ഗൗതം ഗംഭീർ പരിശീലകനായി വന്നതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പര്യടനം കഴിഞ്ഞിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ ടി20യിൽ ഇന്ത്യ 3-0 എന്ന സ്കോറിൽ നേടിയപ്പോൾ, ഏകദിന പാദത്തിൽ ഇന്ത്യ 2-0മെന്ന് സ്കോറിൽ തോൽവി ഏറ്റുവാങ്ങുകയായിരുന്നു.
ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും ഒഴികെയുള്ള എല്ലാ സീനിയർ താരങ്ങളും ഇന്ത്യക്കായി കളിച്ചിട്ടും ഒരു ഏകദിന മത്സരം പോലും ജയിക്കാൻ കഴിയാത്തത് ഗൗതം ഗംഭീറിനെ സംബന്ധിച്ചിടത്തോളം വളരെയധികം സങ്കടകരമായ കാര്യം തന്നെയാണ്.
ഇനി ഇന്ത്യയ്ക്ക് വിശ്രമങ്ങളുടെ കാലമാണ്. ഏകദേശം 41 ദിവസങ്ങൾക്ക് ശേഷമാണ് ഇനി ഇന്ത്യ കളിക്കാൻ ഇറങ്ങുക. സെപ്റ്റംബർ 19ന് തുടങ്ങുന്ന ബംഗ്ലാദേശവുമായാണ് ഇന്ത്യയുടെ അടുത്ത പര്യടനം വരുന്നത്.
രണ്ട് ടെസ്റ്റുകളും മൂന്ന് ടി20 അന്താരാഷ്ട്ര മത്സരങ്ങളുമാണ് ഈയൊരു പര്യടനത്തിൽ ഉൾപ്പെടുന്നത്. ബംഗ്ലാദേശ് പര്യടനത്തിന് ശേഷം, ഒക്‌ടോബർ രണ്ടാം പകുതിയിൽ ന്യൂസിലൻഡുമായാണ് ഇന്ത്യയുടെ അടുത്ത പര്യടനം വരുന്നത്.