in

LOLLOL LOVELOVE OMGOMG

ആദ്യ വിജയം ബംഗളൂരുവിനെതിരായാൽ വിജയത്തിൻറെ ലഹരി കൂടും…

ഈ സീസണിൽ ഇതുവരെ വിജയം അറിഞ്ഞിട്ടില്ലാത്ത കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ആദ്യ വിജയം ഇന്ന് ബംഗളൂരു എഫ്സിക്ക് എതിരാണെങ്കിൽ അത് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പകർന്നുകൊടുക്കുന്ന ഊർജ്ജത്തിന്റെയും വിജയ ലഹരിയുടെയും തോത് വളരെ കൂടുതലായിരിക്കും.

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ 2021- 22 എഡിഷനിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോഴും വിജയം അറിഞ്ഞിട്ടില്ല. ഇന്ന് അവർ നേരിടാൻ പോകുന്നത് ഏറ്റവുമധികം പക മനസ്സിൽ സൂക്ഷിക്കുന്ന എതിരാളികളോട് തന്നെയാണ്. ബംഗളൂരു എഫ്സി ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് കടന്നു വന്നതുമുതൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി ഒരു വൈരം നിലനിൽക്കുന്നുണ്ട്.

ആരാധകർ തമ്മിലുള്ള ഈഗോ ക്ലാഷ് കളിക്കളത്തിലേക്ക് വ്യാപിച്ചതിന്റെ ഉത്തമ ഉദാഹരണമാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും ബംഗളൂരു എഫ് സി യും തമ്മിലുള്ള പക. ഇന്ത്യൻ ഫുട്ബോളിലെ ആദ്യത്തെ സുസംഘടിതമായ ആരാധകവൃന്ദം എന്നത് എത്രയൊക്കെ തള്ളിപ്പറഞ്ഞാലും ബാംഗ്ലൂരു എസ്ഐയുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് തന്നെയാണ്. എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗ് ആദ്യ എഡിഷനിൽ സച്ചിൻ ടെണ്ടുൽക്കർ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എന്ന ഒരു ഫുട്ബോൾ ക്ലബ്ബിനെ അവതരിപ്പിച്ചതോടെ കാര്യങ്ങൾ മാറിമറിയുന്നു.

ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോൾ ക്ലബ് എന്ന ഖ്യാതി അതിവേഗം ബാംഗ്ലൂരു എഫ് സിയുടെ കയ്യിൽനിന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തട്ടിപ്പറിച്ചു. വ്യക്തമായ പദ്ധതികളുടെയും ആസൂത്രണത്തിനും പിൻബലത്തിൽ ബംഗളൂരു എഫ്സി ആരാധകർ സംഘടിപ്പിക്കുന്ന പരിപാടികൾ എന്തുകൊണ്ടും മെച്ചപ്പെട്ട പരിപാടികൾ വ്യക്തമായ പദ്ധതികൾ ഒന്നും ഇല്ലെങ്കിൽ പോലും പങ്കാളിത്തത്തിലെ ബാഹുല്യം കൊണ്ട് നിഷ്പ്രയാസം ബ്ലാസ്റ്റേഴ്സ് ആരാധകർ മറികടന്നു തുടങ്ങി.

പതിയെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും ബ്ലോക്ക് ബ്ലൂ സ്വീകരിച്ച പാതയിലേക്ക് മാറി കൂടുതൽ ക്രിയാത്മകവും പുരോഗമനപരവുമായ പുരോഗമനാത്മകവുമായ പദ്ധതികൾ അവർ ആവിഷ്കരിച്ചു തുടങ്ങിയതോടെ ഒന്നാം നമ്പർ ഫുട്ബോൾ ആരാധകർ ബന്ധമെന്ന് ബഹുമതി ബ്ലാസ്റ്റേഴ്സ് ആരാധകർ കൊണ്ടുപോയി എന്നാൽ കളിക്കളത്തിൽ ബംഗളൂരു എഫ്സി അതിശക്തമായ മേധാവിത്വമാണ് കാലങ്ങളായി പുലർത്തുന്നത്. അത് ബ്ലാസ്റ്റേഴ്സ് ആരാധകരുടെ അഭിമാനത്തിന് ഏൽപ്പിച്ച ക്ഷതം ഒട്ടും ചെറുതല്ല.

അതുകൊണ്ടുതന്നെ ബംഗളൂരു എഫ് സിക്ക് എതിരായ ഓരോ വിജയങ്ങളും പലപ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കിരീടം വിജയത്തിനേക്കാൾ സന്തോഷം പകരാറുണ്ട്. ഈ സീസണിൽ ഇതുവരെ വിജയം അറിഞ്ഞിട്ടില്ലാത്ത കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ആദ്യ വിജയം ഇന്ന് ബംഗളൂരു എഫ്സിക്ക് എതിരാണെങ്കിൽ അത് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പകർന്നുകൊടുക്കുന്ന ഊർജ്ജത്തിന്റെയും വിജയ ലഹരിയുടെയും തോത് വളരെ കൂടുതലായിരിക്കും.

മെസ്സിയെയോ റൊണാൾഡോയെയോ ആരെ പ്രതിരോധിക്കാനാണ് എളുപ്പം, ബ്രസീലിൻറെ വല്യേട്ടൻ പറയുന്നു…

ശ്രീശാന്ത് തിരിച്ചുവരവിന് ഒരുങ്ങുന്നു, IPL കളിക്കുമെന്ന് താരം!