in , , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

സഹലിന്റെ പകരക്കാരൻ ആര്? സാധ്യത ഈ 3 താരങ്ങൾ

സഹലിനെ പറ്റിയുള്ള ചർച്ചകൾ നടത്തുന്നതിനേക്കാൾ നല്ലത് സഹലിന് പകരക്കാരനെ പറ്റിയുള്ള ചർച്ചകൾ നടത്തുന്നതാണ്. സമൂഹ മാധ്യമങ്ങളിൽ സഹലിന്റെ പകരക്കാരനായി ആരാധകർ പരിഗണിക്കുന്ന 3 താരങ്ങളെ പരിചയപ്പെടാം.

സഹൽ അബ്ദുൽ സമദിനെ കേരളാ ബ്ലാസ്റ്റേഴ്‌സ് വിറ്റത് ഇപ്പോഴും പല ആരാധകർക്കും ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. പക്ഷെ ഇനിയും സഹലിനെ പറ്റിയുള്ള ചർച്ചകൾ നടത്തുന്നതിനേക്കാൾ നല്ലത് സഹലിന് പകരക്കാരനെ പറ്റിയുള്ള ചർച്ചകൾ നടത്തുന്നതാണ്. സമൂഹ മാധ്യമങ്ങളിൽ സഹലിന്റെ പകരക്കാരനായി ആരാധകർ പരിഗണിക്കുന്ന 3 താരങ്ങളെ പരിചയപ്പെടാം.

സഹൽ സെൻട്രൽ മിഡ്‌ഫീൽഡ് താരമാണെങ്കിലും ബ്ലാസ്റ്റേഴ്‌സ് സഹലിനെ പ്രധാനമായും ഉപയോഗിച്ചത് വിങ്ങുകളിലാണ്. അതിനാൽ സഹലിന്റെ പകരക്കാരന്റെ പേരുകൾ ഉയർന്ന് വരുമ്പോൾ അവരെല്ലാം വിങ്ങർമാർ കൂടിയാണ്.

റിഥ്വിക്ക് കുമാർ ദാസ്

2020-21 സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ച താരമാണ് റിഥ്വിക്ക് കുമാർ ദാസ്. എന്നാൽ ബ്ലാസ്റ്റേഴ്‌സിൽ കാര്യമായ അവസരം ലഭിക്കാത്ത താരം തൊട്ടടുത്ത സീസണിൽ ജംഷദ് പൂർ എഫ്സിയിലേക്ക് കൂടുമെറുകയായിരുന്നു. എന്നാൽ ജംഷദ്പൂറിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന താരം ഇപ്പോൾ മിന്നും ഫോമിലാണ്. ജംഷഡ്പുര്‍ എഫ് സിക്കു വേണ്ടി 39 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ താരം 10 ഗോള്‍ സ്വന്തമാക്കി, നാല് ഗോളിന് അസിസ്റ്റ് നടത്തി.

അബ്ദുൽ റബീഹ്

മലയാളി താരമായ അബ്ദുൽ റബീഹ് നിലവിൽ ഹൈദരാബാദ് എഫ്സിയിലാണ്. 22 കാരനായ ഈ മലപ്പുറം സ്വദേശി ഹൈദരാബാദിന് വേണ്ടി 1 ഗോളും 3 അസ്സിസ്റ്റും സ്വന്തമാക്കിയിരുന്നു.

ലിസ്റ്റൺ കൊളാക്കോ

മുന്നേറ്റത്തിൽ ഏത് പൊസിഷനും കളിക്കാൻ കെൽപ്പുള്ള താരം നിലവിൽ ഇന്ത്യയിലെ തന്നെ മികച്ച യുവതാരങ്ങളിൽ ഒരാളാണ്. സഹലിന് പകരക്കാരനാവുമെങ്കിലും താരത്തെ സ്വന്തമാക്കാൻ വലിയ തുക മുടക്കേണ്ടതിനാൽ ബ്ലാസ്റ്റേഴ്‌സ് ആ സാഹസത്തിന് മുതിരുമെന്ന് തോന്നുന്നില്ല

സൂപ്പർ താരം പോയെങ്കിലെന്താ, മികച്ച പകരക്കാരനെ കണ്ടെത്തിയതായി ബ്ലാസ്റ്റേഴ്സിന്റെ സന്തോഷവാർത്ത?

സഹലിന്റെ പത്തിൽ ലൂണ റെഡിയാണ്, പക്ഷെ പുതിയ ക്യാപ്റ്റൻ ആരായിരിക്കും?? ലൂണയോ കോട്ടാലോ??