കേരള ബ്ലാസ്റ്റേഴ്‌സ് എന്ത് കൊണ്ടാണ് സച്ചിൻ സുരേഷിന് തുടരെ തുടരെ അവസരങ്ങൾ നൽകുന്നത്? ഈയൊരു ചോദ്യം ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ ഉന്നയിക്കുകയാണ്. കാരണം ഗോൾ കൂടാരത്തിന് മുന്നിൽ മികച്ച പ്രകടനമൊന്നുമല്ല സച്ചിൻ സുരേഷ് കാഴ്ച്ച വെക്കുന്നത്. കൂടാതെ ലാറ ശർമ,കരൺജീത് സിങ് എന്നിവരെ തഴഞ്ഞ് കൊണ്ടാണ് ബ്ലാസ്റ്റേഴ്‌സ് സച്ചിൻ സുരേഷിന് തുടരെ തുടരെ അവസരങ്ങൾ നൽകുന്നത്. ഇതോട്കൂടിയാണ് സമൂഹമാധ്യമങ്ങളിൽ ഈ ചോദ്യം ഉയരാൻ കാരണം.
ഇക്കഴിഞ്ഞ സൂപ്പർ കപ്പിലും ഡ്യുറണ്ട് കപ്പിലും നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന യുഎ ഇ പ്രീ സീസണിലെ രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ വല കാത്തത് സച്ചിൻ സുരേഷാണ്.താരം എന്ത് കൊണ്ടാണ് തുടരെ തുടരെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വല കാക്കുന്നു എന്ന ചോദ്യത്തിന് സമൂഹമാധ്യമങ്ങളിൽ നിന്ന് നടന്ന ഒരു ചർച്ചയിൽ നിന്ന് തന്നെ ഉത്തരങ്ങൾ വ്യക്തമാകുന്നുണ്ട്.
സച്ചിൻ സുരേഷ് പരിശീലന സെക്ഷനിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന ഒരു ഗോൾ കീപ്പറാണ്. പക്ഷേ മത്സരത്തിലേക്കെത്തുമ്പോൾ അദ്ദേഹത്തിന് ആത്മ വിശ്വാസക്കുറവ് നന്നായി ബാധിക്കുന്നുണ്ട്. അത് കോണ്ടാണ് അദ്ദേഹത്തിന് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിക്കാത്തത്.
പക്ഷേ പരിശീലനസെക്ഷനിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന സച്ചിൻ സുരേഷിന് കൂടുതൽ മത്സരങ്ങൾ നൽകിയാൽ താരത്തിന്റെ മത്സര പരിചയക്കുറവ് ഇല്ലാതാക്കാമെന്നുള്ള പ്രതീക്ഷ കേരള ബ്ലാസ്റ്റേഴ്‌സിനുണ്ട്. അത്കൊണ്ടാണ് സച്ചിൻ സുരേഷിന് കേരള ബ്ലാസ്റ്റേഴ്‌സ് ലാറ ശർമയും കരൺജിത് സിങ്ങും സൈഡ് ബെഞ്ചിലുണ്ടായിരിക്കെ വീണ്ടും വീണ്ടും അവസരങ്ങൾ നൽകുന്നത്.
ഒരു പക്ഷേ ഐഎസ്എൽ പോലുള്ള വലിയ മത്സരങ്ങൾക്ക് മുമ്പായി താരത്തിന് മത്സര പരിചയം ഉണ്ടാക്കിയെടുക്കാനാണ് ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം.പക്ഷേ ഐ എസ് എല്ലിൽ സച്ചിൻ സുരേഷിനെ കേരള ബ്ലാസ്റ്റേഴ്‌സ് ഫസ്റ്റ് ചോയിസ് ഗോൾ കീപ്പർ ആകാനുള്ള സാധ്യതകൾ വളരെ കുറവാണ്.