in , , , , ,

OMGOMG CryCry LOVELOVE LOLLOL AngryAngry

യുവതാരത്തെ ബ്ലാസ്റ്റേഴ്‌സ് കൈ വിടുമോ?; പുതിയ നീക്കത്തിൽ ആശങ്ക

കൂടുതൽ മത്സര സമയം ലഭിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ ലോണിൽ അയക്കുന്നത്. എന്നാൽ ഇത്തരത്തിൽ ലോണിൽ അയച്ചവരെ തിരിച്ചെടുക്കാതെ അതേ ക്ലബിന് വിറ്റ ചരിത്രവും ബ്ലാസ്റ്റേഴ്സിനുണ്ട് എന്ന കാര്യവും നമ്മൾ മറക്കാൻ പാടില്ല.

മലയാളി താരം നിഹാൽ സുധീഷിനെ ലോണിൽ അയക്കുന്നതായി ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. പഞ്ചാബ് എഫ്സിയിലേക്കാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ഒരു വർഷത്തെ ലോണിൽ അയക്കുന്നത്. കൂടുതൽ മത്സരസമയം ലഭിക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ നീക്കം. എന്നാൽ ഈ നീക്കത്തിൽ ആരാധകർക്ക് ആശങ്ക ഉണ്ടാകാനും ചില വകകളുണ്ട്.

ALSO READ: ബ്ലാസ്റ്റേഴ്സിന് ആശങ്ക നൽകി വീണ്ടും മാർക്കസിന്റെ ട്വീറ്റ്

കൂടുതൽ മത്സര സമയം ലഭിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ ലോണിൽ അയക്കുന്നത്. എന്നാൽ ഇത്തരത്തിൽ ലോണിൽ അയച്ചവരെ തിരിച്ചെടുക്കാതെ അതേ ക്ലബിന് വിറ്റ ചരിത്രവും ബ്ലാസ്റ്റേഴ്സിനുണ്ട് എന്ന കാര്യവും നമ്മൾ മറക്കാൻ പാടില്ല.

ALSO READ: ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ദുർബലർ; തായ്ലാൻഡിലെ പദ്ധതികൾ പാളിയതായി സൂചന

നോറം മഹേഷ് സിങ് അതിനൊരു ഉദാഹരണമാണ്. 2021-22 സീസണിൽ കൂടുതൽ അവസരത്തിനായി ബ്ലാസ്റ്റേഴ്‌സ് ലോണിൽ ഈസ്റ്റ് ബംഗാളിലേക്ക് അയച്ച താരത്തെ ബ്ലാസ്റ്റേഴ്‌സ് പിന്നീട് ഈസ്റ്റ് ബംഗാളിന് വിൽക്കുകയും, താരം രാജ്യത്തെ മികച്ച വിങ്ങർമാരിൽ ഒരാളായി മാറുകയും ചെയ്തു.

ALSO READ: ആഭ്യന്തര, വിദേശ ട്രാൻസ്ഫറുകൾ; ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട 4 അപ്‌ഡേറ്റുകൾ പുറത്ത്

മറ്റൊരു യുവതാരമായ ഗീവ്സൻ സിംഗിനെ കൂടുതൽ അവസരത്തിനായി ഒഡീഷയിലേക്ക് ലോണിൽ അയക്കുകയും കുറച്ച് ആഴ്ചകൾക്ക് മുമ്പ് താരത്തെ ഒഡീഷയ്ക്ക് തന്നെ വിൽക്കുകയും ചെയ്തു. ഇത്തരത്തിൽ ലോണിൽ അയച്ച താരങ്ങളെ കൈവിട്ട ബ്ലാസ്റ്റേഴ്സിന്റെ ശീലങ്ങൾ നിഹാലിന്റെ കാര്യത്തിൽ ആരാധകർക്ക് ആശങ്കയുണ്ടാക്കുന്നു.

ALSO READ: ലക്ഷ്യം പകർന്ന് സ്റ്റാറെ; തായ്ലാൻഡിൽ നിന്നും ആരാധകർക്ക് ശുഭകരമായ കാഴ്ചകൾ

നിഹാൽ മികച്ച താരമാണെന്നും അതിനാൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് കൈ വിടില്ലെന്നും പറഞ്ഞ് ആശ്വസിക്കാമെങ്കിലും മികച്ച താരമെങ്കിൽ ലോണിൽ അയച്ചത് എന്തിനാണെന്നുമുള്ള മറുചോദ്യവും നേരിടേണ്ടി വരും. കൈവിടില്ല എന്നത് വിശ്വാസവും കൈവിട്ടു എന്നത് ചരിത്രവുമാണ്.

ക്രിക്കറ്റിൽ ‘മഴ’ ഇനി വില്ലനാവില്ല; ചരിത്രത്തിലാദ്യമായി ഓൾ വെതർ സ്റ്റേഡിയം വരുന്നു

ബ്ലാസ്റ്റേഴ്സിനോട് മുട്ടാൻ പുതിയ എതിരാളി; കേരളത്തിൽ നിന്നും പുതിയ ക്ലബ് വരുന്നു;പ്രഖ്യാപനമെത്തി