in

LOLLOL

സിദാൻ PSG-യിലേക്ക് വരാത്തതിന്റെ വലിയൊരു പ്രശ്നം വിശദീകരിച്ച് മുൻ ബാഴ്സ താരം

“പരിശീലകസ്ഥാനത്തിന് സിദാൻ ക്ഷമയോടെ കാത്തിരിക്കുന്നതായി എനിക്ക് തോന്നുന്നു. ദിദിയർ ദെഷാംപ്‌സ് ഫ്രാൻസ് ദേശീയ ടീമിൽ നിന്ന് പോകാനൊരുങ്ങുന്നുവെന്നോ പോകാൻ ആഗ്രഹിക്കുന്നു എന്നോ ഞാൻ പറയുന്നില്ല. എന്തായാലും സിദാനെ പാരിസിൽ (PSG) കാണുകയാണെങ്കിൽ അത് അത്ഭുതമായി തോന്നും.” – തിയറി ഹെൻറി പറഞ്ഞു.

zidane

PSG പരിശീലക സ്ഥാനത്തേക്ക് സൂപ്പർ പരിശീലകനായ സിനദിൻ സിദാൻ എത്തുമെന്ന തരത്തിലുള്ള റൂമറുകളാണ് കഴിഞ്ഞ ആഴ്ചകളിലായി ഫുട്ബോൾ ലോകത്ത് പ്രധാന ചർച്ചാ വിഷയമായി മാറിയത്.

നിലവിലെ PSG പരിശീലകനായ മൗറിസിയോ പോചെട്ടിനോ PSG വിടുകയാണെങ്കിൽ, മുൻ റയൽ മാഡ്രിഡ്‌ പരിശീലകനും മുൻ ഫ്രാൻസ് ഇന്റർനാഷണൽ സൂപ്പർ താരവുമായ സിനദിൻ സിദാനെ പാരിസിലെത്തിക്കാൻ PSG ക്ലബ് ആലോചിക്കുന്നുവെന്ന തരത്തിലാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

ഇപ്പോഴിതാ മുൻ ഫ്രാൻസ് ഇന്റർനാഷണൽ താരവും ബാഴ്സ, ആഴ്‌സനൽ എന്നീ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള തിയറി ഹെൻറി തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ്. സിദാൻ PSG യിലെത്തുന്ന കാര്യത്തിൽ നേരിടേണ്ടി വരുന്ന വലിയൊരു പ്രശ്നം സിദാന്റെ ജന്മനാട്ടിലെ മാഴ്‌സെ ക്ലബ്ബുമായുള്ള സിദാന്റെ മികച്ച സൗഹൃദബന്ധമാണെന്നാണ് തിയറി ഹെൻറി പറയുന്നത്.

zidane

“സിനദിൻ സിദാൻ PSG പരിശീലകൻ ആകുമോ? അങ്ങനെ ആകാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ഞാൻ കാണുന്ന ഒരേയൊരു പ്രശ്നം, ഇത് വലിയ കാര്യമല്ലെന്ന് ആളുകൾ എന്നോട് പറയുമെന്ന് എനിക്കറിയാം, പക്ഷേ അത് സിദാൻ മാഴ്സെയുമായി പതിവായി വളരെ മികച്ച സൗഹൃദത്തിൽ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. പാരീസ് സെന്റ് ജെർമെയ്‌നും മാഴ്സെയും തമ്മിലുള്ള മത്സരങ്ങൾ എങ്ങനെയാണെന്ന് നമുക്കെല്ലാവർക്കും അറിയാം.”

“പരിശീലകസ്ഥാനത്തിന് സിദാൻ ക്ഷമയോടെ കാത്തിരിക്കുന്നതായി എനിക്ക് തോന്നുന്നു. ദിദിയർ ദെഷാംപ്‌സ് ഫ്രാൻസ് ദേശീയ ടീമിൽ നിന്ന് പോകാനൊരുങ്ങുന്നുവെന്നോ പോകാൻ ആഗ്രഹിക്കുന്നു എന്നോ ഞാൻ പറയുന്നില്ല. എന്തായാലും സിദാനെ പാരിസിൽ (PSG) കാണുകയാണെങ്കിൽ അത് അത്ഭുതമായി തോന്നും.” – തിയറി ഹെൻറി പറഞ്ഞു.

2014-ൽ നടന്ന ഒരു അഭിമുഖത്തിനിടെ, സിനദിൻ സിദാൻ തന്റെ കളിജീവിതത്തിലെ ഏറ്റവും വലിയ ഖേദങ്ങളിലൊന്ന് തന്റെ ജന്മനാടായ മാഴ്‌സെയിലെ. മാഴ്സെ ക്ലബ്ബിനായി കളിക്കാൻ കഴിയാത്തതാണ് എന്ന് പറഞ്ഞിരുന്നു. PSG യും മാഴ്‌സെയും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലാത്തതാണ് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സിനദിൻ സിദാൻ PSG യിലെത്തുമോ എന്ന കാര്യത്തിൽ മാഴ്‌സെ ക്ലബ്ബിന് വലിയൊരു റോളുണ്ടാകാം.

കളി നിർത്താൻ ഒരുങ്ങി ഹർഭജനും, IPL ൽ ഇനി പരിശീലക വേഷത്തിൽ!

ഈ ആറ് സൂപ്പർ താരങ്ങളെ ചെന്നൈ സ്വന്തമാക്കിയത് അടിസ്ഥാന വിലയ്ക്ക്?