in , ,

LOVELOVE CryCry LOLLOL OMGOMG AngryAngry

എന്ത് കൊണ്ട് നെയ്മർക്ക് പരിക്ക് പതിവാകുന്നു?കാരണമുണ്ട്

സന്തോഷതിനിടയിലും ബ്രസീൽ ആരാധകരെ നിരാശയിലാഴ്ത്തുന്നത് സൂപ്പർതാരമായ നെയ്മറുടെ പരിക്കാണ്. സെർബിയയ്ക്ക് എതിരായുള്ള മത്സരത്തിന്റെ 80മിനിറ്റിലാണ് നെയ്മർ ഒരു ഫൗളിന് വിധേയമാവുകയും പിന്നീട് നെയ്മറെ പരിശീലകൻ ട്വിറ്റെ പിൻവലിക്കുകയും ചെയ്തത്.

ഖത്തർ ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഒരു നല്ലൊരു വിജയം നേടാൻ ബ്രസീലിന് സാധിച്ചിട്ടുണ്ട്. ആദ്യ പകുതിയിൽ സെർബിയ ബ്രസീലിന്റെ ആക്രമണത്തെ തടുത്തു നിർത്തിയെങ്കിലും രണ്ടാം പകുതിയിൽ ബ്രസീലിന്റെ ആക്രമണത്തെ തടുത്തു നിർത്താൻ സെർബിയ്ക്ക് ആയില്ല.

മത്സരത്തിന്റെ അവസാന വിസിൽ മുഴങ്ങുമ്പോൾ 2-0 എന്ന സ്കോർ ലൈനിലാണ് ബ്രസീൽ വിജയിച്ചത്. ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയിച്ചതിന്റെ സന്തോഷത്തിൽ തന്നെയാണ് ബ്രസീൽ ആരാധകർ.

എന്നാൽ ഈ സന്തോഷതിനിടയിലും ബ്രസീൽ ആരാധകരെ നിരാശയിലാഴ്ത്തുന്നത് സൂപ്പർതാരമായ നെയ്മറുടെ പരിക്കാണ്. സെർബിയയ്ക്ക് എതിരായുള്ള മത്സരത്തിന്റെ 80മിനിറ്റിലാണ് നെയ്മർ ഒരു ഫൗളിന് വിധേയമാവുകയും പിന്നീട് നെയ്മറെ പരിശീലകൻ ട്വിറ്റെ പിൻവലിക്കുകയും ചെയ്തത്.

നെയ്മറിന് ആങ്കിൽ ഇഞ്ചുറി പറ്റിയതായി സ്ഥിരീകരണം പുറത്തു വരികയും ചെയ്തിട്ടുണ്ട്. ലഭ്യമാകുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഗ്രൂപ്പ് ഘട്ടത്തിൽ ഇനി നെയ്മർക്ക് കളിക്കാൻ ആവില്ല എന്നുള്ളതാണ്. എന്നാൽ നെയ്മറുടെ കരിയറിൽ ആങ്കിൽ ഇഞ്ചുറി തുടർക്കഥയായിരിക്കുകയാണ്.

താരത്തിന് നേരത്തെയും പലതവണ ആങ്കിൽ ഇഞ്ചുറി ബാധിച്ചിട്ടുണ്ട്.എന്തുകൊണ്ടാണ് നെയ്മർക്ക് തുടരെത്തുടരെ ഇത്തരത്തിൽ ആങ്കിൽ ഇഞ്ചുറി ബാധിക്കുന്നത് എന്ന് ചോദിച്ചാൽ സെർബിയയ്ക്കെതിരായുള്ള മത്സരത്തിൽ നെയ്മർ ഫൗളിന് വിധേയമായ എണ്ണം നോക്കിയാൽ തന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. 8 തവണയാണ് സെർബിയയ്ക് എതിരായുള്ള മത്സരത്തിൽ നെയ്മർ ഫൗളിന് വിധേയമായത്.

ഖത്തർ ലോകകപ്പിലെ ആദ്യ റൗണ്ട് കഴിയുമ്പോൾ ഒരു കളിക്കാരൻ ഫൗളിന് വിധേയാവുന്നതിൽ ഏറ്റവും കൂടുതൽ ഇരയായത് നെയ്മറാണ്. ഇത്തരത്തിൽ നെയ്മറുടെ വ്യക്തി മികവിന് മുമ്പിൽ എതിരാളികൾക്ക് പിടിച്ചുനിൽക്കാൻ കഴിയാതെ വരുമ്പോൾ അവർ നെയ്മറെ ഫൗളുകൾക്ക് വിധേയമാക്കുകയും ഇത്തരത്തിലുള്ള ഫൗളുകൾ നിരന്തരമായി ഏൽക്കുന്നതോടുകൂടിയാണ് താരത്തിന് ആങ്കിൽ ഇഞ്ചുറി പതിവാകുന്നത്.

ബ്രസീൽ ക്യാമ്പിൽ നിന്നും വീണ്ടും ആശങ്കപ്പെടുത്തുന്ന വാർത്തകൾ

വമ്പന്മാരുടെ പോരാട്ടത്തിൽ എടികെയ്ക്ക് ജയം …