നിലവിൽ കേരളാ ബ്ലാസ്റ്റേഴ്സിൽ മികച്ച ഇന്ത്യൻ താരങ്ങളുടെ അഭാവമുണ്ട്. പ്രധാനമായും ഡിഫൻസീവ് മിഡ്ഫീൽഡ്, റൈറ്റ് ബാക്ക് എന്നീ പൊസിഷനുകളിലാണ് ഈ അഭാവമുള്ളത്. എന്നാൽ ഈ പൊസിഷനുകളിലെ അഭാവം മറികടക്കാൻ ബ്ലാസ്റ്റേഴ്‌സ് വരാനിരിക്കുന്ന ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഇടപെടൽ നടത്തുമോ എന്ന സംശയം ആരാധകർക്കുണ്ട്. ഈ സംശയങ്ങൾക്ക് ചെറിയ രീതിയിലുള്ള ചില സൂചനകൾ ലഭിച്ചിരിക്കുകയാണ്.
ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ പ്രകാരം ചില യങ് ടാലന്റുകളെ ബ്ലാസ്റ്റേഴ്‌സ് നേരത്തെ നോട്ടമിട്ടിരുന്നു. ഇവരെ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിച്ചത്. എന്നാൽ സമ്മറിൽ സ്വന്തമാക്കാൻ കഴിയാത്ത ഈ താരങ്ങൾക്ക് വേണ്ടി ബ്ലാസ്റ്റേഴ്‌സ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ശ്രമങ്ങൾ നടത്തിയേക്കും. എന്നാൽ അതിലും ചില പ്രശ്നങ്ങളുണ്ട്.
ബ്ലാസ്റ്റേഴ്സിന് നിലവിൾ ഡിഫൻസീവ് മിഡ്ഫീൽഡ്, റൈറ്റ് ബാക്ക് എന്നീ പൊസിഷനുകളിലേക്കാണ് പ്രധാനമായും താരങ്ങളെ ആവശ്യമുള്ളത്. അതും ഹൈ പ്രൊഫൈൽ ഇന്ത്യൻ താരങ്ങളെയാണ് വേണ്ടത്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ഇത് വരെ നോട്ടമിട്ട താരങ്ങളിൽ ഇന്ത്യൻ ഹൈ പ്രൊഫൈൽ താരങ്ങളില്ല. ഇത് വരെ ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുള്ളത് വളർന്ന് വരുന്ന യുവതാരങ്ങൾ മാത്രമാണ്.
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഇന്ത്യൻ ഹൈ പ്രൊഫൈൽ താരങ്ങളെ വാങ്ങിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ ബ്ലാസ്റ്റേഴ്സിന് യാതൊരു പ്ലാനുമില്ലെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ ഡിസംബർ അവസാന വാരം കേരളാ ബ്ലാസ്റ്റേഴ്‌സ് ഡയറ്കടർ നിഖിൽ ഭരത്വാജ്, സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ്, സിഇഓ അഭിക് ചാറ്റർജി, മൈക്കേൽ സ്റ്റാറേ എന്നിവർ ഒരു യോഗം ചേരുന്നുണ്ട്.
ഈ യോഗത്തിലായിരിക്കും ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് ഹൈ പ്രൊഫൈൽ താരങ്ങളെ സ്വന്തമാക്കണോ വേണ്ടയോ എന്ന തീരുമാനം കൈക്കൊള്ളുക. ഹൈ പ്രൊഫൈൽ താരത്തെ സ്വന്തമാക്കുകയാണെങ്കിൽ ഏത് താരത്തെയാണ് സ്വന്തമാക്കുക എന്ന കാര്യവും ഈ യോഗത്തിന് ശേഷമായിരിക്കും തീരുമാനിക്കുക. ചുരുക്കി പറഞ്ഞാൽ ജനുവരിയിൽ സൈനിങ് ഉണ്ടാവുമോ എന്ന കാര്യം ക്ലബ് പോലും തീരുമാനിക്കുന്നത് ഡിസംബറിലാവും.