in , ,

സഞ്ജീവ് സ്റ്റാലിനെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കിയതിന്റെ പ്രധാന കാരണം ഇതാണ്

കഴിഞ്ഞ ദിവസമാണ് യുവതാരം സഞ്ജീവ് സ്റ്റാലിനെ ബ്ലാസ്റ്റേഴ്‌സ് റീലീസ് ചെയ്തത്. ബ്ലാസ്റ്റേഴ്‌സ് വിട്ട സഞ്ജീവിനെ മുംബൈ സിറ്റി എഫ്സി സ്വന്തമാക്കിയ വാർത്തയും പുറത്ത് വന്നിരുന്നു.താരത്തെ റിലീസ് ചെയ്ത വിവരം ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ സഞ്ജീവിനെ വിട്ട് കൊടുത്ത ബ്ലാസ്റ്റേഴ്സിന്റെ നടപടിക്കെതിരെ പല ആരാധകരും രംഗത്ത് വന്നിരിക്കുകയാണ്. സഞ്ജീവ് സ്റ്റാലിനെ പോലുള്ള മികച്ച യുവതാരത്തെ ബ്ലാസ്റ്റേഴ്‌സ് എന്തിനാണ് വിട്ട് നൽകിയത് എന്നാണ് പലരും സമൂഹ മാധ്യമങ്ങളിലൂടെ ചോദ്യമുന്നയിക്കുന്നത്.

കഴിഞ്ഞ വർഷമാണ് സഞ്ജീവിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്. പോർച്ചുഗീസ് ക്ലബ്ബുകളായ അവേസ്, സേർട്ടൺസ് എന്നിവയിൽ നിന്നും പരിശീലനം നേടിയ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുമ്പോൾ ആരാധകർക്കും വലിയ പ്രതീക്ഷയുണ്ടായിരുന്നു.

21 കാരനായ താരം ഭാവിയിൽ ബ്ലാസ്റ്റേഴ്സിന്റെ മികച്ച മുതൽകൂട്ടാവുമെന്ന് പലരും കണക്ക് കൂട്ടി. ആ രീതിയിലേക്ക് താരം വളർന്ന് വരുകയും ചെയ്ത സാഹചര്യത്തിലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് മുംബൈയ്ക്ക് കൈമാറിയത്.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി 8 മത്സരങ്ങൾ കളിച്ച താരത്തിന് 2024 വരെ ബ്ലാസ്റ്റേഴ്സിൽ കരാറുണ്ട്. താരത്തെ വിട്ട് നൽകുന്നതിലും ബ്ലാസ്റ്റേഴ്സിന് താൽപര്യമുണ്ടായിരുന്നില്ല.എന്നാൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്തത് താരത്തിന്റെ ആവശ്യപ്രകാരമാണ് എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മാനേജ്‌മെന്റിനോട് റിലീസ് ആവശ്യപ്പെട്ടത് താരം തന്നെയാണ്. ബ്ലാസ്റ്റേഴ്സിൽ അടുത്ത സീസണിൽ വലിയ അവസരങ്ങൾ ഉണ്ടാവില്ലെന്ന് മുൻകൂട്ടിയാണ് താരം മാനേജ്‌മെന്റിനോട് റിലീസ് ആവശ്യപ്പെട്ടത്.

നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് ബാക്കിൽ ജെസ്സെൽ, നിഷു കുമാർ എന്നിവരുണ്ട്, റൈറ്റ് ബാക്കിൽ ഖബ്ര്, സന്ദീപ് എന്നിവരും. ഇത്തരത്തിൽ ഇരു വിങ്ങുകളിലും മികച്ച താരങ്ങൾ ഉണ്ടായിരിക്കെ തനിക്ക് ബ്ലാസ്റ്റേഴ്സിൽ അവസരം കുറയുമെന്ന് കണക്ക് കൂട്ടിയാണ് താരം ബ്ലാസ്റ്റേഴ്സിനോട് റിലീസ് ആവശ്യപ്പെട്ടത്. താരത്തിന്റെ ആവശ്യത്തെ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അംഗീകരിക്കുകയായിരുന്നു.

Add your submission

Image Video Audio Embed

This field is required

Drop Images Here

or

You don't have javascript enabled. Media upload is not possible.

Get image from URL

Maximum upload file size: 2 MB.

Processing...

This field is required

Drop Video Here

or

You don't have javascript enabled. Media upload is not possible.

e.g.: https://www.youtube.com/watch?v=WwoKkq685Hk

Add

Some of the supported services:

Maximum upload file size: 10 MB.

Processing...

This field is required

Drop Audio Here

or

You don't have javascript enabled. Media upload is not possible.

e.g.: https://soundcloud.com/community/fellowship-wrapup

Add

Some of the supported services:

Maximum upload file size: 5 MB.

Processing...

This field is required

e.g.: https://www.youtube.com/watch?v=WwoKkq685Hk

Some of the supported services:

Processing...

റൊണാൾഡോ ബാർസയിലേക്കെന്ന് അഭ്യൂഹങ്ങൾ…

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി ഗോകുലം കേരള എഫ് സി..