ഐ എസ് എൽ പുതിയ സീസൺ മികച്ച രീതിയിൽ പോവുന്നത് കൊണ്ട് തന്നെ വാശിയേറിയ മത്സരങ്ങൾ തന്നെയാണ് നടക്കുന്നത്.എന്നാൽ ഈ സീസണ് വീണ്ടും ബ്ലാസ്റ്റേഴ്സ് പഴയ പോലെയാണ്.
ആരാധകരുടെ കണ്ണിൽ പൊടി ഇടാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നടത്തുന്ന നീകങ്ങൾക്ക് എതിരെ ആരാധക രോഷം ഇപ്പോൾ വലുതാണ്.
ജനുവരിയിൽ ടീമിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ ഉണ്ടാകുമോയെന്ന ചോദ്യത്തിന് ഇല്ലെന്ന് പറഞ്ഞാൽ അതൊരു നുണയാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. തങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ ഏതൊക്കെയാണെന്ന് മനസിലാക്കിയിട്ടുണ്ടെന്നും അഭിക് ചാറ്റർജി പറഞ്ഞു.
ടീമിലെ താരങ്ങൾ വരുത്തിയ വ്യക്തിഗത പിഴവുകളാണ് ഈ മോശം ഫോമിന് കാരണം. ബ്ലാസ്റ്റേഴ്‌സ് പോയിന്റുകൾ നഷ്‌ടമാക്കിയ മത്സരങ്ങളിലെല്ലാം ഇത്തരത്തിലുള്ള പിഴവുകൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ ടീമിനെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.