ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരത്തിന് വേണ്ടി കാത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.നിരവധി റൂമർകളാണ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് വരുന്നത്.നിലവിൽ ഓസ്‌ട്രേലിയയിൽ നിന്നുള്ള ഒരു വിദേശ താരത്തെ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.
നിലവിൽ മറ്റു ഐ എസ് എൽ ക്ലബ്ബുകൾ ഒന്നിലധികം വിദേശ ഇന്ത്യൻ താരങ്ങളെയാണ് സ്വന്തമാക്കിയത്.എന്നാൽ ബ്ലാസ്റ്റേഴ്‌സുമായി റൂമർ മാത്രമാണ് ഉള്ളത് എന്നും ഇതുവരെ ടീമിന്റെ താരങ്ങളെ പ്രഖ്യാപിക്കാതെ നടപടിയിൽ ആരാധകർ നിരാശയിലാണ്.
ദിവസവും ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്ന് വാർത്തകളും വരുന്നുണ്ട്.ഡ്യൂറൻഡ് കപ്പ് അടക്കം തുടങ്ങാൻ നിൽക്കുന്ന സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് സീസൺ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.