in

എന്തൊക്കെ ആണ് പ്രോറെസ്ലിങ് സ്‌കിൽസ് ?

പല പ്രോറെസ്ലിങ് ചർച്ചകളിലും കാണുന്ന ഒരു പ്രയോഗം ആണ് ഇന്നയാൾക്ക് പ്രൊ റെസ്ലിങ് സ്‌കിൽസ് ഇല്ല എന്നത്. പലർക്കും ഉണ്ടാകാവുന്ന സംശയം ആണ് എന്താണ് ഈ പ്രൊ റെസ്ലിങ് സ്‌കിൽസ് എന്ന്. ഇതിനെ കുറിച്ച് ചില അറിവുകൾ ചുരുക്കത്തിൽ താഴെ കൊടുക്കുന്നു.

പ്രൊ റെസ്ലിങ് സ്‌കിൽസ് എന്നതിനെ മുഖ്യമായും രണ്ടായി തരം തിരിക്കാം – ഇൻ റിങ്ങ് സ്‌കിൽസ് & മൈക്ക് സ്‌കിൽസ്. റിങ്ങിന് അകത്തു വെച്ചുള്ള കായിക പ്രകടനത്തിനെ ബാധിക്കുന്ന കഴിവുകൾ ഇൻ റിങ്ങ് സ്‌കിൽസ് ആയും ബാക്ക് സ്റ്റേജ് സെഗ്മെന്റുകൾ, ഇൻ റിങ് പ്രോമോകൾ എന്നിവയിൽ വേണ്ടി വരുന്ന വാക്ചാതുര്യത്തെ മൈക്ക് സ്‌കിൽസ് ആയും പറയാം.

കൂടുതൽ വിശദീകരണങ്ങളിലേക്ക് കടക്കാം.

ഇൻ റിങ്ങ് സ്‌കിൽസ് എന്നതിനെ പിന്നെയും പലതായി പിരിക്കാം.

1. മൂവ് എക്സിക്യൂഷൻ

ഒരാൾക്ക് എത്ര മൂവ്‌സ് ഉണ്ടെന്നുള്ളതിനേക്കാൾ പ്രൊ റെസ്ലിങിൽ പ്രാധാന്യം ആ മൂവ്‌സ് എങ്ങനെ എക്സിക്യൂട്ട് ചെയ്യുന്നു എന്നുള്ളതിനാണ്. 5 മൂവ്സ് ഓഫ് ഡൂം വെച്ച് ജോൺ സീന പല മാച്ച് ഓഫ് ദി ഇയർ ക്യാൻഡിഡേറ്റ് മത്സരങ്ങളിലും സ്ഥാനം പിടിച്ചതിനു പുറകിൽ ആ കുറഞ്ഞ മൂവ്സ് അദ്ദേഹം എത്ര ഭംഗിയായി എക്സിക്യൂട്ട് ചെയ്യുന്നു എന്നുള്ള വസ്തുതയാണ്. കാണികളെ വിശ്വസിപ്പിക്കുന്ന രീതിയിൽ എന്നാൽ എതിരാളിക്ക് പരിക്കേൽക്കാതെ തന്റെ മൂവ്‌സ് എക്സിക്യൂട്ട് ചെയ്യാനുള്ള കഴിവ് പ്രൊ റെസ്ലിങിൽ വളരെ പ്രാധാന്യമേറിയതാണ്.

2. വെറൈറ്റി ഓഫ് മൂവ്‌സ്

മൂവ്‌സ് എക്സിക്യൂഷന്റെ അത്രയും പ്രാധാന്യം ഇല്ലെങ്കിലും മാച്ച് എന്റർടൈനിംഗ് ആക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് ഒരു റെസ്ലറിന്റെ മൂവ് സെറ്റ്. മുമ്പ് നല്ല രീതിയിൽ മാച്ച് കളിച്ചിരുന്ന ബ്രോക്ക് ലെസ്നർ ഒരു ജർമൻ സൂപ്ലെക്സ് & F5 മെഷീൻ ആയപ്പോൾ മാച്ച് ക്വാളിറ്റിയിൽ ഉണ്ടായ മാറ്റത്തിനെ കുറിച്ച് കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. പല വിധ മൂവുകൾ ഒരു തെറ്റും കൂടാതെ റിങ്ങിൽ പ്രദർശിപ്പിക്കാൻ സാധിക്കുക എന്നത് ഒരു മികച്ച റെസ്ലറിന്റെ മുഖമുദ്രയാണ്.

3. സെല്ലിങ്

എതിരാളിയുടെ മൂവുകൾ ഏറ്റു വാങ്ങുമ്പോൾ അതിന്റെ എഫ്ഫക്റ്റ് കാഴ്ച വെക്കുന്നതിനെയാണ് സെല്ലിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സെല്ലിങ് കുറഞ്ഞാലും കൂടിയാലും പ്രശ്നമാണ്. മോൺസ്റ്റർ, പവർ ഹൌസ് ഗിമ്മിക്ക് ഉള്ളവർ പലപ്പോഴും എതിരാളിയുടെ മൂവ്‌സ് നോ സെൽ ചെയ്യാറുണ്ട്. പക്ഷെ അത് അവരുടെ ഗിമ്മിക്കിന്റെ ഭാഗമാണ്. ഒരു എതിരാളിയുടെ മൂവിനുള്ള സെല്ലിങ് കുറവാകുന്നത് ആ മൂവിനെയും അത് വഴി ആ എതിരാളിയെയും വീക്ക് ആയി കാണിക്കും. അതെ സമയം സെല്ലിങ് കൂടുന്നത് ആ മൂവിനെ വെറും കോമഡി ആക്കി കളയും.

ഹൾക്ക് ഹോഗൻ vs ഷോൺ മൈക്കിൾസ് മാച്ച് ഓവർ സെല്ലിങ്ങിൽ ഒരു പാഠ പുസ്തകം ആണ്. ഷോൺ മൈക്കിൾസ് മനപ്പൂർവം ചെയ്തതായിരുന്നു അങ്ങനെ. ഓവർ സെല്ലിങ് ആകെ നന്നായി എനിക്ക് തോന്നിയിട്ടുള്ളത് റോക്കിന്റെ Stunner സെൽ ആണ്. എതിരഭിപ്രായങ്ങൾ ഉണ്ടാവാം. സെല്ലിങ്ങിൽ ഇപ്പൊ നോക്കിയാൽ സിഗ്ഗ്ലർ മുൻ നിരയിൽ നിൽക്കും. ഒരു ബീസ്റ്റ് ഗിമ്മിക്ക് ചെയ്യുമ്പോളും ബ്രോക്ക് ലെസ്നർ ഒരു അണ്ടർ റേറ്റഡ് സെല്ലർ ആണ്. ബ്രോക്ക് Vs ബ്രയാൻ, ബ്രോക്ക് vs സ്റ്റൈൽസ് മാച്ചുകൾ ഒക്കെ ബ്രോക്കിന്റെ സെല്ലിങ് പാടവം നല്ലവണ്ണം വിനിയോഗിച്ച മാച്ചുകൾ ആണ്.

4. സ്റ്റോറി ടെല്ലിങ് അഥവാ മാച്ച് സൈക്കോളജി

മുമ്പ് പറഞ്ഞ മൂന്നിൽ നിന്നും കുറച്ച് വ്യത്യസ്തമായ ഒരു സ്കിൽ ആണിത്. ഇതിനെ അളന്നെടുക്കാൻ ബുദ്ധിമുട്ടാണ്. പക്ഷെ ഒരു ഗുഡ് റെസ്ലറും ഒരു ഗ്രേറ്റ് റെസ്ലറും തമ്മിലുള്ള അന്തരവും ഈ സ്കിൽ ആണ്. ഒരു മാച്ചിനിടയിൽ റിങ്ങിൽ മൂവുകൾ കൊണ്ട് കഥ പറയാനുള്ള കഴിവ്. മാച്ചിലുള്ള ഓരോ നീക്കവും ഒരു ലക്ഷ്യത്തിലേക്കുള്ള ചുവടു വെയ്പ്പായി, ഇവർ തമ്മിൽ മുമ്പുള്ള മാച്ചുകളുടെ പ്രതിഫലനം ഇടയിലെവിടെയോ തോന്നുന്ന പോലെ റിങ്ങിൽ മെനഞ്ഞെടുത്ത കഥ.

NXT യിലെ സാഷ vs ബെയ്‌ലി മാച്ചുകൾ, ഗർഗാനോ vs ചാമ്പ മാച്ചുകൾ ഒക്കെ സ്റ്റോറി ടെല്ലിങ് കൊണ്ട് മികച്ച് നിൽക്കുന്നവയാണ്. ബാങ്ക് സ്‌റ്റേറ്റ്മെന്റ് വഴി ടാപ്പ് ഔട്ട് ചെയ്യേണ്ടി വന്നിട്ടുള്ള ബെയ്‌ലി പിന്നീട് സാഷയുടെ കൈ ലക്ഷ്യമാക്കി ആക്രമിക്കുകയും, അത് വഴി സബ്മിഷന് മൂവ് ലോക്ക് ഇൻ ചെയ്യാൻ പറ്റാതെ വരുകയും, അത് കൌണ്ടർ ചെയ്തു അതേ കൈ ലോക്ക് ചെയ്ത സബ്മിഷനിലൂടെ ബെയ്‌ലി അയണ്മാൻ മാച്ച് ജയിക്കുകയും ചെയ്തത് ഒക്കെ ഇതിന്റെ ഉദാഹരണം ആണ്.

സ്റ്റോറി ടെല്ലിങിന്റെ തന്നെ ഒരു പടി കൂടെ കൂടിയ ഒരു സ്കിൽ ആണ് ഒപ്പോനെന്റിനെ എലിവേറ്റ് ചെയ്യുക എന്നുള്ളത്. ചില റെസ്‌ലേഴ്സിന് നല്ലൊരു ഓപ്പോനെന്റിനെ കിട്ടിയാൽ ആവശ്യത്തിന് സമയവും കൊടുത്താൽ നല്ലൊരു മാച്ച് കിട്ടും എന്ന് ഉറപ്പിക്കാം. ഇനി മറ്റു ചിലരുണ്ട്. അണ്ടർ ടേക്കർ സ്റ്റൈൽസിനെ കുറിച്ച് പറഞ്ഞത് പോലെ ഒരു കുറ്റിച്ചൂലിനെതിരെ വരെ ഒരു ഫോർ സ്റ്റാർ മാച്ച് തരാൻ കെൽപ്പുള്ളവർ. ഒപ്പോനെന്റ് ആര് തന്നെ ആയാലും മാച്ച് സ്വയം ക്യാരി ചെയ്തത് ഒപ്പോനെന്റിനെ വേറൊരു ലെവെലിലേക്ക് ഉയർത്തുന്നവർ. ഇവർക്ക് ആകെ വേണ്ടത് ഒരു ഒപ്പോനെന്റും പെർഫോം ചെയ്യാൻ ആവശ്യത്തിനുള്ള സമയവും മാത്രമാണ്. ഈ കഴിവ് പക്ഷെ ഇന്ന് വിരലിൽ എണ്ണാവുന്നവർക്കേ ഉള്ളൂ.

ഇനി മൈക്ക് സ്കില്ലിലേക്ക് വരാം.


ഒരു മാച്ചിന് ഹൈപ്പ് കൂട്ടാൻ വേണ്ടി വരുന്ന പ്രധാന ഐറ്റം ആണ് പ്രോമോസ്. ഹീൽ ആയാലും ഫേസ് ആയാലും കാണികളെ പിടിച്ചിരുത്തുന്ന രീതിയിലുള്ള പ്രോമോസ് കട്ട് ചെയ്യുക എന്നുളളത് ഒരു റെസ്ലറിനെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമേറിയതാണ്. പ്രോമോ പലരും പല രീതിയിൽ ചെയ്യാറുണ്ട്.
റോക്കിന്റെ പ്രോമോസ് എടുത്താൽ അതിൽ ക്യാച്ച് ഫ്രേസുകളുടെ അയ്യരുകളി ആയിരിക്കും. ഓരോ ക്യാച്ച് ഫ്രേസും ഓഡിയൻസ് ഏറ്റു പറയുന്നത് റോക്കിന്റെ പ്രോമോ കാണികൾക്ക് ഒരു മികച്ച അനുഭവം ആക്കുന്നു. നേരെ മറിച്ച് പങ്കിന്റെ പ്രോമോസ് എടുത്തു നോക്കുകയാണെങ്കിൽ കൂടുതലും ഷൂട്ട് സ്റ്റൈൽ പ്രോമോസ് ആണ് പുള്ളിയുടേത്. ഷൂട്ട് സ്റ്റൈൽ എന്നത് കൊണ്ട് അർത്ഥമാക്കുന്നത് റിയൽ ലൈഫ് സ്പീച് പോലെ വരുന്നത് എന്നാണ്.

പ്രോമോ ഏതു രീതിയിൽ ആയാലും അത് കൊണ്ട് ഓഡിയന്സിന്റെ ഭാഗത്തു നിന്ന് ആ റെസ്ലർ ഉദ്ദേശിക്കുന്ന റിയാക്ഷൻ വരുത്തുക എന്നുള്ളതാണ് ഒരു പ്രോമോയുടെ വിജയം. ചെയ്യുന്ന പ്രൊമോയിൽ റെസ്ലറിന്റെ ഭാഗത്തു നിന്ന് വേണ്ടി വരുന്ന ഒരു വിശ്വാസ്യത ഇല്ലാതെ ആയാൽ ഓഡിയൻസ് അത് ഏറ്റെടുക്കില്ല. റോമൻറ്റെ ചില പ്രോമോസ്, റോണ്ടയുടെ ചില പ്രോമോസ് ഒക്കെ ഇതിനു സാക്ഷിയാണ്.


ഒരു കാലത്ത് സ്വന്തമായി എഴുതി സ്വന്തമായി പ്രോമോസ് ചെയ്തിരുന്ന സമയം ഉണ്ടായിരുന്നു. അവിടെ നിന്ന് ഇപ്പോൾ ഭൂരിഭാഗം സ്ക്രിപ്റ്റഡ് പ്രോമോസ് ആണ് കണ്ടു വരുന്നത്. സ്ക്രിപ്റ്റഡ് ആയ പ്രോമോസ് ആണെങ്കിലും അത് യാതൊരു നാടകീയതയും കൂടാതെ കാണികളെ പിടിച്ചിരുത്തുന്ന വിധം അവതരിപ്പിക്കുക എന്നതാണ് ഒരു റെസ്ലറുടെ മൈക്ക് സ്കിൽ. അതിലും ഒരു പടി മുന്നിൽ ആണ് സ്ക്രിപ്റ്റഡ് അല്ലാതെ നല്ല പ്രോമോ ചെയ്യാൻ പറ്റുന്ന ഒരാളുടെ സ്കിൽ.

ഒരു മികച്ച റെസ്ലർ ആവാൻ ഇൻ റിങ്ങ് സ്കില്ലും മൈക്ക് സ്കില്ലും ആവശ്യമാണ്. ഇതിൽ മൈക്ക് സ്കിൽ കുറവാണെങ്കിൽ ഒരു മാനേജരെ കൊടുത്ത് അദ്ദേഹത്തിനെ കൊണ്ട് പ്രോമോകൾ ചെയ്യിപ്പിച്ച് പിടിച്ചു നിൽക്കാവുന്നതാണ്. പക്ഷെ ഇൻ റിങ്ങ് സ്കിൽ കുറവാണെങ്കിൽ അത് ഒരു റെസ്ലറുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഒരു കുറവായിരിക്കും.

ഈ ആർട്ടിക്കിളിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രയങ്ങളും നിർദേശങ്ങളും ദയവായി കമെന്റ് ബോക്സിൽ നിക്ഷേപിക്കുക, ആ കമെന്റ് ബോക്സ് നിങ്ങളുടെ സ്വരമാണ്. നിങ്ങളുടെ സ്വരം ഉയർത്തൂ….

CONTENT SUMMARY; What is Pro wrestling skills

Lionel Messi.

ടോപ് 5 ലീഗുകളിൽ ഏറ്റവും അധികം മാൻ ഓഫ് ദി മാച്ച് മാച്ച് പ്രകടനവുമായി ലയണൽ മെസ്സി

ഗെന്നാരോ ഗട്ടൂസോ യെ സ്വന്തമാക്കി ഇറ്റാലിയൻ ക്ലബ് ഫിയോറെന്റീന