in ,

LOVELOVE

മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ അടുത്ത ക്യാപ്റ്റൻ ആര്??. വ്യക്തമായ ഉത്തരവുമായി രാൾഫ് രാഗ്നിക്ക്..

പതിയെ പ്രതാപത്തിന്റെ നിഴലിൽ നിന്ന് വിസ്‌മൃതിയിലേക്ക് മാഞ്ഞു കൊണ്ടിരിക്കുകയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ്.പക്ഷെ അജാക്സിനെ പ്രതാപത്തിലേക്ക് തിരകെ കൊണ്ട് വന്ന പരിശീലകൻ എറിക് ടെൻ ഹാഗിനെ അടുത്ത മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകനായി നിയമിച്ചതോടെ നഷ്ടപെട്ട പ്രതാപം തന്നെയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ് ലക്ഷ്യം വെക്കുന്നത്.പക്ഷെ ഇപ്പോൾ മാഞ്ചേസ്റ്റർ യുണൈറ്റഡിനെ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം യുണൈറ്റഡിന്റെ ക്യാപ്റ്റന്റെ മോശം ഫോം തന്നെയാണ്

പതിയെ പ്രതാപത്തിന്റെ നിഴലിൽ നിന്ന് വിസ്‌മൃതിയിലേക്ക് മാഞ്ഞു കൊണ്ടിരിക്കുകയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ്.പക്ഷെ അജാക്സിനെ പ്രതാപത്തിലേക്ക് തിരകെ കൊണ്ട് വന്ന പരിശീലകൻ എറിക് ടെൻ ഹാഗിനെ അടുത്ത മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലകനായി നിയമിച്ചതോടെ നഷ്ടപെട്ട പ്രതാപം തന്നെയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ് ലക്ഷ്യം വെക്കുന്നത്.പക്ഷെ ഇപ്പോൾ മാഞ്ചേസ്റ്റർ യുണൈറ്റഡിനെ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം യുണൈറ്റഡിന്റെ ക്യാപ്റ്റന്റെ മോശം ഫോം തന്നെയാണ്.

ഒലെ ഗണ്ണർ സോൾഷ്യർ പരിശീലകനായിരുന്ന കാലത്താണ് നിലവിലെ ക്യാപ്റ്റൻ ഹാരി മഗൈർ ക്യാപ്റ്റനായി നിയമിക്കപെട്ടത്. പക്ഷെ താരത്തിന്റെ കളിക്കളത്തിലെ ഫോം ഔട്ട് യുണൈറ്റഡ് ആരാധകർ താരത്തിനെതിരെ തിരിയാൻ കാരണമായി. ഇംഗ്ലീഷ് സൂപ്പർ പ്രതിരോധ നിര താരത്തിന്റെ ക്യാപ്റ്റൻ സ്ഥാനം എടുത്തു കളയണമെന്ന് ഒരു കൂട്ടം യുണൈറ്റഡ് ആരാധകർ ഇതിനോടകം മുറവിളി കൂട്ടിക്കഴിഞ്ഞു.

എറിക് ടെൻ ഹാഗിന്റെ വരവോട് കൂടി അടിമുടി മാറാൻ ഒരുങ്ങുന്ന യുണൈറ്റഡിൽ നിന്ന് ഹാരി മഗൈറിന് തന്റെ ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പാണ്.ഡേവിഡ് ഡി ഗിയോ ബ്രൂണോ ഫെർനാട്സൊ അടുത്ത യുണൈറ്റഡ് ക്യാപ്റ്റൻ ആയേക്കാനാണ് ഏറ്റവും കൂടുതൽ സാധ്യത. ഇതിനോടകം തന്റെ വജ്രായുധം ബ്രൂണോയാണെന്ന് വെളുപ്പെടുത്തിയ ടെൻ ഹാഗ് ബ്രൂണോയെ തന്നെ ക്യാപ്റ്റനക്കാനാണ് ഏറ്റവും കൂടുതൽ സാധ്യത.

പക്ഷെ ഇപ്പോൾ എറിക് ടെൻ ഹാഗിന് എങ്ങനെ പുതിയ ക്യാപ്റ്റനെ തെരെഞ്ഞെടുക്കണമെന്ന് വ്യക്തമായ നിർദേശം നൽകിയിരിക്കുകയാണ് താത്കാലിക പരിശീലകൻ രാൾഫ് രാഗ്നിക്ക്.ടീമിന്റെ അകത്തു ഒരു തിരെഞ്ഞെടുപ്പ് നടത്തി ടീമിൽ ഏറ്റവും പ്രിയപ്പെട്ട താരം ആരാണോ അയാൾക്ക് ക്യാപ്റ്റൻ സ്ഥാനം നൽകുകയെന്നാണ് രാൾഫ് പറയുന്നത്. ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ അവസാനിച്ച മാഞ്ചേസ്റ്റർ യുണൈറ്റഡ് ഇന്ന് ചെൽസിയുമായി ഏറ്റുമുട്ടും.

മിനോ റയോള മരണപ്പെട്ടിട്ടില്ല. വാർത്തകൾ വ്യാജം..

തരംഗമായി അർജന്റീനയിൽ നിന്ന് വന്ന കേരള ഫുട്ബോൾ ആരാധകൻ..