സയിദ് ബിൻ വലീദ്. ഈ പേര് ചില ബ്ലാസ്റ്റേഴ്‌സ് ആരാധകർ മറന്ന് കാണാൻ ഇടയില്ല. 2019 ൽ കേരളാ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയ കൗമാര താരമായിരുന്നു ഈ കോഴിക്കോടുകാരൻ. യുഎഇയിലെ അൽ ഇത്തിഹാദ് സ്പോർട്സ് അക്കാദമിയിലും അൽ ജസീറ എഫ്സിയുടെ യൂത്ത് ടീമിനായും കളിച്ച താരത്തെ നെക്സ്റ്റ് ബിഗ് തിങ് എന്ന ടാഗ് ലൈനോട് കൂടിയായിരുന്നു ബ്ലാസ്റ്റേഴ്‌സ് വിശേഷിപ്പിച്ചത്.
ALSO READ: വീണ്ടും ബ്ലാസ്റ്റേഴ്‌സ്- ബഗാൻ സ്വാപ്പ് ഡീൽ; യുവതാരങ്ങളെ കൈമാറിയേക്കും
അന്ന് സഹലിനെ പോലെ മികച്ച ടാലന്റായി വളരുമെന്ന് കണക്ക് കൂട്ടിയ താരത്തെ ഇന്ന് ബ്ലാസ്റ്റേഴ്‌സ് ആരാധകർ പോലും മറന്നിരിക്കുകയാണ്. 2019 ൽ താരത്തെ സ്വന്തമാക്കിയ ശേഷം ബ്ലാസ്റ്റേഴ്സിന്റെ റിസേർവ് ടീമിലായിരുന്നു താരത്തിന്റെ സ്ഥാനം. റിസേർവ് ടീമിൽ മികച്ച പ്രകടനം നടത്തി താരം സീനിയർ ടീമിലെത്തി മികച്ച പ്രതിഭയായി വളരുമെന്ന് പലരും കണക്ക് കൂട്ടിയെങ്കിലും പിന്നീട് താരത്തെ പറ്റി കൂടുതൽ വിവരങ്ങളൊന്നും ആരാധകർക്ക് ലഭിച്ചില്ല.
ALSO READ: കിടിലൻ നീക്കം; ആഴ്സണലിന്റെ ഇതിഹാസ താരം ഇന്ത്യൻ ക്ലബ്ബിന്റെ പരിശീലകനാവുന്നു?
ട്രാൻസ്ഫർ മാർക്കറ്റ് പോലുള്ള ചില വെബ്സൈറ്റുകൾ നൽകുന്ന കണക്ക് പ്രകാരം 2019 ൽ താരം ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 18 ടീമിനായി ഒരൊറ്റ മത്സരം കളിച്ചു എന്നത് മാത്രമാണ്. അതിന് ശേഷം താരത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അന്ന് ഒട്ടനവധി പോസ്റ്ററുകളാണ് താരത്തിന്റെ വരവിന് പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ടത്. എന്നാൽ പിന്നീട് ബ്ലാസ്റ്റേഴ്സും ഈ താരത്തെ പറ്റി മറന്നു.
ALSO READ: കണ്ണ് തള്ളും വാഗ്‌ദാനം; ബ്ലാസ്റ്റേഴ്‌സ് താരത്തെ ടീമിലെത്തിക്കാനുറച്ച് ബഗാൻ
അറ്റാക്കിങ് മിഡ്ഫീൽഡറായ താരത്തിന് ഇപ്പോൾ 22 വയസ്സാണ് പ്രായം. നിലവിൽ ഏത് ക്ലബ്ബിലാണ് താരം കളിക്കുന്നത് എന്ന കാര്യം പോലും വ്യക്തമല്ല. താരത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ താരമിപ്പോൾ ക്രോയേഷ്യയിലാണെന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ താരം ഇപ്പോഴും പ്രൊഫഷണൽ ഫുട്ബോൾ രംഗത്ത് സജീവമാണോ എന്ന കാര്യം പോലും വ്യക്തമല്ല. മികച്ച ടാലന്റായി വിശേഷിപ്പിച്ച താരത്തെ കുറിച്ചാണ് ഇപ്പോൾ വ്യക്തമായ വിവരം പോലുമില്ലാത്തത് എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.