in , ,

എന്തുകൊണ്ട് എംബാപ്പെ PSG വിടുന്നു? അതും റയലിലേക്ക്? ഉത്തരം വിശദീകരിച്ച് ഫ്രഞ്ച് ഫുട്ബോൾ ജേർണലിസ്റ്റ്

ഇപ്പോഴിതാ ഫ്രഞ്ച് ഫുട്ബോൾ ജേർണലിസ്റ്റ് ആയിട്ടുള്ള നബീൽ ജെല്ലിറ്റ്, എംബാപ്പെ എന്തുകൊണ്ടാണ് പിസ്ജി വിടുന്നത് എന്നതിനെ പറ്റി സംസാരിച്ചിരിക്കുകയാണ്, കൂടാതെ എംബാപ്പെ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബായ റയൽ മാഡ്രിഡിലെത്തുമെന്നും ജെല്ലിറ്റ് പറഞ്ഞു.

Florentino Perez hints deal to Kylian Mbappe is ALREADY DONE [Mail Onlinesport]

പാരിസ് സെന്റ് ജർമയിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കയ്ലിയൻ എംബാപ്പെയെ പറ്റിയുള്ള വാർത്തകളാണിപ്പോൾ ഫുട്ബോൾ ലോകത്ത് ശ്രദ്ധ പിടിച്ചു പറ്റുന്നത്. പിസ്ജിയുമായുള്ള കരാർ അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ എംബാപ്പെയുടെ ഭാവി എന്തെന്ന് ഇതുവരെ തീരുമാനമായിട്ടില്ല.

എന്നാൽ ഫ്രഞ്ച് താരം റയൽ മാഡ്രിഡിലെത്താനാണ് സാധ്യത ഏറെയായി കാണപ്പെടുന്നത്. ഇപ്പോഴിതാ ഫ്രഞ്ച് ഫുട്ബോൾ ജേർണലിസ്റ്റ് ആയിട്ടുള്ള നബീൽ ജെല്ലിറ്റ്, എംബാപ്പെ എന്തുകൊണ്ടാണ് പിസ്ജി വിടുന്നത് എന്നതിനെ പറ്റി സംസാരിച്ചിരിക്കുകയാണ്, കൂടാതെ എംബാപ്പെ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബായ റയൽ മാഡ്രിഡിലെത്തുമെന്നും ജെല്ലിറ്റ് പറഞ്ഞു.

Florentino Perez hints deal to Kylian Mbappe is ALREADY DONE [Mail Onlinesport]

“ലയണൽ മെസ്സി പിസ്ജിക്ക് വേണ്ടി സൈൻ ചെയ്തത് മുതൽ ഫുട്ബോളിൽ അസാധ്യമായി ഒന്നുമില്ല. കയ്ലിയൻ എംബാപ്പെ, തനിക്ക് പിസ്ജിയിൽ തന്നെ തുടരണമെന്ന് പറയുന്നത് ഞാൻ കാണുന്നില്ല. എംബാപ്പെയെ നിലനിർത്താൻ പിസ്ജി ചെയ്തത് ഒന്നും പ്രവർത്തിക്കുന്നില്ല, കാരണം, അല്ലാത്തപക്ഷം ഇതിനകം പിസ്ജിയുടെ മികച്ച ഓഫർ സ്വീകരിച്ചു എംബാപ്പെ കരാർ പുതുക്കിയേനെ.”

“പണം മാത്രമല്ല തന്റെ മുൻഗണനയെന്ന് എംബാപ്പെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു, മറ്റ് സംസ്കാരങ്ങളെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഈ സീസൺ അവസാനത്തോടെ കയ്ലിയൻ എംബാപ്പെ, പാരിസ് സെന്റ് ജർമയിൻ വിട്ടുകൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച നമ്പർ വൺ ക്ലബ്ബായ റയൽ മാഡ്രിഡിലെത്തും.” – ജെല്ലിറ്റ് പറഞ്ഞു.

മെസ്സി അടുത്ത മത്സരം കളിക്കുമോ? PSG പരിശീലകൻ പറഞ്ഞത് ഇങ്ങനെ…

CR7-നെതിരെയുള്ള വിവാദ പരാമർശം; അത് CR7-ന്റെ തെറ്റല്ലെന്ന് തിരുത്തി ബുഫൺ