ഖത്തർ ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള രണ്ടു മത്സരങ്ങളിലും മികച്ച വിജയം സ്വന്തമാക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് അർജന്റീന പ്രീക്വാർട്ടറിലെത്തുന്നത്.
പ്രീക്വാർട്ടറിൽ അർജന്റീനക്ക് ഏഷ്യൻ കരുത്തരായ ഓസ്ട്രേലിയാണ് എതിരാളികൾ. എന്നാൽ ഓസ്ട്രലിയക്കെതിരായുള്ള മത്സരത്തിനു മുന്നോടിയായി തങ്ങളുടെ സൂപ്പർതാരമായ ഏഞ്ചൽ ഡി മറിയ കളിക്കാൻ ഉണ്ടാകുമോ എന്നുള്ള ഒരു ആശങ്ക അർജന്റീനൻ ആരാധകർക്കുണ്ട്.കാരണം പോളണ്ടിനെതിരെ ആയുള്ള അവസാന ഗ്രൂപ്പ് മത്സരത്തിലെ 59 ആം മിനിറ്റിൽ ഡി മരിയയെ പരിശീലകൻ സ്കലോണി തിരിച്ചുവിളിച്ചിരുന്നു.
അദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട് എന്നുള്ള അഭ്യൂഹമാണ് ഇതോടുകൂടി പരന്നത്. എന്നാൽ ഏഞ്ചൽ ഡി മറിയയുടെ പരിക്കിൽ ആശങ്ക വേണ്ട എന്ന സൂചനയുമായി അർജന്റീന രംഗത്ത് വന്നിരിക്കുകയാണ്. പോളണ്ടിനെ എതിരായുള്ള മത്സരത്തിൽ അദ്ദേഹത്തെ തിരിച്ചുവിളിച്ചത് മുൻകരുതൽ എന്ന നിലയ്ക്കാണ് എന്നാണ് അർജന്റീനൻ ടീം മാനേജ്മെന്റ് നൽകുന്ന വിശദീകരണം.
അർജന്റീനയെ സംബന്ധിച്ചെടുത്തോളം ടീമിന്റെ അഭിവാജ ഘടകമാണ് ഏഞ്ചൽ ഡി മറിയ എന്നും പരിശീലകൻ സ്‌കലോണി മത്സരശേഷം പ്രതികരിച്ചിരുന്നു. ഡി മറിയയുടെ തുടയിലെ പേശികൾക്ക് ശതമേറ്റിട്ടുണ്ട് എന്ന റിപ്പോർട്ടുകൾ ഉണ്ട്. എങ്കിലും വിദഗ്ദ പരിശോധനക്കു ശേഷം പരിശീലനത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ.
മരിയയുടെ പരിക്ക് സാരമാണെങ്കിൽ ലോകകപ്പിൽ
അർജന്റീനക്ക് അത് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. പക്ഷേ അദ്ദേഹത്തിന്റെ പരിക്കിൽ ആശങ്കകൾ വേണ്ട എന്നുള്ളതാണ് നിലവിലുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് .