in , , , ,

LOVELOVE CryCry LOLLOL OMGOMG AngryAngry

ബ്ലാസ്റ്റേഴ്സിന്റെ ആ പ്രതീക്ഷയും അവസാനിച്ചു; ഡോണിയുടെ കാര്യത്തിൽ പുതിയ അപ്ഡേറ്റ്

കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ റഡാറിലുണ്ടായിരുന്ന താരമാണ് ഡോണി റോമിറോ എന്ന 25 കാരൻ. ഡൊമനിക്കൻ റിപ്പബ്ലിക്ക് താരമായ റോമിറോ നിലവിൽ ബോളിവിയൻ ലീഗിൽ ഗോളടിച്ചു കൂട്ടുകയാണ്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ റഡാറിലുണ്ടായിരുന്ന താരമാണ് ഡോണി റോമിറോ എന്ന 25 കാരൻ. ഡൊമനിക്കൻ റിപ്പബ്ലിക്ക് താരമായ റോമിറോ നിലവിൽ ബോളിവിയൻ ലീഗിൽ ഗോളടിച്ചു കൂട്ടുകയാണ്.

താരത്തിന്റെ വേഗതയും നിലവിലെ ഫോമുമാണ് താരത്തിൽ ബ്ലാസ്റ്റേഴ്‌സിനെ ആകർഷിപ്പിച്ചത്. താരത്തിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ഒരു ഓഫർ നൽകുകയും ചെയ്തിരുന്നു.

എന്നാൽ ബ്ലാസ്റ്റേഴ്സ് വാഗ്ദാനം ചെയ്ത ഓഫറിലെ തുക വളരെ കുറഞ്ഞു പോയെന്നും താരത്തിനായി കൂടുതൽ പണം താരത്തിന്റെ ക്ലബ്ബായ ഓൾവൈസ് റെഡി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ലഭ്യമാകുന്ന റിപ്പോർട്ടുകൾ അനുസരിച്ച് താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ബ്ലാസ്റ്റേഴ്സ് ഉപേക്ഷിച്ചു എന്നാണ്. ബംഗാൾ കായിക മാധ്യമപ്രവർത്തകനായ ആശിഷ് നെഗിയുടെ റിപ്പോർട്ട് പ്രകാരം ബ്ലാസ്റ്റേഴ്സ് മുൻ താരമായ അൽവാരോ വാസ്ക്കസിനെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ്.

അൽവാരോയ്ക്കു വേണ്ടി ബ്ലാസ്റ്റേഴ്സ് വീണ്ടും ശ്രമങ്ങൾ നടത്തുമ്പോൾ ബ്ലാസ്റ്റേഴ്സ് ഡൗണി റോമിരോയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾ അവസാനിപ്പിച്ചു എന്ന് വേണം കരുതാൻ.

ബ്ലാസ്റ്റേഴ്സിൽ മുൻ താരങ്ങൾ തിരികെ വരുന്നു

ഒരു രൂപ പോലും മുടക്കിയില്ല സൂപ്പർ താരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നു