in ,

മൂന്നാം വട്ടവും സഞ്ജു ഹസരംഗക്ക്‌ മുന്നിൽ വീഴുമോ??

പക്ഷെ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ എല്ലാം സഞ്ജുവിന് കാൽ ഇടറി. സീസണിൽ നേരിട്ട രണ്ട് മത്സരങ്ങളിലും സഞ്ജുവിനെ പുറത്താക്കിയത് ഹസരംഗയാണ്. ഹസരംഗക്കെതിരെയുള്ള സഞ്ജുവിന്റെ ട്വന്റി ട്വന്റി സ്റ്റാറ്റസ് നമുക്ക് ഒന്ന് പരിശോധിക്കാം.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ക്വാളിഫർ 2. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ എതിരാളികൾ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ജയിക്കുന്നവർ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഗുജറാത്ത്‌ ടൈറ്റാൻസിനെ നേരിടും.

ഇന്നത്തെ മത്സരത്തിൽ ഏറ്റവും ശ്രെദ്ധയമാകുക രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണും ഈ സീസണിൽ ബാംഗ്ലൂറിന്റെ ഏറ്റവും മികച്ച ബൗളേറായ വാനിണ്ടു ഹസരംഗയും തമ്മിലുള്ള പോരാട്ടമാണ്. ഈ സീസണിൽ 150+ പ്രഹരശേഷിയിൽ 400 ൽ കൂടുതൽ റൺസ് എടുത്ത രണ്ട് ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് സഞ്ജു സാംസൺ. സീസണിൽ 25 വിക്കറ്റ് നേടിയ ഹസരംഗ പർപിൾ ക്യാപ് ലിസ്റ്റിൽ രണ്ടാമതും.

പക്ഷെ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ എല്ലാം സഞ്ജുവിന് കാൽ ഇടറി. സീസണിൽ നേരിട്ട രണ്ട് മത്സരങ്ങളിലും സഞ്ജുവിനെ പുറത്താക്കിയത് ഹസരംഗയാണ്. ഹസരംഗക്കെതിരെയുള്ള സഞ്ജുവിന്റെ ട്വന്റി ട്വന്റി സ്റ്റാറ്റസ് നമുക്ക് ഒന്ന് പരിശോധിക്കാം.

6 മത്സരങ്ങളിലാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടിയത്.ഇതിൽ 23 പന്തുകളിൽ നിന്ന് സഞ്ജു നേടിയത് 18 റൺസാണ്. രണ്ട് സിക്സും ഒരു ഫോ‌റും മാത്രമേ ഹസരംഗക്കെതിരെ സഞ്ജു നേടിയിട്ടൊള്ളു.78.26 ആണ് ബാറ്റിംഗ് പ്രഹരശേഷി. ബാറ്റിംഗ് ശരാശരി വെറും 3.60.ആറിൽ അഞ്ചു മത്സരങ്ങളിലും ഹസരംഗ സഞ്ജുവിന്റെ വിക്കറ്റ് വീഴ്ത്തിയിരുന്നു.

എന്തായാലും ഓരോ ക്രിക്കറ്റ്‌ പ്രേമികളും കാത്തിരിക്കുന്നത് സഞ്ജുവും ഹസരംഗയുമുള്ള പോരാട്ടത്തിന് വേണ്ടിയാണ്. ഒരിക്കൽ കൂടി സഞ്ജു ഹസരംഗക്ക്‌ മുന്നിൽ വീഴുമോ, അതോ സഞ്ജുവിന്റെ ആക്രമണ ബാറ്റിംഗ് മൂർച്ച ഇന്ന് ഹസരംഗ അറിയാമോ. ആവേശകരമായ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം.

മാഞ്ചേസ്റ്റർ യുണൈറ്റഡ് താരം മാറ്റിചിന് ഒപ്പം പന്ത് തട്ടിയ താരം എ ടി കെ മോഹൻ ബഗാനിലേക്ക്..

അന്റോണിയോ ഹബാസ് വീണ്ടും അവതരിക്കുന്നു, ഈ തവണ എ ടി കെ മോഹൻ ബഗാന്റെ ചിരവൈരികളെ കളി പഠിപ്പിക്കും