in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം ആര് നേടും? പോരാട്ടം ഇങ്ങനെ..

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം ആര് നേടും? നിലവിൽ ഏഴ് റൗണ്ട് പോരാട്ടങ്ങൾ പിന്നിട്ട ഐഎസ്എല്ലിന്റെ ഈ സീസണിൽ ഈയൊരു പുരസ്‌കാരത്തിന് വേണ്ടി കിടിലൻ പോരാട്ടമാണ് നടക്കുന്നത്

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം ആര് നേടും? നിലവിൽ ഏഴ് റൗണ്ട് പോരാട്ടങ്ങൾ പിന്നിട്ട ഐഎസ്എല്ലിന്റെ ഈ സീസണിൽ ഈയൊരു പുരസ്‌കാരത്തിന് വേണ്ടി കിടിലൻ പോരാട്ടമാണ് നടക്കുന്നത്.

ഇതുവരെയുള്ള ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിൽ നിന്നും കൂടുതൽ ക്‌ളീൻഷീറ്റ് നേടിയ കണക്കുകൾ നോക്കുകയാണെങ്കിൽ നിലവിലെ ഗോൾഡൻ ഗ്ലോവ് ജേതാവായ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രഭ്ശുകൻ ഗിൽ, കട്ടിമണി, ധീരജ് ഉൾപ്പടെയുള്ള വമ്പൻമാരാണ് മുൻപന്തിയിലുള്ളത്.

10 പേരുടെ ലിസ്റ്റിൽ നിലവിലെ ഐഎസ്എൽ ചാമ്പ്യൻമാരായ ഹൈദരാബാദ് എഫ്സിയുടെ രണ്ട് ഗോൾകീപ്പർമാരാണ് ഇടം നേടിയത്. 6 മത്സരങ്ങളിൽ നിന്ന് 4 ക്‌ളീൻഷീറ്റ് നേടിയ കട്ടിമണിക്ക് പിന്നിലായാണ് മറ്റു താരങ്ങൾ.

5 കളിയിൽ നിന്ന് 3 ക്‌ളീൻഷീറ്റ് നേടിയ എഫ്സി ഗോവയുടെ ധീരജ് രണ്ടാം സ്ഥാനം നേടിയപ്പോൾ, 7 കളിയിൽ നിന്ന് 3 ക്‌ളീൻഷീറ്റ് നേടിയ മുംബൈ സിറ്റി എഫ്സിയുടെ പുതുമുഖ താരം ലച്ചംപയാണ് മൂന്നാമത്.

7 കളിയിൽ നിന്ന് 2 ക്‌ളീൻഷീറ്റ് നേടിയ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗിൽ നാലാം സ്ഥാനം നേടിയപ്പോൾ, വെറും 2 മത്സരങ്ങളിൽ നിന്ന് ഒരു ക്‌ളീൻഷീറ്റ് നേടിയ ഹൈദരാബാദ് എഫ്സിയുടെ അനൂജ് അഞ്ചാം സ്ഥാനത്താണ്. ലിസ്റ്റിലെ ബാക്കി വരുന്ന താരങ്ങളെല്ലാവർക്കും ഒരു ക്‌ളീൻഷീറ്റ് മാത്രമാണുള്ളത്.

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ക്‌ളീൻഷീറ്റ് നേടിയതിന്റെ കണക്കുകൾ ഇതാ :

ബ്ലാസ്റ്റേഴ്‌സില്ലാത്ത മാച്ച്വീക്കിലെ കിടിലൻ പോരാട്ടങ്ങൾ ഇങ്ങനെ..

ഐഎസ്എല്ലിൽ തീപ്പൊരി പ്രകടനവുമായി ദിമിത്രി, ബ്ലാസ്റ്റേഴ്സിന്റെ ഇവാനും സഹലും ലിസ്റ്റിൽ