in , , ,

CryCry LOVELOVE AngryAngry LOLLOL OMGOMG

ബ്ലാസ്റ്റേഴ്‌സ് വിടുമോ? ആരാധകന്റെ ചോദ്യത്തിന് സഹലിന്റെ മറുപടി; വീഡിയോ വൈറൽ

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് വിടുമോ എന്ന ആരാധകന്റെ ചോദ്യത്തിന് സഹൽ നൽകിയ മറുപടിയും ഇപ്പോൾ വൈറലാവുകയാണ്. കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഒരു ഔദ്യോഗിക ചടങ്ങിലാണ് ആരാധകരിൽ ഒരാൾ സഹലിനോട് ബ്ലാസ്റ്റേഴ്‌സ് വിടുമോ എന്ന് ചോദിക്കുന്നത്.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹൽ അബ്ദുൽ സമദ് മോഹൻ ബഗാനുമായി കരാർ ഒപ്പിട്ടതായുള്ള വാർത്തകൾ പുറത്ത് വരികയാണ്. പ്രതിവർഷം രണ്ടര കോടി പ്രതിഫലം ലഭിക്കുന്ന കരാറിലാണ് സഹൽ ഒപ്പിട്ടതെന്നും രണ്ട് വർഷത്തെ കരാർ കാലാവധിക്ക് ശേഷം വീണ്ടും രണ്ട് വർഷം കരാർ നീട്ടാനുള്ള ഉപാധിയുമടങ്ങുന്ന കരാറിലാണ് സഹൽ ഒപ്പിട്ടത്.

ജോലിയടക്കമുള്ള കാര്യങ്ങൾ മോഹൻ ബഗാന്റെ ഈ കരാറിലുണ്ട്. ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫർ വിപണിയിൽ ഇത്തരത്തിൽറോ കരാർ ആദ്യമായിട്ടാണെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. സഹലിനെ ബ്ലാസ്റ്റേഴ്‌സ് കൈമാറുമ്പോൾ മോഹൻ ബഗാന്റെ പ്രീതം കോട്ടലിനെ ബ്ലാസ്റ്റേഴ്സിന് ലഭിക്കുന്ന എന്ന പ്രത്യേകതയും ഈ കരാറിനുണ്ട്. ഏകദേശം നാലര കോടിയുടെ ട്രാൻസഫറാണ് സഹലിന്റെ ഇടപാടിൽ നടന്നത്.

സഹൽ മോഹൻ ബഗാന്റെ കരാർ ഒപ്പിട്ടെന്ന വാർത്തകൾ പുറത്ത് വരുമ്പോൾ ഔദ്യോഗിക പ്രഖ്യാപനം ഇനിയും വരാനുണ്ട്. അതിനാൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പേ സഹൽ ട്രാൻസ്ഫർ കേവലം റൂമറുകൾ മാത്രമായി കാണാൻ ആരാധകരും ആഗ്രഹിക്കുന്നുണ്ട്.

അതെ സമയം, കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് വിടുമോ എന്ന ആരാധകന്റെ ചോദ്യത്തിന് സഹൽ നൽകിയ മറുപടിയും ഇപ്പോൾ വൈറലാവുകയാണ്. കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഒരു ഔദ്യോഗിക ചടങ്ങിലാണ് ആരാധകരിൽ ഒരാൾ സഹലിനോട് ബ്ലാസ്റ്റേഴ്‌സ് വിടുമോ എന്ന് ചോദിക്കുന്നത്.

എന്നാൽ താൻ ഇവിടെ വിട്ട് എവിടേക്കും പോകില്ല എന്നാണ് സഹൽ ഈ ചോദ്യത്തിന് മറുപടി നൽകുന്നത്. സഹൽ ട്രാൻസ്ഫർ വലിയ രീതിയിൽ ചർച്ചയാവുന്ന സമയത്ത് സഹലിന്റെ ഈ പഴയ വിഡിയോയും വലിയ രീതിയിൽ ഇപ്പോൾ വൈറലാവുകയാണ്.

സഹലിന്റെ ഡീലിലും എന്തുകൊണ്ട് പ്രീതം കോട്ടാൽ?? ക്യാപ്റ്റൻ കോട്ടാൽ വന്നാൽ ബ്ലാസ്റ്റേഴ്സിൽ മാറ്റങ്ങൾ വരുമോ?

പ്രീതം കോട്ടാൽ മാത്രമല്ല, ഒരുപിടി സൈനിങ്ങുകളുമായി ബ്ലാസ്റ്റേഴ്‌സ് തയ്യാറായെന്ന് റിപ്പോർട്ട്‌