in ,

LOVELOVE

ബ്ലാസ്റ്റേഴ്‌സ് ഫാൻസിനെ വാനോളം പുകഴ്ത്തി മാഴ്സലീഞ്ഞോ?

കൊച്ചിയിൽ വെച്ച് നടന്ന ഐഎസ്എൽ ഫൈനൽ മത്സരം താൻ കണ്ടിരുന്നുവെന്നും, അവിടെയുള്ള ഓരോ നിമിഷവും താൻ എല്ലായിപ്പോഴും ആസ്വദിക്കുമെന്നും മാഴ്സലീഞ്ഞോ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബുമായും ഫാൻസുമായുള്ള തന്റെ മികച്ച ബന്ധം എല്ലായിപ്പോഴും നിലനിർത്തി കൊണ്ടുപോകുമെന്ന് വളരെ സന്തോഷത്തോടെ നിന്നും പറഞ്ഞിരിക്കുകയാണ് മുൻ ഐഎസ്എൽ താരമായ മാഴ്സലീഞ്ഞോ.

കൊച്ചിയിൽ വെച്ച് നടന്ന ഐഎസ്എൽ ഫൈനൽ മത്സരം താൻ കണ്ടിരുന്നുവെന്നും, അവിടെയുള്ള ഓരോ നിമിഷവും താൻ എല്ലായിപ്പോഴും ആസ്വദിക്കുമെന്നും മാഴ്സലീഞ്ഞോ പറഞ്ഞു.

“ആദ്യത്തെ ഹീറോ ഐഎസ്എൽ ഫൈനൽ ഞാൻ കൊച്ചിയിൽ കണ്ടു. ഞാൻ എപ്പോഴും കൊച്ചിയിലെ സമയം ആസ്വദിച്ചു. എന്നെ ഫോളോ ചെയ്യുന്നവരിൽ പലരും കേരളത്തിൽ നിന്നുള്ളവരാണ്, അവർ എപ്പോഴും എനിക്ക് മെസ്സേജ് ചെയ്യാറുണ്ട്.”

“ഞങ്ങൾക്കിടയിൽ എന്തോ പ്രത്യേകതയുണ്ട്, ഞാനും കേരളവും തമ്മിൽ വളരെ നല്ല ബന്ധമുണ്ട്. എന്നാൽ നിർഭാഗ്യവശാൽ ഞാൻ അവിടെ കളിച്ചിട്ടില്ല. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആരാധകരുമായുള്ള ബന്ധം സവിശേഷമായ കാര്യമാണ്.”

” അത് മനോഹരമാണ്. ഞാൻ എതിർ ടീമിന് വേണ്ടിയാണ് കളിക്കുന്നതെങ്കിലും കേരളം ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്നെ വളരെ പിന്തുണച്ചു. ഫുട്ബോളിലെ ഏറ്റവും മനോഹരമായ കാര്യമാണിത്, അത് പലപ്പോഴും സംഭവിക്കുന്നില്ല.” – മാഴ്സലീഞ്ഞോ പറഞ്ഞു.

നിലവിൽ തന്റെ ഫുട്ബോൾ കരിയറിൽ നിന്നും വിരമിച്ച 35-വയസുകാരനായ ബ്രസീലുകാരൻ മാഴ്സലീഞ്ഞോ ഡൽഹി ഡൈനാമോസിലൂടെയാണ് തന്റെ ഇന്ത്യൻ സൂപ്പർ ലീഗ് അരങ്ങേറ്റം കുറിക്കുന്നത്, തുടർന്ന് നിരവധി ഐഎസ്എൽ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിൽ കളിക്കാൻ മാത്രം മാഴ്സലീഞ്ഞോക്ക് ഭാഗ്യമുണ്ടായില്ല.

‘ബ്ലാസ്റ്റേഴ്സിൽ നിന്നും ഓഫർ ലഭിച്ചിരുന്നു’ വെളിപ്പെടുത്തലുമായി മാഴ്സലീഞ്ഞോ

പ്ലേഓഫ് ഉറപ്പിച്ച് രണ്ട് ടീമുകൾ?മാറ്റമില്ലാതെ ബ്ലാസ്റ്റേഴ്‌സ് തുടരുന്നു..