in

T20യിൽ വിൻഡീസ് തുനിഞ്ഞിറങ്ങിയാൽ മുട്ടി നിൽക്കാൻ എത്താൻ വമ്പനും മുട്ടിടിക്കും

WI vs SA

വിൻഡീസ് അവരുടെ ഫേവറൈറ്റ് ഫോർമാറ്റിലേക്ക് വരുമ്പോൾ സൗത്താഫ്രിക്കക്കൊരു ഫൈറ്റ് പോലും നൽകാൻ സാധിക്കാത്ത അവസ്ഥ , 160 എന്ന ലക്‌ഷ്യം വിൻഡീസിന് മുന്നിലേക്ക് നൽകുമ്പോൾ ഓപ്പണർമാരായ ഫ്ലെച്ചറും ലൂയിസും പവർപ്ളേയിൽ തന്നെ സൗത്ത് ആഫ്രിക്കയെ കളിയിൽ നിന്ന് പുറത്താക്കുന്ന ഭീകര കാഴ്ച്ച ,പേര് കേട്ട റബാഡ, എങ്കിടി, നോർജെ പേസ് ത്രയം എല്ലാ അർത്ഥത്തിലും തകർന്നുപോവുന്ന ദയനീയ സാഹചര്യം.

ഷോർട് ബോളുകളുടെ ആക്രമണം തുടക്കത്തിൽ തന്നെ ലെഗ് സൈഡിലെ സ്റ്റാൻഡ്‌സിലെത്തിച്ചു അവസാനിപ്പിക്കുന്ന ലൂയിസിൽ തുടങ്ങി റസ്സൽ അവസാനിപ്പിക്കുന്ന ചെയ്‌സ് ,15 ഓവറിൽ 15 സിക്സറുകളോളം സ്വന്തമാക്കി മറികടക്കുന്ന ടാർഗെറ്റ്.

വിക്കറ്റ് നഷ്ടപ്പെടുമ്പോൾ പോലും സ്ലോ ഡൌൺ ചെയ്യാത്ത ആക്രമണ ബാറ്റിംഗ് ,രണ്ടു വശത്തും ബോളിനെ ബൗണ്ടറിയിലേക്ക് പറത്താൻ കാത്തു നിൽക്കുന്ന പവർ ഹിറ്റെർസ്.

ഈ മനോഭാവം ചില സാഹചര്യങ്ങളിൽ തിരിച്ചടി നൽകാമെങ്കിലും അവർ ക്ലിക്ക് ആയാൽ ഒരു ടാർഗെറ്റും സുരക്ഷിതമല്ലെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്ന വിൻഡീസ്

6 വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്ന ഗെയിൽ ബ്രാവോ റസ്സൽ പൊള്ളാർഡ് എന്ന കുട്ടിക്രിക്കറ്റിലെ ഏതൊരു ടീമും ആഗ്രഹിക്കുന്നവർ വരുന്ന ട്വൻറി ട്വൻറി ലോക കപ്പ് ആ ദ്വീപിലേക്കെത്തിച്ചാൽ ഒട്ടും അത്ഭുതപ്പെടാനില്ല,ശക്തരാണവർ

മരണത്തെ തോൽപ്പിച്ച പറങ്കികളും ബൽജിയവും തമ്മിലിന്ന് പുൽപ്പടർപ്പിൽ തീപടർത്തുന്ന പോരാട്ടം

ചെകുത്താന്മാർ സ്വപ്നത്തിൽ താലോലിച്ച വണ്ടർ ടീമിന് ഇതാണ് പറ്റിയ അവസരം