2024 ടി20 ലോകക്കപ്പ് ഇന്ത്യ നേടിയത്തോടെ ക്യാപ്റ്റൻ രോഹിത് ശർമ്മ ടി20 ഇന്റർനാഷണൽ ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപ്പിച്ചിരിക്കുകയാണ്. ഇതോടെ സാമൂഹിക മാധ്യമങ്ങളിൽ നിലവിൽ ചൂടേറിയ ചർച്ചകളാണ് അടുത്ത ഇന്ത്യൻ ക്യാപ്റ്റനാരായിരിക്കും എന്നതിനെ ബന്ധപ്പെട്ട് നടക്കുന്നത്.
നിലവിലെ സാഹചര്യങ്ങൾ നോക്കുമ്പോൾ ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, റിഷാബ് പന്ത് ഇവരിലൊരാളായിരിക്കും അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ. ഇതിൽ ഏറ്റവും സാധ്യത ഹാർദികിനാണ്.
അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ആരായിരിക്കുമെന്ന് BCCI സെക്രട്ടറി ജയ് ഷാനോട് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി നൽകിയേത് ഈ പ്രകാരമാണ്. “നായകസ്ഥാനം സെലക്ടർമാർ തീരുമാനിക്കും. അവരുമായി ചർച്ച ചെയ്ത ശേഷം ഞങ്ങൾ അത് പ്രഖ്യാപിക്കും. നിങ്ങൾ ഹാർദിക്കിനെക്കുറിച്ച് ചോദിച്ചു, അദ്ദേഹത്തിന്റെ ഫോമിനെക്കുറിച്ച് ധാരാളം ചോദ്യങ്ങളുണ്ടായിരുന്നു. പക്ഷേ ഞങ്ങളും സെലക്ടർമാരും അവനിൽ വിശ്വാസം പ്രകടിപ്പിച്ചു. അവൻ സ്വയം തെളിയിച്ചു“ എന്നാണ് ജയ് ഷാ പറഞ്ഞത്.
എന്തിരുന്നാലും അടുത്ത ഇന്ത്യൻ ക്യാപ്റ്റനെ ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം BCCI ഉടൻ നടത്തുമെന്നാണ് പ്രതിക്ഷിക്കുന്നത്.