചു കിരീടം നേടുമെന്ന് തോന്നിയ നിമിഷത്തിൽ അയാളും തന്റെ ഓറഞ്ച് ആർമിയും വില്ലനായി അവതരിക്കുകയാണ്.അതെ ബാംഗ്ലൂറിന്റെ പേരിൽ കുറിക്കപ്പെട്ട എന്ന് കരുതിയ കിരീടം വാർണറും സംഘവും ഒരു കഴുകൻ പോലെ റാഞ്ചി എടുക്കുകയായിരുന്നു.

അവിടെയും തീർന്നില്ല.തൊട്ട് അടുത്ത സീസണിൽ ഓറഞ്ച് ക്യാപ് നേടി മുന്നിൽ നിന്ന് പട നയിച്ചെങ്കിലും മഴ നിയമം നിങ്ങൾക്ക് എതിരെ ഭവിച നശിച്ച എലിമിനേറ്ററിൽ വീണു പോയിട്ടും കേപ്പ് ടൗണിലെയും പാപ കറ കഴുകി കളഞ്ഞു നിങ്ങൾ ഒരിക്കൽ കൂടി നിങ്ങളുടെ ടീമിനെ പ്ലേ ഓഫിലേക്ക് എത്തിച്ചത് അല്ലെ.

പക്ഷെ എപ്പോഴാണ് നിങ്ങൾ വീണു പോയത്. എവിടെയാണ് നിങ്ങൾക് പിഴച്ചത്. ഏതു ഒരു താരത്തിനും സംഭവിക്കുന്ന ഫോം ഔട്ട്‌ മാത്രമല്ലേ നിങ്ങൾക്കും സംഭവിച്ചത്. അത് എങ്ങനെയാണ് നിങ്ങളുടെ ക്യാപ്റ്റൻ സ്ഥാനം നഷ്ടമാക്കിയതും??. എങ്ങനെയാണ് നിങ്ങൾ പ്ലെയിങ് ഇലവനിൽ നിന്ന് പുറത്താക്കപ്പെട്ടത്??. ഇല്ല, ഒരു ചോദ്യത്തിന് ഉത്തരവും അയാൾ നൽകിയിരുന്നില്ല അയാൾക്ക് ഒന്നിനോടും പരിഭവവും ഉണ്ടായില്ല. അത് കൊണ്ടാണല്ലോ ടീം ആവശ്യപെട്ടപ്പോൾ വാട്ടർ ബോയ് ആയും, ഗാലറിയിലും ഇരുന്നും നിങ്ങൾ കളി കണ്ടത്. പക്ഷെ അവർ അറിഞ്ഞിരുന്നില്ലലോ ഏത് ഒരു ദുഃഖം വെള്ളിക്കും ശേഷം ഒരു ഈസ്റ്റർ ഉണ്ടെന്ന്.

അതെ ദുഃഖം വെള്ളിക്ക് ശേഷം അയാൾ ഉയർത്തു എഴുന്നേറ്റതാണ്. തന്റെ രാജ്യത്തിന് വിശ്വ കിരീടം സമ്മാനിച്ചു കൊണ്ടാണ് അയാൾ പണ്ട് താൻ ഊരി വെച്ച് ഡൽഹി ജേഴ്സി അണിയാൻ എത്തിയത്. ഇനി അയാൾക്ക് തെളിയേക്കേണ്ടത് ഹൈദരാബാദിനോടാണ്. അവർക്ക് എന്താണ് നഷ്ടപെട്ടതെന്ന് അവർ തിരിച്ചു അറിയേണ്ടതുണ്ട്

All the best for David warner

ഇന്നലത്തെ മത്സരത്തിൽ പിറന്ന ഐ പി എൽ റെക്കോർഡുകൾ ഇവയാണ്..

ലെസ്‌കോ 2024 വരെ കരാർ നീട്ടി..