ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവെക്കുന്നത്. 2020-21 സീസൺ മുന്നോടിയായി ഏറെ പ്രതിക്ഷയോടെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്ന താരങ്ങളാണ് സൗരവ് മണ്ഡലും, ബ്രൈസ് മിറാൻഡയും.
ഇതിൽ ബ്രൈസ് മിറാൻഡക്ക് ഇവാനാശാൻ ബ്ലാസ്റ്റേഴ്‌സ് ലൈനെപ്പിൽ വലിയ പ്രാധാന്യം നൽക്കുന്നില്ലെങ്കിലും കളിക്കാൻ അവസരം നൽകാറുണ്ട്. എന്നാൽ സൗരവ് മണ്ഡലിന്റെ കാര്യം അങ്ങനെയല്ല.
താരം ഈ സീസണിലെ ആദ്യ ആറ് മത്സരങ്ങളിൽ ഒരു മത്സരത്തിൽ പോലും കളിച്ചിട്ടില്ല. ഇതിന് ഇവാനാശാൻ കാരണമായി പറയുന്നത്, താരം ഇപ്പോഴും ഐ-ലീഗ് നിലവാരത്തിലാണുള്ളത് എന്നും അത് ഐഎസ്എൽ നിലവാരത്തിലേക്ക് മാറിയ മാത്രമേ താരത്തിന് അവസരം നൽകാൻ കഴിയുമെന്നാണ്.
അതോടൊപ്പം സീസൺന്റെ തുടക്കത്തിൽ താരത്തിന് പരിക്കേറ്റത്തും താരത്തിന്റെ ഫോമിന് തിരച്ചടിയായിട്ടുണ്ട്. എന്തിരുന്നാലും താരം പൂർവാധിക ശക്തിയോടെ തിരിച്ചുവരുമെന്ന പ്രതിക്ഷയിലാണ് ആരാധകർ.