കഴിഞ്ഞ മൂന്നു സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു അഡ്രിയാൻ ലൂണ. ഐഎസ്എല്ലിൽ തന്നെ ഏറ്റവുമധികം അവസരങ്ങൾ സൃഷ്‌ടിക്കുന്ന താരങ്ങളിൽ ഒന്നാം സ്ഥാനത്തുണ്ടാവാറുള്ള ലൂണക്ക് ;തന്റെ പഴയ ഫോമിൽ കളിക്കാൻ ഇതുവരെ പറ്റിയിട്ടില്ല.
പരിക്കിൽ നിന്നും മോചിതനാകാൻ സമയമെടുത്തതും അതിനു ശേഷം ഡെങ്കിപ്പനി ബാധിച്ചതുമെല്ലാം കാരണം തുടർച്ചയായി മത്സരങ്ങൾ കളിക്കാൻ ലൂണക്ക് കഴിഞ്ഞിട്ടില്ല. അത് തന്റെ പ്രകടനത്തിന്റെ ഗ്രാഫ് താഴേക്ക് വരാൻ കാരണമായിട്ടുണ്ടെന്നാണ് ലൂണ കഴിഞ്ഞ ദിവസം പറഞ്ഞത്.
“ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ ഒരു മത്സരത്തിൽ മുഴുവൻ സമയം കളിക്കുന്നത് മൊഹമ്മദൻസിന് എതിരെയാണ്. ഇതിനേക്കാൾ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് എനിക്കറിയാം, അതിനെന്റെ കാലുകൾക്ക് കൂടുതൽ മിനുട്ടുകൾ ലഭിക്കണം. മത്സരം വിജയിച്ചത് പ്രധാനമായിരുന്നു.” ലൂണ പറഞ്ഞു.