in

LOVELOVE AngryAngry LOLLOL OMGOMG CryCry

ചെൽസിക്ക് എതിരെ ക്രിസ്റ്റ്യാനോയെ പുറത്തിരുത്തിയതിന് കാരണം ഇതാണ്…

പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ടീമിനെതിരായ മത്സരത്തിൽ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്നും കാരിക്ക് ഒഴിവാക്കിയത് ഫുട്‌ബോൾ ലോകത്ത് ചർച്ചയായിരുന്നു.

Cristiano Ronaldo and Cavani for Manchester United

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ ചെൽസി ഫുട്ബോൾ ക്ലബ്ബിന് എതിരെ ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതെയിരുന്നത് ഫുട്ബോൾ ലോകത്തെ മുഴുവൻ ചർച്ചയായിരുന്നു. ഇത് പല വിവാദങ്ങൾക്ക് പോലും വഴി തുറന്നു. എന്നാൽ എന്തുകൊണ്ടാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യം ഉൾപ്പെടുത്താതെയിരുന്നത് എന്നതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് പരിശീലകൻ.

പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ടീമിനെതിരായ മത്സരത്തിൽ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ റൊണാൾഡോയെ ആദ്യ ഇലവനിൽ നിന്നും കാരിക്ക് ഒഴിവാക്കിയത് ഫുട്‌ബോൾ ലോകത്ത് ചർച്ചയായിരുന്നു.

Cristiano Ronaldo and Cavani for Manchester United

അദ്ദേഹത്തിൻറെ വാക്കുകൾ വിശ്വസിക്കുകയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാമ്പിൽ യാതൊരുവിധ അനിഷ്ട സംഭവങ്ങളും ഇല്ല. വ്യക്തമായ പദ്ധതികളുടെ അടിസ്ഥാനത്തിലായിരുന്നു ക്രിസ്ത്യാനോ റൊണാൾഡോ എ ടീമിൽ നിന്നും ഒഴിവാക്കിയത്.
ക്രിസ്ത്യാനോ റൊണാൾഡോയുടെ കൂടെ അഭിപ്രായമാരാഞ്ഞ ശേഷമായിരുന്നു അദ്ദേഹത്തിന് ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കിയത്.

“ക്രിസ്റ്റ്യാനോ ഞങ്ങൾക്കുള്ള പ്രധാനപ്പെട്ട പേരു തന്നെയാണ്, എന്നാൽ ഇത് മത്സരത്തിന്റെ പദ്ധതിയും ആശയങ്ങളും മാത്രമാണ്. ഞാൻ ക്രിസ്റ്റ്യാനോയുമായി നല്ലൊരു ചാറ്റ് നടത്തിയിരുന്നു, അദ്ദേഹം അതിനോടു സഹകരിച്ചു, ഞങ്ങൾ ഇന്നിതു പോലെ മുന്നോട്ടു പോകാൻ തീരുമാനിക്കുകയും ചെയ്‌തു, മത്സരത്തിനു വേണ്ടി കാത്തിരിക്കയാണ്. ഇത് ടീമിനെ തിരഞ്ഞെടുക്കാനുള്ള തീരുമാനം മാത്രമാണ്. കൂടുതൽ നാടകീയതകൾ അതിലാവശ്യമില്ല.”

“എല്ലാവരും നന്നായിരിക്കുന്നു, ടീമിനു പുറത്തുള്ള താരങ്ങളെല്ലാം നല്ല രീതിയിൽ തന്നെയാണുള്ളത്. ക്രിസ്റ്റ്യാനോയും അതിലുണ്ട്, കളിക്കാർക്കൊപ്പം നിൽക്കുന്നു, അവർക്ക് നൂറു ശതമാനം പിന്തുണ നൽകുന്നു, ആവശ്യമുള്ളപ്പോൾ വരികയും ചെയ്യുന്നു. ഞങ്ങൾ തിരഞ്ഞെടുത്ത ടീമിൽ സംതൃപ്തരാണ്. വിജയം നേടാനാണ് ഇവിടെ വന്നിട്ടുള്ളത്, എല്ലാ മത്സരങ്ങളിലും എന്നതു പോലെത്തന്നെ.” കാരിക്ക് മാധ്യമങ്ങളോട് പറഞ്ഞു.

ഛേത്രി എവിടെയായിരുന്നു ചോദിച്ചാൽ ഖബ്രയുടെ പോക്കറ്റിയിരുന്നു പറഞ്ഞാൽമതി അറിയാതെ പോകരുത് ഈ കിടിലൻ പ്രകടനം…

എന്തുകൊണ്ട് മെസ്സിക്ക് ബാലൻഡിയോർ ലഭിക്കണം റാമോസ് പറയുന്നു…