കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ ഐ സ് എൽ സീസണിലേക്കുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞിട്ടുണ്ട് കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനം മറന്ന് പുതിയ സീസണിൽ പുതിയ ടീമുമായി തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് വരുക്ക.
ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഗ്രീക്ക് സ്‌ട്രൈക്കർ ഡൈംന്റക്കൊസുമായി കരാർ പുതുക്കിയിട്ടുണ്ട് താരം കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോററും മികച്ച താരവുമാണ്.
ട്രാൻസ്ഫർ വിൻഡോയിൽ ഏതൊക്കെ താരങ്ങളെ ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിക്കും എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്. അപ്പോസ്‌റ്റോലോസ് ജിയാനോ ക്ലബ് വിട്ടതോടെ പുതിയ സ്‌ട്രൈക്കറെ സൈൻ ചെയ്യാനുള്ള ഒരുക്കത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.ഈസ്റ്റ് ബംഗാളിന്റെ ബ്രസീലിയൻ താരം ക്ലെയ്റ്റൻ സിൽവയെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബ്ലസ്റ്റെർസ്.ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലെ ടോപ് സ്‌കോറർ ആയിരുന്നു ക്‌ളീറ്റൻ സിൽവ.
ഈസ്റ്റ് ബംഗാളിനായി ഇരുപതു മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം പന്ത്രണ്ടു ഗോളുകൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു.