in , ,

സഞ്ജുവിന്റെ കരിയർ റായിഡുവിന്റെ കരിയർ പോലെയാവുമോ? ആശങ്ക പങ്ക് വെച്ച് പാക് താരം

സഞ്ജു സാംസണെ ഇന്ത്യ സ്ക്വാഡിൽ ഉൾപ്പെടുത്തുന്നുണ്ട് എങ്കിലും സഞ്ജുവിന് ഇപ്പോഴും ആദ്യ ഇലവനിൽ അവസരം ലഭിക്കുന്നില്ല. സഞ്ജുവിന് പകരം ഇപ്പോഴും ബിസിസിഐ ഉപയോഗിക്കുന്നത് മോശം ഫോമിലുള്ള ഋഷഭ് പന്തിനെയാണ്. ഇത്തരത്തിൽ സഞ്ജു സാംസനെ ഇന്ത്യൻ ക്രിക്കറ്റ് ടീം തഴയുന്നതിനെതിരെ വലിയ പ്രതിഷേധങ്ങൾ സമൂഹമാധ്യമങ്ങളിൽ അടക്കം നടക്കുന്നുണ്ട്. മുൻ ഇന്ത്യൻ താരങ്ങൾ അടക്കം പലരും സഞ്ജുവിനെ തഴയുന്നതിൽ പ്രതികരണവുമായി രംഗത്തു വന്നിട്ടുണ്ട്.

ഇപ്പോഴിതാ സഞ്ജു സാംസനെ ഇന്ത്യൻ ക്രിക്കറ്റ് ടീം തഴയുന്നതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് പാക്കിസ്ഥാന്റെ ഇതിഹാസതാരവും സ്പിന്നറുമായ ഡാനിഷ് കനേരിയ. ഒരു കളിക്കാരന് എത്രത്തോളം സഹിക്കാൻ കഴിയും എന്നതിൻ്റെ ഉദാഹരണമാണ് സഞ്ജു. സഞ്ജു ഇതിനകം തന്നെ ഒരുപാട് സഹിച്ചിട്ടുണ്ട്.

അദ്ദേഹത്തിന് അവസരം കിട്ടുന്ന സമയത്തെല്ലാം അദ്ദേഹം മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ സെലക്ഷനിലെ പീഡനങ്ങൾ നമുക്ക് നല്ലൊരു കളിക്കാരനെ നഷ്ടപ്പെട്ടേക്കാം എന്നാണ് സഞ്ജുവിനെ പറ്റി ഡാനിഷ് കനിരിയ അഭിപ്രായപ്പെട്ടിരിക്കുന്നത്.

സഞ്ജുവിന് മികച്ച ഷോട്ടുകൾ കളിക്കാനുള്ള കഴിവുകൾ ഉണ്ട്. എക്സ്ട്രാ കവറിലും പ്രത്യേകിച്ച് അദ്ദേഹത്തിൻ്റെ ഫുൾ ഷോട്ടുകളും കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ട്. അതിനാൽ തന്നെ അദ്ദേഹത്തിന് അവസരങ്ങൾ അനിവാര്യമാണ് എന്നും ഡാനിഷ് കനേരിയ തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.

അമ്പാട്ടി റായിഡുവിനെ പോലെ സഞ്ജുവിന്റെയും കരിയർ ആകുമോ എന്നുള്ള ആശങ്ക കൂടി അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. അമ്പാടി റായിഡു ഇന്ത്യക്കു വേണ്ടി ഒരുപാട് റൺസ് നേടുകയും മികച്ച പ്രകടനവും കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ റായിഡുവിന് എന്നും അവഗണനയാണ് ബിസിസിഐ നൽകിയത്. അതേപോലെ തന്നെ സഞ്ജുവിനും അതേ ഗതി വരുമോ എന്നുള്ള ആശങ്കയാണ് ഡാനിഷ് കനേരിയ പങ്കുവെച്ചത്.

ബ്ലാസ്റ്റേഴ്‌സ് മുന്നിൽ, ഐഎസ്എലിൽ ഏറ്റവും കൂടുതൽ ഫൗളുകൾ ചെയ്ത ടീമുകൾ ഇതാ…

അലിയു സിസ്സെ സെനഗലിന്റെ പ്രതീക്ഷ