in , ,

AngryAngry OMGOMG LOVELOVE CryCry LOLLOL

സുഹൈറിന് വേണ്ടി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ബ്ലാസ്റ്റേഴ്‌സിനോട് ആവശ്യപെട്ട നോർത്ത് ഈസ്റ്റ്‌ മേഖലയിൽ നിന്നുള്ള ആ താരം ആരാണ്??

രണ്ട് താരങ്ങളും ട്രാൻസ്ഫർ ഫീസ് അടങ്ങുന്നതായിരുന്നു ബ്ലാസ്റ്റേഴ്‌സ് നൽകിയ ആദ്യത്തെ ഓഫർ. മലയാളി താരമായ പ്രശാന്താണ് ഇരുവരിൽ ഒരാൾ.മറ്റൊരാൾ നോർത്ത് ഈസ്റ്റ്‌ ഭാഗത്തിൽ നിന്നുള്ള യുവ താരം ഗിവ്സൺ സിങ്ങാണ്.

ഇന്നലെയാണ് പ്രമുഖ മാധ്യമ പ്രവർത്തകനായ ഡെബാപ്രിയ സുഹൈറിന് വേണ്ടിയുള്ള ട്രാൻസ്ഫർ ഫീസ് നോർത്ത് ഈസ്റ്റ്‌ അംഗീകരിച്ചു എന്നാ വാർത്ത പുറത്തു വിട്ടത്. പക്ഷെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് നോർത്ത് ഈസ്റ്റിൽ നിന്നുള്ള ഒരു ബ്ലാസ്റ്റേഴ്‌സ് താരത്തെ വേണമെന്നാണ് അദ്ദേഹം പറയുന്നത്. എന്തായിരുന്നു ബ്ലാസ്റ്റേഴ്‌സ് സുഹൈറിന് വേണ്ടി നൽകിയ ആദ്യത്തെ ഓഫർ എന്ന് നമുക്ക് ഒന്നും പരിശോധിക്കാം.

രണ്ട് താരങ്ങളും ട്രാൻസ്ഫർ ഫീസ് അടങ്ങുന്നതായിരുന്നു ബ്ലാസ്റ്റേഴ്‌സ് നൽകിയ ആദ്യത്തെ ഓഫർ. മലയാളി താരമായ പ്രശാന്താണ് ഇരുവരിൽ ഒരാൾ.മറ്റൊരാൾ നോർത്ത് ഈസ്റ്റ്‌ ഭാഗത്തിൽ നിന്നുള്ള യുവ താരം ഗിവ്സൺ സിങ്ങാണ്.

എന്നാൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ട്രാൻസ്ഫർ ഫീസ് അംഗീകരിചുവെങ്കിലും ഇരു താരങ്ങൾക്കും പകരം മറ്റൊരു താരത്തെയാണ് തങ്ങൾക്ക് ആവശ്യമെന്ന് കേരള ബ്ലാസ്റ്റേഴ്‌സിനെ അറിയിച്ചിരിക്കുകയാണ്. നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ആവശ്യപെട്ട താരം ആരാകുമെന്ന് നമുക്ക് ഒന്ന് പരിശോധിക്കാം.

നിലവിൽ ഗിവ്സൺ കൂടാതെ നാല് താരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിൽ നോർത്ത് ഈസ്റ്റ്‌ മേഖലയിൽ നിന്നുള്ളത്. ഹോർമിപാമ്, ധനചന്ദ്ര, ജീക്സൺ, പൂട്ടിയ എന്നിവരാണ് ഈ നാല് താരങ്ങൾ.ഇതിൽ ജീക്സൺ 2025 വരെ ബ്ലാസ്റ്റേഴ്‌സിൽ കരാർ പുതുക്കി കഴിഞ്ഞു.

ധനചന്ദ്രക്ക്‌ ബ്ലാസ്റ്റേഴ്‌സിൽ അവസരങ്ങൾ കുറവായതിനാൽ ക്ലബ്‌ വിട്ടേക്കും. പക്ഷെ സുഹൈറിനെ പോലെ ഒരു ഫസ്റ്റ് ടീം പ്ലയെർക്ക് വേണ്ടി എന്തായാലും നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ഒരു ഫസ്റ്റ് ടീം കളിക്കാരനെ തന്നെയാകും ആവശ്യപ്പെട്ടിരിക്കുക. അങ്ങനെയെങ്കിൽ ഇത് ഹോർമിപാമോ പൂട്ടിയയോ ആയിരിക്കുമെന്ന് വേണം കരുതാൻ. കൂടുതൽ വിവരങ്ങൾക്ക് വേണ്ടി നമുക്ക് കാത്തിരിക്കാം.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പുതിയ അപ്ഡേറ്റുകൾ ഇതാ…

റൊണാൾഡോ മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലന ക്യാമ്പിൽ ഇത് വരെയും എത്തിച്ചേർന്നിട്ടില്ല.