സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തിന് പ്രധാനമായും വിമർശനം ഉയരുന്നത് മാനേജമെന്റിനെതിരെയാണ്. കൃത്യമായി പുതിയ താരങ്ങളെ വാങ്ങിക്കാത്തതും വിറ്റ താരങ്ങൾക്ക് കൃത്യമായ പകരക്കാരനെ എത്തിക്കുന്നതിൽ മാനേജമെന്റ് കാട്ടിയ അബദ്ധവുമാണ് പ്രധാനമായും മാനേജമെന്റിനെതിരെ ഉയരുന്ന വിമർശനം. ഇതോട് കൂടി ബ്ലാസ്റ്റേഴ്സിന്റെ മാനേജമെന്റ് മാറണമെന്നും ഉടമകൾ ഓഹരി വിൽക്കണമെന്നും ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ കൈമാറ്റത്തിന് ഏതാണ്ട് 300 കോടി രൂപ വേണ്ടി വരുമെന്നാണ് വിവരങ്ങൾ.
കഴിഞ്ഞ ദിവസം ഒരു ആരാധകൻ ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെയുള്ള ക്ലബ്ബുകളെ വിൽക്കണമെങ്കിൽ എത്ര രൂപ വാങ്ങിക്കുന്നവർ മുടക്കണമെന്ന കൗതുകകരമായ ചോദ്യം പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുല്ലോയോട് ചോദിച്ചിരുന്നു. ഇതിന് മർക്കസ് നൽകിയ ഉത്തരം കേരളാ ബ്ലാസ്റ്റേഴ്സിന് ഏകദേശം 300 കോടിയോളം വരുമെന്നാണ്.
അതായത് നിലവിലെ മാനേജമെന്റ് ക്ലബ്ബിന്റെ മുഴുവൻ ഓഹരികളും വിൽക്കുകയാണ് എങ്കിൽ 300 കോടി രൂപയോളം ആ ഓഹരികൾക്ക് വിലവരുമെന്നാണ് മാർക്കസ് വ്യക്തമാക്കുന്നത്. ഇത് ഒരു ഏകദേശ തുകയാണ്.ചുരുക്കി പറഞ്ഞാൽ, ക്ലബ് മാനേജമെന്റ് മാറണമെന്ന് ചില ആരാധകർ ആവശ്യം ഉന്നയിക്കുമ്പോഴും ആരെങ്കിലും ക്ലബ്ബിന്റെ ഓഹരികൾ വാങ്ങിക്കണമെങ്കിൽ 300 കോടി മുടക്കണമെന്ന് സാരം.
ഇനി ഇതിനെല്ലാം പുറമെ നിലവിലെ മാനേജ്‌മെന്റ് ക്ലബ്ബിന്റെ ഓഹരികൾ വിൽക്കാൻ തയാറായെങ്കിൽ മാത്രമേ ഈ വിൽപന നടക്കുകയുള്ളൂ. ഏതായാലും നിലവിലെ സാഹചര്യത്തിൽ ഉടമകൾ ഓഹരികൾ വിൽക്കാൻ സാധ്യതയില്ല. അതിനർത്ഥം നിലവിലെ മഞ്ഞേമെന്റിന്റെ കീഴിൽ തന്നെ ക്ലബ്ബിനെ ആരാധകർ സ്നേഹിക്കണമെന്ന് സാരം.
അതേ സമയം, നിലവിലെ ഉടമകൾ ആരാധകരുടെ വികാരം മാനിക്കുന്നില്ലെന്നും ആരാധകരുടെ ടിക്കറ്റ് വില മാത്രമേ ലക്ഷ്യമാക്കി ടീമിനോടുള്ള വികാരം മുതലാക്കി പുതിയ ഉൽപ്പന്നങ്ങൾ ഇറക്കാനാണ് നിലവിലെ മാനേജമെന്റ് ശ്രമിക്കുന്നതുമെന്നാണ് ആരാധകരുടെ വിമർശനം.