in

LOVELOVE

PSG ക്ക് വേണ്ടി ഞങ്ങൾ മൂന്നു പേർക്കും ഇനിയും ചിലത് ചെയ്തു തീർക്കുവാനുണ്ടെന്നു സൂപ്പർ താരം

തങ്ങൾ ഉയർന്ന നിലവാരത്തിലുള്ള താരങ്ങൾ ആയതുകൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രം ആയിരിക്കുമെന്നും ഒരിക്കലും തങ്ങളുടെ മോശംപ്രകടനം മറച്ചുപിടിക്കാൻ കഴിയില്ലെന്നും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. അദ്ദേഹത്തിൻറെ വാക്കുകളുടെ മലയാള പരിഭാഷ താഴെ ചേർക്കുന്നു

PSG Trio

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകം അടച്ചപ്പോൾ ഏറ്റവുമധികം താരങ്ങൾ എത്തിയത് ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെൻറ് ജർമനിലേക്ക് തന്നെയായിരുന്നു. ആരെയും അമ്പരപ്പിക്കുന്ന ഒരു സ്ക്വാഡ് തന്നെയാണ് അവർക്ക് ഉള്ളത്. ടീമിലെ താരങ്ങളുടെ പേരുവിവരങ്ങൾ കേട്ടാൽ ആരുമൊന്ന് അമ്പരന്നു പോകും. പക്ഷേ പ്രതീക്ഷിച്ചത്ര മികവൊന്നും കളിക്കളത്തിൽ അവർക്ക് ആരാധകർക്ക് വേണ്ടി നൽകുവാൻ കഴിഞ്ഞില്ല.

ഫ്രഞ്ച് ക്ലബ്ബിലെ സൂപ്പർതാരങ്ങളുടെ നിലവാരം കുറഞ്ഞ പ്രകടനത്തിന് പഴയതെല്ലാം എത്തുന്നത് അവരുടെ പരിശീലകനായ പോച്ചറ്റിനോക്ക് ആണ്. താരങ്ങൾ അവരുടെ സ്വാഭാവിക പ്രതിഭ യിലേക്ക് ഉയർത്തുവാൻ പരിശീലകന് കഴിയുന്നില്ല എന്നത് ആരാധകർക്ക് പോലും സംശയങ്ങൾ ഉളവാക്കുന്ന ഒരു കാര്യം തന്നെയാണ്.

PSG Trio

ഇതുവരെയും ഒരു വിൻവിൻ കോമ്പിനേഷൻ അദ്ദേഹത്തിന് കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ലാത്ത ലയണൽ മെസ്സിയെ പോലും ചൊടിപ്പിച്ചിരുന്നു. തൻറെ പ്രതിഷേധം അദ്ദേഹം ഡ്രസ്സിങ് റൂമിൽ പ്രകടിപ്പിച്ചതിനെ പറ്റി നിരവധി റിപ്പോർട്ടുകൾ ഫ്രാൻസിൽ നിന്നും വന്നിരുന്നു. പക്ഷേ പരിശീലകന് മാത്രം അപ്പോഴും തമാശയുടെ ഭാഷയായിരുന്നു കൈവശമുള്ളത്.

തങ്ങളുടെ പ്രകടനത്തിന്റെ പരിതാപ അവസ്ഥയെക്കുറിച്ച് പി എസ് ജി യുടെ യുവതാരം കെയ്‌ലിൻ എംബപ്പേക്ക് നല്ല ധാരണയാണ്. തങ്ങളുടെ പ്രകടനം പോരാ എന്ന് ഉറച്ചു വിശ്വസിക്കുന്നു അദ്ദേഹം പി എസ് ജി ക്ക് വേണ്ടി താനും മെസ്സിയും നെയ്മറും കൂടുതൽ മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം പറഞ്ഞു. തങ്ങൾ ഉയർന്ന നിലവാരത്തിലുള്ള താരങ്ങൾ ആയതുകൊണ്ട് തന്നെ മറ്റുള്ളവരുടെ ശ്രദ്ധാകേന്ദ്രം ആയിരിക്കുമെന്നും ഒരിക്കലും തങ്ങളുടെ മോശംപ്രകടനം മറച്ചുപിടിക്കാൻ കഴിയില്ലെന്നും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. അദ്ദേഹത്തിൻറെ വാക്കുകളുടെ മലയാള പരിഭാഷ താഴെ ചേർക്കുന്നു

“ഞങ്ങൾ ഇതിനേക്കാൾ കൂടുതൽ നൽകേണ്ടതുണ്ടെന്ന് അറിയാം. ഇത്രയും ഉയർന്ന തലത്തിലും നിലവാരത്തിലുമുള്ള മൂന്നു താരങ്ങൾ… ഞങ്ങൾക്ക് ഒളിക്കാൻ കഴിയില്ലെന്നു മനസിലാക്കണം. ടീമിൽ നിന്നും വേർപെട്ടു നിൽക്കാത്ത തരത്തിൽ പ്രതിരോധത്തിലും ആക്രമണത്തിലും ഞങ്ങൾ കൂടുതൽ നൽകേണ്ടതുണ്ട്,” ഇപ്രകാരമായിരുന്നു താരത്തിന്റെ വാക്കുകൾ.

“എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു, എല്ലാവർക്കും നന്ദിയുണ്ട്”- യുണൈറ്റഡ് ആരാധകർക്ക് ഒലെയുടെ സന്ദേശം

ഫുട്ബോളിൽ നിന്ന് വിരമിച്ച മുൻ അർജന്റീന താരത്തിന് മെസ്സിയുടെ സന്ദേശമെത്തി….