in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

കേരള ബ്ലാസ്റ്റേഴ്‌സ് ബെൽജിയത്തിൽ നിന്നുള്ള ആ താരത്തെ സ്വന്തമാക്കുമോ??

ക്രൊയേഷ്യക്ക്‌ വേണ്ടി 12 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. രണ്ട് ഗോളുകളും താരം നേടിയിട്ടിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ക്ലബ്ബിന് വേണ്ടി വെറും മൂന്നു മത്സരങ്ങൾ മാത്രമേ താരം കളിച്ചിരുന്നോള്ളൂ.

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ കറങ്ങി നടന്ന ഒരു വാർത്തയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഒരു വിദേശ ഡിഫെൻസീവ് മിഡ് ഫീൽഡറേ ഉടനെ സ്വന്തമാക്കുമെന്ന്.ഈ വാർത്തയുടെ സത്യാവസ്ഥ എന്താണ്. നമുക്ക് ഒന്ന് പരിശോധിക്കാം.

ക്ലബ്‌ ബ്രഗ്ഗെ താരമായ മറ്റേജ് മിട്രോവിച്ചാണ് ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറുമെന്ന് കരുതപ്പെടുന്നത്. ഇതിന് വ്യക്തമായ ഒരു കാരണം ഉണ്ട്. കഴിഞ്ഞ ദിവസം താരവും ക്ലബ്‌ ബ്രഗ്ഗെയുമായിയുള്ള കരാർ താരം അവസാനിപ്പിച്ചിരുന്നു.

മാത്രവുമല്ല കരാർ നീട്ടിയതിന് ശേഷം മാർക്കോ ലെസ്കോവിച് ഇട്ട ഇൻസ്റ്റാഗ്രാം പോസ്റ്റിൻ അടിയിൽ അദ്ദേഹം ഒരു കമന്റ്‌ ചെയ്തിരുന്നു.മുന്നോട്ട് പോകു മാർക്കോ എന്നാ മതില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്‌. ഇതിന് മറുപടിയായി ഇങ്ങോട്ട് വരു ഞാൻ ഇവിടെ നിനക്ക് വേണ്ടി ഒരു സ്ഥാനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ലെസ്‌കോയും പ്രതികരിച്ചു.

പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയുടെ റിപ്പോർട്ട്‌ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ ഒരു വിദേശ ഡിഫെൻസീവ് മിഡ് ഫീൽഡറേ സ്വന്തമാക്കും.83.32 മില്യൺ ഇന്ത്യൻ രൂപയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ. സെന്റർ ബാക്കാണ് താരത്തിന്റെ പ്രധാനപെട്ട പൊസിഷൻ. ഡിഫെൻസീവ് മിഡ് ഫീൽഡറായും താരത്തിന് കളിക്കാൻ സാധിക്കും.

ക്രൊയേഷ്യക്ക്‌ വേണ്ടി 12 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. രണ്ട് ഗോളുകളും താരം നേടിയിട്ടിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ക്ലബ്ബിന് വേണ്ടി വെറും മൂന്നു മത്സരങ്ങൾ മാത്രമേ താരം കളിച്ചിരുന്നോള്ളൂ.

ഇനി വേണ്ടത് ഔദ്യോഗിക പ്രഖ്യാപനം മാത്രം, ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്ക് തന്നെ..

ഇന്ത്യൻ ഫുട്ബോൾ കലണ്ടറിനെ യൂറോപ്യൻ ഫുട്ബോൾ കലണ്ടറിനോട് ഉപമിച്ചു മുൻ പ്രീമിയർ ലീഗ് പരിശീലകൻ.