ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺനായുള്ള തയ്യാറെടുപ്പിലാണ് എല്ലാ ഐഎസ്എൽ ക്ലബ്ബുകളും. നിലവിൽ എല്ലാ ടീമിന്റയും ലക്ഷ്യം സ്‌ക്വാഡ് ശക്തിപ്പെടുത്തുക്ക എന്നതാണ്. ഇതിനെ ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹംങ്ങളാണ് പുറത്ത് വരാറുള്ളത്.
എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് എന്നാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത് സീസൺ ആരംഭിക്കുമെന്നത്. ഇപ്പോഴിത്ത ഇതിനെ ബന്ധപ്പെട്ട് പുതിയ റിപ്പോർട്ടുമായി രംഗത്ത് വന്നിരിക്കുകയാണ് മാർക്കസ് മെർഗുലാഹോ.
മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത് സീസൺ സെപ്റ്റംബർ മാസത്തിലെ മൂന്നാമത്തെ ആഴ്ചയോടെ ആരംഭിക്കുമെന്നാണ്. എന്നാൽ എന്ന് തുടങ്ങുമെന്ന കൃത്യമായ തീയതി ഈ റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല
https://twitter.com/MarcusMergulhao/status/1684255616737624064?t=ph2eFWTQnjDRdOcbR4kw8A&s=19
തീയതിയുമായി ബന്ധപ്പെട്ട് ഐഎസ്എലിന്റെ ഭാഗത്ത് നിന്നും വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതായിരിക്കും. എന്തിരുന്നാലും പത്താമത്തെ സീസൺ ഒട്ടേറെ മാറ്റങ്ങളോടെയാണ് വരുന്നത്. എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരും ഇപ്പോഴ് ഇന്ത്യൻ സൂപ്പർ ലീഗിനായുള്ള കാത്തിരിപ്പിലാണ്.