in

LOVELOVE OMGOMG CryCry LOLLOL AngryAngry

അമിതമായ ആത്മവിശ്വാസം വേണ്ട കഴിഞ്ഞ സീസണിലെ കാര്യം മറക്കണ്ട, ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ മുന്നറിയിപ്പ്!

ഈ മനുഷ്യൻ, ഈ സെർബിയൻ പരിശീലകൻ അവരിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തനായിരുന്നു ഇതുവരെ വിജയത്തിൻറെ ഭാഷയിൽ നിന്നും ഒരിഞ്ചു പോലും അദ്ദേഹം പിന്നോട്ട് പോയിട്ടില്ല വലിയ അവകാശവാദങ്ങൾക്ക് ഒന്നും നിന്നിട്ടും ഇല്ല ഭൂതകാലത്തിലെ മടുപ്പിക്കുന്ന ഓർമ്മകളെ അദ്ദേഹം മറക്കുന്നില്ല ടീമിനെ മികച്ച വിജയങ്ങളിലേക്ക് നയിക്കുക മാത്രമാണ് ഈ പരിശീലകന്റെ ലക്ഷ്യം. അതിനു തെളിവാണ് ഇന്നലെ ഉച്ചയ്ക്ക് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ.

KBFC Boss

വിജയങ്ങളില് അഭിരാമി ക്കാതെ യഥാർത്ഥ ബോധത്തിൽ കാലുറപ്പിച്ചു നിൽക്കുന്ന ഒരു പരിശീലനകനെ ലഭിച്ചത് എന്തായാലും ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് ഒരു അനുഗ്രഹം തന്നെയാണ്. ഇതുവരെയുള്ള പരിശീലകർ എല്ലാവരും വലിയവായിൽ വാചകക്കസർത്തു നടത്തിയിരുന്നു. എന്നാൽ അവർക്ക് അതിനുള്ള പ്രകടനം കളിക്കളത്തിൽ താരങ്ങളെ കൊണ്ട് പുറത്തെടുക്കുവാൻ കഴിഞ്ഞില്ല.

എന്നാൽ ഈ മനുഷ്യൻ, ഈ സെർബിയൻ പരിശീലകൻ അവരിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തനായിരുന്നു ഇതുവരെ വിജയത്തിൻറെ ഭാഷയിൽ നിന്നും ഒരിഞ്ചു പോലും അദ്ദേഹം പിന്നോട്ട് പോയിട്ടില്ല വലിയ അവകാശവാദങ്ങൾക്ക് ഒന്നും നിന്നിട്ടും ഇല്ല ഭൂതകാലത്തിലെ മടുപ്പിക്കുന്ന ഓർമ്മകളെ അദ്ദേഹം മറക്കുന്നില്ല ടീമിനെ മികച്ച വിജയങ്ങളിലേക്ക് നയിക്കുക മാത്രമാണ് ഈ പരിശീലകന്റെ ലക്ഷ്യം. അതിനു തെളിവാണ് ഇന്നലെ ഉച്ചയ്ക്ക് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ.

KBFC Boss

കേരള ബ്ലാസ്റ്റേഴ്സിന് നാളെ ജംഷദ്പൂരിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിക്കുക ആണെങ്കിൽ ഐ എസ് എല്ലിന്റെ ഒന്നാം സ്ഥാനത്ത് എത്താം. എന്നാൽ ഇപ്പോൾ ലീഗിന്റെ എവിടെയാണ് തങ്ങൾ ഉള്ളത് എന്ന് ശ്രദ്ധിക്കുന്നില്ല എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച് പറഞ്ഞു. എല്ലാ സീസണിന്റെ തുടക്കത്തിൽ എല്ലാ ടീമുലളും അവർക്ക് പറ്റാവുന്ന ഏറ്റവും ഉയരത്തിൽ എത്തണം എന്നാണ് ചിന്തിക്കുന്നത്. ഞങ്ങൾക്ക് കഴിഞ്ഞ സീസൺ വളരെ മോശമായിരുന്നു. അവസാനത്ത് നിന്ന് രണ്ടാമതായാണ് ഞങ്ങൾ ഫിനിഷ് ചെയ്തത്. അതുകൊണ്ട് തന്നെ സീസൺ തുടക്കത്തിൽ വായടക്കുക പരാമാവധി കഠിന പ്രയത്നം ചെയ്യുക എന്നതായിരുന്നു ടീമിന്റെ ലക്ഷ്യം. ഇവാൻ പറഞ്ഞു.

ഇപ്പോൾ സീസൺ പകുതിക്ക് ആയിരിക്കെ ഞങ്ങൾ ഇപ്പോഴത്തെ ഫോം തുടരണമെന്നാണ് ഉദ്ദേശം. ഈ മൊമന്റം കളയാതെ ഇരിക്കണം. ഒരോ മത്സരമെന്ന രീതിയിൽ ഒരോ കളികളെയും നോക്കി കാണുക. സീസണിൽ അവസാനത്തിൽ എവിടെ എത്തും എന്ന് ‌ഞങ്ങൾക്ക് നോക്കാം. ലീഗിൽ നല്ല നിലയിൽ ആണെങ്കിൽ ഞങ്ങൾ സന്തോഷവാന്മാരായിരിക്കും. അങ്ങനെ അല്ല എങ്കിൽ പിഴവുകൾ പരിഹരിക്കാൻ ശ്രമിക്കും. പക്ഷെ ഒരിക്കലും. വിനയം ഞങ്ങൾ കൈവിടരുത്. ഇവാൻ പറഞ്ഞു. കഠിന പ്രയത്നം അവസാന മത്സരം വരെ തുടരണം എന്നും കോച്ച് പറഞ്ഞു.

നിരാശപ്പെടുത്തി, എങ്കിലും മെസ്സി ക്ഷമയോടെയിരിക്കണം, ആ കാര്യത്തിന് ഇനിയും സമയമുണ്ടെന്ന് മുൻ പിസ്ജി താരം..

“അവസാനം വരെ പോരാടും”; ചാമ്പ്യൻസ് ലീഗിന് ഫേവറിറ്റുകളില്ല എന്നും റയൽ പരിശീലകൻ