in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

റോയ് കൃഷ്ണ എങ്ങോട്ട്??.

മറ്റൊരു റിപ്പോർട്ട്‌ പ്രകാരം ഈസ്റ്റ്‌ ബംഗാളും ബാംഗ്ലൂർ എഫ് സി യുമാണ് ഈ മൂന്നു ക്ലബ്ബുകളിൽ രണ്ട് ക്ലബ്ബുകൾ. എന്നാൽ മൂന്നാമത്തെ ക്ലബ്‌ ഏതാണെന്ന് വ്യക്തമല്ല.വാസ്ക്‌സിന് പകരക്കാരെ തേടുന്ന ബ്ലാസ്റ്റേഴ്‌സാവുമോ ഈ മൂന്നാമത്തെ ക്ലബ്‌ എന്ന് കണ്ടറിയേണ്ടതാണ്.

കഴിഞ്ഞ ദിവസമാണ് എ ടി കെ മോഹൻ ബഗാൻ തങ്ങളുടെ ഇതിഹാസ താരങ്ങളിൽ ഒരാളായ റോയ് കൃഷ്ണ ടീം വിട്ടു എന്ന് വ്യക്തമാക്കിയത്. ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ഇടയിൽ ചർച്ചയാകുന്നത് റോയ് കൃഷ്ണയെ പറ്റി തന്നെയാണ്. റോയ് കൃഷ്ണ എങ്ങോട്ടാണെന്ന് അറിയാൻ വേണ്ടി കാത്തിരിക്കുകയാണ് ഓരോ ഫുട്ബോൾ ആരാധകരും.

ഇപ്പോൾ റോയ് കൃഷ്ണയെ പറ്റി ഒരു പ്രധാനപെട്ട അപ്ഡേറ്റ് നൽകിയിരിക്കുകയാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ. തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

റോയ് ഇന്ത്യയിൽ തന്നെ തുടരും.ഇന്ത്യൻ ക്ലബ്ബുകൾ താരത്തിന് വേണ്ടി താല്പര്യം കാണിച്ചിട്ടുണ്ട്. ഇന്ത്യയിൽ തുടരാൻ തന്നെയാണ് താരവും ആഗ്രഹിക്കുന്നത്.

മറ്റൊരു റിപ്പോർട്ട്‌ പ്രകാരം ഈസ്റ്റ്‌ ബംഗാളും ബാംഗ്ലൂർ എഫ് സി യുമാണ് ഈ മൂന്നു ക്ലബ്ബുകളിൽ രണ്ട് ക്ലബ്ബുകൾ. എന്നാൽ മൂന്നാമത്തെ ക്ലബ്‌ ഏതാണെന്ന് വ്യക്തമല്ല.വാസ്ക്‌സിന് പകരക്കാരെ തേടുന്ന ബ്ലാസ്റ്റേഴ്‌സാവുമോ ഈ മൂന്നാമത്തെ ക്ലബ്‌ എന്ന് കണ്ടറിയേണ്ടതാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ നാലാമത്തെ താരമാണ് അദ്ദേഹം. എ ടി കെ ക്ക്‌ വേണ്ടി 67 മത്സരങ്ങളിൽ നിന്ന് 39 ഗോളും 18 അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്. റോയ് കൃഷ്ണ എങ്ങോട്ടേക്കെന്ന് വരും ദിവസങ്ങളിൽ അറിയാൻ സാധിക്കും.

ഇനിയും ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ പറഞ്ഞു വിടും, പക്ഷെ ഒരു സൂപ്പർ താരമെത്തും….

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ സീസണിലെ മികച്ച താരം റൊണാൾഡോ..