കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ സീസൺ ഒരുക്കങ്ങൾ മികച്ച രീധിയിൽ കൊച്ചിയിൽ ആരംഭിച്ചിട്ടുണ്ട്.ബ്ലാസ്റ്റർസിന്റെ ആദ്യ പ്രീ സീസൺ ട്രെയിനിങ്ങാണ് ഇപ്പോൾ കൊച്ചിയിൽ നടക്കുന്നത്.താരങ്ങൾ എല്ലാം കൊച്ചിയിൽ എത്തിയിട്ടുണ്ട്.
എന്തുകൊണ്ടാണ് പരിശീലകൻ ഇവാൻ വൈകുന്നത് എന്നത് ആരാധകർക്ക് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണെങ്കിലും ഉത്തരങ്ങൾ റിപ്പോർട്ടുകളായി പുറത്തേക്ക് വരുന്നുണ്ട്. വിസ പ്രശ്നവുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഇവാൻ എത്തുന്നത്. വർക്ക് പെർമിറ്റിംഗ് വിസ ഇതുവരെ അദ്ദേഹത്തിന് ലഭിച്ചിട്ടില്ലായിരുന്നു.
പരീശിലകൻ ഇവാൻ വുകമനോവിച്ചിന്റെ വരവിനായി കാത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ എല്ലാവരും.ഇനി ഇവാനാണ് കൊച്ചിയിൽ എത്താനുള്ളത് ഡ്യൂറൻഡ് കപ്പ് അടക്കം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള തന്റെ മൂന്നാമത്തെ സീസണിനാണ് ഇവാൻ ഒരുങ്ങുന്നത്. ആദ്യ സീസണിൽ ടീമിനെ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ എത്തിക്കാൻ ഇവാന് സാധിച്ചിരുന്നു.കഴിഞ്ഞ സീസണിൽ നിരാശയായിരുന്നു ഫലം.മാത്രമല്ല ഇപ്പോൾ അദ്ദേഹത്തിന് വിലക്കുമുണ്ട്.