in

LOVELOVE LOLLOL AngryAngry CryCry OMGOMG

എന്തുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സിയെക്കാൾ മികച്ചവൻ ആകുന്നു ടോണി ക്രൂസ് പറയുന്നു…

രണ്ടു പതിറ്റാണ്ടോളമായി ഫുട്ബോൾ ലോകത്ത് ഉത്തരമില്ലാത്ത സമസ്യയായി തുടരുന്ന ലയണൽ മെസ്സി ആണോ ക്രിസ്ത്യാനോ റൊണാൾഡോ ആണോ ഏറ്റവും മികച്ച താരം എന്ന ചോദ്യത്തിലേക്ക് അദ്ദേഹം വിരൽ ചൂണ്ടി. ജർമൻ താരത്തിൻറെ അഭിപ്രായത്തിൽ എന്തുകൊണ്ടും ലയണൽ മെസ്സിയേക്കാൾ ഒരുപടി എങ്കിലും മുകളിൽ നിൽക്കുന്നത് ക്രിസ്ത്യാനോ റൊണാൾഡോ തന്നെയാണ്.

Why Ronaldo is better than Messi

പാരീസ് സെന്റ് ജർമൻ ക്ലബ്ബിൻറെ സൂപ്പർതാരം ലയണൽ മെസ്സിക്ക് ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാരം ലഭിച്ചതിനെ തുടർന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും അഭിനന്ദനങ്ങൾ വരുന്നതിനൊപ്പം തന്നെ എതിർപ്പിനെ സ്വരങ്ങളും ഉയരുന്നുണ്ട്. അദ്ദേഹത്തിന് ബാലൻഡിയോർ ലഭിച്ചതിനെ ചോദ്യംചെയ്തുകൊണ്ട് രംഗത്ത് വന്ന ഒരു പ്രമുഖൻ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡ് എഫ് സിയുടെ ജർമൻ താരമായ ടോണി ക്രൂസ് ആണ്.

അദ്ദേഹത്തിൻറെ അഭിപ്രായത്തിൽ ഈ വർഷത്തെ ബാലൺദ്യോർ പുരസ്കാരം ലഭിക്കുവാനുള്ള യഥാർത്ഥ അർഹൻ ഫ്രഞ്ച് താരമായ കരീം ബെൻസിമ ആണ്. ഈ അവാർഡ് വ്യക്തിഗത മികവ് നോക്കി കൊടുക്കുന്ന അവാർഡ് ആയതുകൊണ്ട് തന്നെ മെസ്സിയെക്കാൾ എന്തുകൊണ്ടും ഇത്തവണ മികച്ച വ്യക്തിഗത പ്രകടനം നടത്തിയത് ഈ ഫ്രഞ്ച് സീനിയർ താരം ആണെന്ന് അവകാശപ്പെടുന്ന ടോണി, പുരസ്‌കാരം അദ്ദേഹത്തിന് കൊടുക്കണമായിരുന്നു എന്ന് പറഞ്ഞു.

Why Ronaldo is better than Messi

അതേസമയം ഏകദേശം രണ്ടു പതിറ്റാണ്ടോളമായി ഫുട്ബോൾ ലോകത്ത് ഉത്തരമില്ലാത്ത സമസ്യയായി തുടരുന്ന ലയണൽ മെസ്സി ആണോ ക്രിസ്ത്യാനോ റൊണാൾഡോ ആണോ ഏറ്റവും മികച്ച താരം എന്ന ചോദ്യത്തിലേക്ക് കൂടി അദ്ദേഹം വിരൽ ചൂണ്ടി.
ജർമൻ താരത്തിൻറെ അഭിപ്രായത്തിൽ എന്തുകൊണ്ടും ലയണൽ മെസ്സിയേക്കാൾ ഒരുപടി എങ്കിലും മുകളിൽ നിൽക്കുന്നത് ക്രിസ്ത്യാനോ റൊണാൾഡോ തന്നെയാണ്.

അതിനുള്ള വ്യക്തമായ കാരണങ്ങളും ഈ താരം വിശദമാക്കുന്നുണ്ട്. പല കളികളിലും അവസാന നിമിഷങ്ങളിൽ നിർണായകമായ ഗോളുകൾ ക്രിസ്ത്യാനോ റൊണാൾഡോ നേടുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ചാമ്പ്യൻസ് ലീഗിൽ തുടർന്നുവെങ്കിലും അതിന് ഒരേയൊരു കാരണക്കാരൻ ക്രിസ്ത്യാനോ റൊണാൾഡോ ആണ്.

സമാനമായ അഭിപ്രായപ്രകടനങ്ങൾ മുൻപ് പലരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെങ്കിലും. ക്രിസ്ത്യാനോ റൊണാൾഡോ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു പോയ ബാലൻ ഡി ഓർ പുരസ്കാര പ്രഖ്യാപനത്തിനുശേഷം ഇത്തരത്തിലൊരു പ്രസ്താവന വന്നത് ഫുട്ബോൾ ലോകത്ത് വാർത്ത ആയിരിക്കുകയാണ്.

കെഎൽ രാഹുലിനും റാഷിദ്‌ ഖാനും അടുത്ത സീസണിൽ ഐപിഎൽ നഷ്ടമായേക്കും…

ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ നേടിയ 10 താരങ്ങൾ ഇവരാണ്…