in

LOVELOVE

എന്തുകൊണ്ട് ബാലൻ ഡി ഓർ ലഭിച്ചു? മെസ്സി പറഞ്ഞ കാരണം ഇതാണ്…

Messi on Lewe

ഫ്രാൻസ് ഫുട്‌ബോൾ സമ്മാനിക്കുന്ന 2021-ലെ ബാലൻ ഡി ഓർ പുരസ്‌കാരം നേടിയതോടെ പാരീസ് സെന്റ് ജെർമെയ്‌ന്റെ അർജന്റീന നായകനായ ലയണൽ മെസ്സി തന്റെ കരിയറിലെ ഏഴാം ബാലൻ ഡി ഓർ പുരസ്‌കാരം ആണ് സ്വന്തമാക്കിയത്. ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ നേടിയ താരവും ലിയോ മെസ്സി തന്നെയാണ്.

2021-ലെ കോപ്പ അമേരിക്ക ടൂർണമെന്റിൽ അർജന്റീന ദേശീയ ടീമിനെ കിരീടം ചൂടിച്ച ലിയോ മെസ്സിയുടെ വീരശൂരപരാക്രമങ്ങൾ കാരണം തന്നെയാണ് 2021-ലെ ബാലൺ ഡി ഓർ നേടാനുള്ള ഏറ്റവും വലിയ ഫേവറിറ്റ് ആയി ലയണൽ മെസ്സി മാറിയത്. ഒടുവിൽ കോപ്പ അമേരിക്കക്ക് പിന്നാലെ 2021-ലെ ബാലൻ ഡി ഓർ പുരസ്‌കാരം കൂടി ലിയോ മെസ്സി നേടിയതോടെ ആരാധകർക്ക് അത് ഇരട്ടി മധുരമായി.

Messi on Lewe

ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്‌കാരം ലഭിച്ചതിന് ശേഷം ഒരു പത്രസമ്മേളനത്തിൽ ലിയോ മെസ്സി സംസാരിക്കുമ്പോൾ ബാലൻ ഡി ഓർ പുരസ്‌കാരം തനിക്ക് ലഭിച്ചതിന്റെ പ്രധാന കാരണം എന്താണെന്നു ലിയോ മെസ്സി വിശദീകരിച്ചു.

“അർജന്റീനയ്‌ക്കൊപ്പം കോപ്പ അമേരിക്ക കിരീടം നേടിയത് കൊണ്ടാണ് ഈ ബാലൻ ഡി ഓർ പുരസ്‌കാരം എനിക്ക് ലഭിച്ചതെന്ന് ഞാൻ കരുതുന്നു. വർഷങ്ങളോളം പോരാടുകയും ഇടയ്ക്കിടെ ഇടറിവീഴുകയും ചെയ്ത ശേഷം, ഒടുവിൽ ഞാൻ അത് (കോപ്പ അമേരിക്ക) നേടി. PSG-യുടെ കുപ്പായത്തിൽ ബാലൻ ഡി ഓർ നേടുന്ന ആദ്യ താരമെന്നത് അഭിമാനം കൂടിയാണ്. ഇന്ന് രാത്രി എന്റെ കുടുംബം സന്തോഷിക്കുന്നത് ഞാൻ ശെരിക്കും ആസ്വദിച്ചു.”

കോപ്പ അമേരിക്ക, കോപ്പ ഡെൽ റേ കിരീടങ്ങൾക്കൊപ്പം 2021 കലണ്ടർ വർഷത്തിലെ എല്ലാ മത്സരങ്ങളിലുമായി ലിയോ മെസ്സി 41 ഗോളുകളും 17 അസിസ്റ്റുകളും നേടിയിട്ടുണ്ട്. 2021-ൽ 50 ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിയുമോ എന്ന് കാത്തിരുന്നു കാണാം. ഈ ഡിസംബർ മാസത്തിൽ ഒമ്പത് ഗോളുകൾ നേടിയാൽ അദ്ദേഹത്തിന് 2021-ലെ തന്റെ ഗോൾ നേട്ടം 50-ലെത്തിക്കാം.

മെസ്സി ബാലൻ ഡി ഓർ നേടിയതിന് ശേഷം ലെവന്റോസ്കി പറഞ്ഞത് ഇങ്ങനെയാണ്…

ക്രിസ്റ്റ്യാനോ-മെസ്സി, ബാലൻ ഡി ഓർ ചടങ്ങിനിടെ എംബാപ്പെ പറഞ്ഞത് ഇങ്ങനെയാണ്…