in ,

LOVELOVE LOLLOL OMGOMG

ക്രിസ്റ്റ്യാനോ റൊണാൾഡോ കൊച്ചിയിലേക്ക് വരുമോ? സാധ്യതകൾ ഇങ്ങനെ..

ഈയൊരു ട്രാൻസ്ഫർ നീക്കത്തിനു പിന്നാലെ ഐഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ആരാധകർക്ക് പ്രതീക്ഷയേകുന്ന സന്തോഷകരമായ ഒരു വസ്തുത കൂടിയുണ്ട്.

ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസർ എഫ്സിയിലേക്ക് കൂടുമാറിയത് ഒഫീഷ്യൽ ആയി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

സൗദി അറേബ്യൻ ലീഗിൽ കളിക്കുന്ന അൽ നാസർ എഫ്സി ഫുട്ബോൾ ചരിത്രത്തിലെ തന്നെ റെക്കോർഡ് പണമെറിഞ്ഞാണ് അഞ്ച് തവണ ബാലൻ ഡി ഓർ ജേതാവായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ തട്ടകത്തിലെത്തിച്ചത്.

ഈയൊരു ട്രാൻസ്ഫർ നീക്കത്തിനു പിന്നാലെ ഐഎസ്എൽ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ആരാധകർക്ക് പ്രതീക്ഷയേകുന്ന സന്തോഷകരമായ ഒരു വസ്തുത കൂടിയുണ്ട്.

ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന് കീഴിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയും അൽ നാസർ എഫ്സിയും തുടങ്ങിയ ഏഷ്യൻ ക്ലബ്ബുകളുള്ളതെന്നതിനാൽ എഎഫ്സി ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ളവയിൽ ടീമുകൾ പരസ്പരം ഏറ്റുമുട്ടാനുള്ള സാധ്യതകളുണ്ട്.

സൗദി അറേബ്യയിൽ നിന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന അൽ നാസർ എഫ്സി പതിവ് പോലെ എഎഫ്സി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുമ്പോൾ, അതേസമയം തന്നെ ഐഎസ്എൽ ലീഗ് ഷീൽഡ് നേടുന്ന ക്ലബ്ബിനും ഇന്ത്യയിൽ നിന്ന് എഎഫ്സി ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കും.

ഇരുടീമുകളും ഒരേ ഗ്രൂപ്പിൽ വരികയാണെങ്കിൽ ഹോം, എവേ ഫോർമാറ്റിൽ കളിക്കുന്ന മത്സരങ്ങൾക്ക് വേണ്ടി സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യൻ ക്ലബ്ബിന്റെ തട്ടകത്തിൽ അൽ നാസർ എഫ്സി ജേഴ്സിയണിഞ്ഞെത്തും.

ഐഎസ്എൽ ലീഗ് ഷീൽഡ് നേടുന്നത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയാണെങ്കിൽ, അൽ നാസർ ക്ലബ്ബ്‌ ഉൾപ്പെട്ട അതേ ഗ്രൂപ്പിൽ വരികയാണെങ്കിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എവേ മത്സരത്തിന് വേണ്ടി കൊച്ചിയിലെത്തുക.

ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് കരുതിയ താരം പുതിയ ഐഎസ്എൽ ക്ലബ്ബിലേക്ക്..

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെയും മറികടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ അൽ നാസർ കുതിക്കുന്നു..